Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

പതിനാറാം അദ്ധ്യായം


അദ്ധ്യായം 16

  അവിശ്വസ്തയായ ജറുസലെം
 • 1 : കര്‍ത്താവ് വീണ്ടും എന്നോടരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
 • 2 : മനുഷ്യപുത്രാ, ജറുസലെമിനെ അവ ളുടെ മ്ലേച്ഛതകള്‍ ബോധ്യപ്പെടുത്തുക. Share on Facebook Share on Twitter Get this statement Link
 • 3 : ദൈവമായ കര്‍ത്താവ് ജറുസലെമിനോട് അരുളിച്ചെയ്യുന്നു: നിന്റെ പിതൃദേശവും ജനനസ്ഥലവും കാനാനാണ്. നിന്റെ പിതാവ് അമോര്യനും മാതാവ് ഹിത്യയുമാണ്. Share on Facebook Share on Twitter Get this statement Link
 • 4 : നീ ജനിച്ച ദിവസം നിന്റെ പൊക്കിള്‍ക്കൊടി മുറിച്ചിരുന്നില്ല. നിന്നെ കുളിപ്പിച്ചു ശുദ്ധിവരുത്തിയില്ല. ദേഹത്ത് ഉപ്പു പുരട്ടുകയോ പിള്ള ക്കച്ചയില്‍ പൊതിയുകയോ ചെയ്തിരുന്നില്ല. Share on Facebook Share on Twitter Get this statement Link
 • 5 : ഇവയിലൊന്നെങ്കിലും ചെയ്യാന്‍ ആര്‍ക്കും ദയതോന്നിയില്ല. ജനിച്ച ദിവസംതന്നെ, നീ വെറുക്കപ്പെടുകയും വെളിമ്പ്രദേശത്ത് ഉപേക്ഷിക്കപ്പെടുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 6 : ഞാന്‍ നിന്റെ യടുക്കലൂടെ കടന്നുപോയപ്പോള്‍ നീ ചോരയില്‍ക്കിടന്നുരുളുന്നതു കണ്ട് നിന്നോടു പറഞ്ഞു: ജീവിക്കുക, Share on Facebook Share on Twitter Get this statement Link
 • 7 : വയലിലെ ചെടിപോലെ വളരുക. നീ വളര്‍ന്ന് പൂര്‍ണയൗവനം പ്രാപിച്ചു. നിന്റെ മാറിടം വളര്‍ന്നു. മുടി തഴച്ചു. എങ്കിലും നീ നഗ്‌നയും അനാവൃതയുമായിരുന്നു. Share on Facebook Share on Twitter Get this statement Link
 • 8 : ഞാന്‍ വീണ്ടും നിന്റെ യടുക്കലൂടെ കടന്നുപോയപ്പോള്‍ നിന്നെ നോക്കി. നിനക്ക് വിവാഹപ്രായമായെന്ന് ഞാന്‍ മനസ്‌സിലാക്കി, എന്റെ മേലങ്കികൊണ്ട് നിന്റെ നഗ്‌നത ഞാന്‍ മറച്ചു. ഞാന്‍ നിന്നോടു സ്‌നേഹവാഗ്ദാനത്തോടെ ഒരു ഉടമ്പടി ചെയ്തു. അങ്ങനെ നീ എന്‍േറതായിത്തീര്‍ന്നു. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: Share on Facebook Share on Twitter Get this statement Link
 • 9 : ഞാന്‍ നിന്നെ കുളിപ്പിച്ച് രക്തം കഴുകിക്കളഞ്ഞ് തൈലം പൂശി. Share on Facebook Share on Twitter Get this statement Link
 • 10 : ഞാന്‍ നിന്നെ ചിത്രത്തുന്നലുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചു; തുകല്‍ച്ചെരുപ്പുകള്‍ അണിയിച്ചു. ചണച്ചരട് അരയില്‍ കെട്ടുകയും പട്ടുടുപ്പ് അണിയിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 11 : ഞാന്‍ നിന്നെ ആഭരണങ്ങള്‍കൊണ്ട് അലങ്കരിച്ചു. കൈകളില്‍ വളയും കഴുത്തില്‍ മാലയുമിട്ടു. Share on Facebook Share on Twitter Get this statement Link
 • 12 : ഞാന്‍ നിന്നെ മൂക്കുത്തിയും കമ്മലുകളും ധരിപ്പിച്ചു. നിന്റെ തലയില്‍ മനോഹരമായ കിരീടം ചാര്‍ത്തി. Share on Facebook Share on Twitter Get this statement Link
 • 13 : സ്വര്‍ണവും വെള്ളിയുംകൊണ്ട് നീ അലംകൃതയായി. നേര്‍ത്ത ചണവും പട്ടും ചിത്രത്തുന്നലുള്ള വസ്ത്രവുമായിരുന്നു നിന്റെ വേഷം. നേര്‍ത്ത മാവും തേനും എണ്ണയുമായിരുന്നു നിന്റെ ആഹാരം. നീ അതീവസുന്ദരിയായി വളര്‍ന്ന് രാജ കീയപ്രൗഢിയാര്‍ജിച്ചു. Share on Facebook Share on Twitter Get this statement Link
 • 14 : സൗന്ദര്യംകൊണ്ട് നീ ജനതകളുടെയിടയില്‍ പ്രശസ്തയായി. എന്തെന്നാല്‍ ഞാന്‍ നല്‍കിയ കാന്തി അതിന് പൂര്‍ണത നല്‍കി-ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
 • 15 : എന്നാല്‍, നീ നിന്റെ സൗന്ദര്യത്തില്‍ മതിമറന്നു. നിന്റെ കീര്‍ത്തിയുടെ ബലത്തില്‍ നീ വേശ്യാവൃത്തിയിലേര്‍പ്പെട്ടു. ഏതു വഴിപോക്കനുമായും നീ വേശ്യാവൃത്തിയില്‍ മുഴുകി. Share on Facebook Share on Twitter Get this statement Link
 • 16 : നിന്റെ വസ്ത്രങ്ങളില്‍ ചിലതെടുത്ത് ഉന്നത മണ്ഡപങ്ങള്‍ അലങ്കരിച്ച് അവയില്‍വച്ച് നീ വ്യഭിചാരം ചെയ്തു. ഇങ്ങനെയൊന്ന് ഇതിനുമുമ്പുണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. Share on Facebook Share on Twitter Get this statement Link
 • 17 : ഞാന്‍ നല്‍കിയ സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളെടുത്ത് മനുഷ്യരൂപങ്ങളുണ്ടാക്കി, അവയുമായി നീ വേശ്യാവൃത്തിയിലേര്‍പ്പെട്ടു. Share on Facebook Share on Twitter Get this statement Link
 • 18 : ചിത്രത്തുന്നലുള്ള നിന്റെ വസ്ത്രങ്ങള്‍ നീ അവയെ അണിയിച്ചു. എന്റെ തൈലവും ധൂപവും അവയ്ക്കുമുമ്പില്‍ നീ സമര്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
 • 19 : ഞാന്‍ നിനക്ക് ആഹാരത്തിനായി നല്‍കിയ നേരിയ മാവും എണ്ണയും തേനും നീ അവയുടെ മുമ്പില്‍ പരിമളദ്രവ്യമായി അര്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
 • 20 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എനിക്കു നിന്നില്‍ ജനിച്ച പുത്രന്‍മാരെയും പുത്രിമാരെയും നീ അവയ്ക്ക് ഭോജ നമായി ബലിയര്‍പ്പിച്ചു. നിന്റെ വേശ്യാവൃത്തികൊണ്ട് മതിവരാഞ്ഞിട്ടാണോ Share on Facebook Share on Twitter Get this statement Link
 • 21 : നീ എന്റെ കുട്ടികളെ വധിക്കുകയും, അവരെ അവയ്ക്കു ദഹനബലിയായി അര്‍പ്പിക്കുകയും ചെയ്തത്? Share on Facebook Share on Twitter Get this statement Link
 • 22 : ചെറുപ്പത്തില്‍ നഗ്‌നയും അനാവൃതയുമായി ചോരയില്‍ക്കുളിച്ചു കിടന്നത് നീ നിന്റെ മ്ലേച്ഛതകള്‍ക്കും വ്യഭിചാരത്തിനുമിടയ്ക്ക് ഓര്‍മിച്ചില്ല. Share on Facebook Share on Twitter Get this statement Link
 • 23 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദുരിതം! നിനക്കു ദുരിതം! Share on Facebook Share on Twitter Get this statement Link
 • 24 : നിന്റെ എല്ലാ ദുഷ്‌കൃത്യങ്ങള്‍ക്കും ശേഷം നീ ഓരോ തെരുവിലും ഭദ്രപീഠവും ഉന്നതമണ്‍ഡപവും നിര്‍മിച്ചു. Share on Facebook Share on Twitter Get this statement Link
 • 25 : ഓരോ വഴിക്കവലയ്ക്കും നീ ഉന്നത മണ്‍ഡപങ്ങളുണ്ടാക്കി. അവിടെ നിന്റെ സൗന്ദര്യം നീ ദുരുപയോഗപ്പെടുത്തി. വഴിപോക്കര്‍ക്കെല്ലാം നിന്നെത്തന്നെ നല്‍കി നീ വ്യഭിചാരം തുടര്‍ന്നു. Share on Facebook Share on Twitter Get this statement Link
 • 26 : ഭോഗാസക്തരും നിന്റെ അയല്‍ക്കാരുമായ ഈജിപ്തുകാരുമായി നീ വ്യഭിചരിച്ചു. വ്യഭിചാരത്തില്‍ മുഴുകി നീ എന്നെ പ്രകോപിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
 • 27 : അതുകൊണ്ട് നിനെക്കെതിരേ ഞാന്‍ കരം നീട്ടി, നിന്റെ ഓഹരി വെട്ടിക്കുറച്ചു. നിന്നെ വെറുക്കുന്നവരും നിന്റെ മ്ലേച്ഛസ്വഭാവത്തില്‍ ലജ്ജിതരുമായ ഫിലിസ്ത്യപുത്രിമാര്‍ക്കു നിന്നെ ഞാന്‍ വിട്ടുകൊടുത്തു. Share on Facebook Share on Twitter Get this statement Link
 • 28 : മതിവരാഞ്ഞിട്ടു നീ അസ്‌സീറിയാക്കാരോടൊത്തും വ്യഭിചരിച്ചു. നീ അവരുമായി സംഗമിച്ചിട്ടും സംതൃപ്തയായില്ല. Share on Facebook Share on Twitter Get this statement Link
 • 29 : വ്യാപാരികളായ കല്‍ദായരുമായും നീ വ്യഭിചാരത്തില്‍ മുഴുകി, എന്നിട്ടും നീ സംതൃപ്തയായില്ല. Share on Facebook Share on Twitter Get this statement Link
 • 30 : ലജ്ജയില്ലാത്ത വേശ്യയെപ്പോലെ നീ ചെയ്യുന്ന ഈ പ്രവൃത്തികള്‍ നീ എത്ര കാമാതുരയാണെന്നു വ്യക്ത മാക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 31 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, വഴിക്കവലകളില്‍ ഭദ്രപീഠങ്ങളും പൊതുസ്ഥലങ്ങളില്‍ ഉന്നത മപങ്ങളും നീ സ്ഥാപിച്ചു. എന്നാല്‍, പ്രതിഫലം വെ റുത്തിരുന്നതിനാല്‍ നീ വേശ്യയെപ്പോലെയായിരുന്നില്ല. Share on Facebook Share on Twitter Get this statement Link
 • 32 : ഭര്‍ത്താവിനു പകരം അന്യപുരുഷന്‍മാരെ സ്വീകരിക്കുന്ന സൈ്വരിണിയായ ഭാര്യയെപ്പോലെയാണ് നീ. Share on Facebook Share on Twitter Get this statement Link
 • 33 : വേശ്യകള്‍ പ്രതിഫലം സ്വീകരിക്കുന്നു. നീയാകട്ടെ കാമുകന്‍മാര്‍ക്ക് പ്രതിഫലം കൊടുക്കുന്നു. വ്യഭിചാരത്തിനായി നാനാഭാഗത്തുനിന്നും നിന്റെ അടുത്തെത്തിച്ചേരാന്‍ നീ അവര്‍ക്കു കൂലികൊടുക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 34 : വ്യഭിചാരത്തിന്റെ കാര്യത്തില്‍ നീ മറ്റു സ്ത്രീകളില്‍നിന്നു വ്യത്യസ്തയാണ്. ആരും വ്യഭിചാരത്തിനായി നിന്നെ ക്ഷണിച്ചില്ല. നീ അങ്ങോട്ടു പ്രതിഫലം നല്‍കുന്നു. നിനക്കു പ്രതിഫലം ലഭിക്കുന്നില്ല. അതാണ് നിനക്കുള്ള വ്യത്യാസം. Share on Facebook Share on Twitter Get this statement Link
 • 35 : അഭിസാരികേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുക. Share on Facebook Share on Twitter Get this statement Link
 • 36 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ കാമുകന്‍മാരോടൊപ്പം വ്യഭിചാരത്തില്‍ നിര്‍ലജ്ജം നിന്റെ നഗ്‌നത തുറന്നുകാട്ടി; നീ വിഗ്രഹങ്ങള്‍ നിര്‍മിക്കുകയും നിന്റെ മക്കളുടെ രക്തം അവയ്ക്ക് അര്‍പ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 37 : അതിനാല്‍ നിന്നോടൊപ്പം രമിച്ച എല്ലാ കാമുകന്‍മാരെയും, നീ സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്ത എല്ലാവരെയും, ഞാന്‍ ഒരുമിച്ചുകൂട്ടും. അവര്‍ കാണേണ്ടതിന് അവരെ നിനക്കുചുറ്റും ഒരുമിച്ചുകൂട്ടി അവരുടെ മുമ്പില്‍ നിന്റെ നഗ്‌നത ഞാന്‍ അനാവരണം ചെയ്യും. Share on Facebook Share on Twitter Get this statement Link
 • 38 : വിവാഹബന്ധം വിച്‌ഛേദിക്കുകയും കൊലപാതകം നടത്തുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ നിന്നെയും ഞാന്‍ വിധിക്കും. ക്രോധത്തോടും അസൂയയോടുംകൂടെ ഞാന്‍ നിന്നെ രക്തത്തിലാഴ്ത്തും. Share on Facebook Share on Twitter Get this statement Link
 • 39 : ഞാന്‍ നിന്നെ നിന്റെ കാമുകന്‍മാരുടെ കൈകളില്‍ ഏല്‍പിച്ചുകൊടുക്കും. അവര്‍ നിന്റെ ഭദ്രപീഠങ്ങള്‍ തട്ടിത്തകര്‍ക്കുകയും ഉന്നതമണ്‍ഡപങ്ങള്‍ ഇടിച്ചുനിരത്തുകയും ചെയ്യും. നിന്റെ വസ്ത്രങ്ങള്‍ അവര്‍ ഉരിഞ്ഞുകളയും. ആഭരണങ്ങള്‍ അവര്‍ അപഹരിക്കും. അവര്‍ നിന്നെ നഗ്‌നയും അനാവൃതയുമായി ഉപേക്ഷിക്കും. Share on Facebook Share on Twitter Get this statement Link
 • 40 : അവര്‍ നിനക്കെതിരേ സൈന്യത്തെ അണിനിരത്തും. അവര്‍ നിന്നെ കല്ലെറിയുകയും വാളുകൊണ്ട് വെട്ടിനുറുക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
 • 41 : നിന്റെ ഭവനങ്ങള്‍ അവര്‍ അഗ്‌നിക്കിരയാക്കും. അനേകം സ്ത്രീകളുടെ കണ്‍മുമ്പില്‍വച്ച് നിന്റെ മേല്‍ അവര്‍ ശിക്ഷാവിധി നടപ്പിലാക്കും. നിന്റെ വ്യഭിചാരം ഞാന്‍ അവസാനിപ്പിക്കും. നീ ഇനി ആര്‍ക്കും പ്രതിഫലം നല്‍കുകയില്ല. Share on Facebook Share on Twitter Get this statement Link
 • 42 : അങ്ങനെ എന്റെ കോപം നിന്റെ മേല്‍ പ്രയോഗിച്ചു ഞാന്‍ തൃപ്തിയ ടയും. എന്റെ അസൂയ നിന്നെ വിട്ടകലും. ഞാന്‍ കോപമടക്കി ശാന്തനാകും. Share on Facebook Share on Twitter Get this statement Link
 • 43 : നീ നിന്റെ ചെറുപ്പകാലം വിസ്മരിക്കുകയും ഇത്തരം പ്രവൃത്തികള്‍കൊണ്ട് എന്റെ ക്രോധം ജ്വലിപ്പിക്കുകയും ചെയ്തതിനാല്‍ നിന്റെ തെറ്റുകള്‍ക്കുള്ള ശിക്ഷ നിന്റെ തലയില്‍ തന്നെ ഞാന്‍ വരുത്തും. നിന്റെ എല്ലാ മ്ലേ ച്ഛതകള്‍ക്കുമുപരിയായി നീ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടല്ലോ - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
 • 44 : പഴഞ്ചൊല്ല് ഇഷ്ടപ്പെടുന്നവര്‍ നിന്നെപ്പറ്റി അമ്മയെപ്പോലെ മകളും എന്ന പഴമൊഴി ഉപയോഗിക്കും. Share on Facebook Share on Twitter Get this statement Link
 • 45 : ഭര്‍ത്താവിനെയും കുട്ടികളെയും വെറുത്ത അമ്മയുടെ മകളാണ് നീ. ഭര്‍ത്താക്കന്‍മാരെയും കുട്ടികളെയും വെറുത്ത സഹോദരിമാരുടെ സഹോദരിയാണ് നീ. നിന്റെ മാതാവ് ഹിത്യയും പിതാവ് അമോര്യനുമാണ്. Share on Facebook Share on Twitter Get this statement Link
 • 46 : നിന്റെ മൂത്ത സഹോദരി സമരിയാ ആണ്. അവള്‍ തന്റെ പെണ്‍ മക്കളോടൊത്ത് നിന്റെ വടക്കുവശത്തു താമസിച്ചു. നിന്റെ ഇളയസഹോദരി സോദോമാണ്. അവള്‍ തന്റെ പെണ്‍മക്കളോടൊത്ത് നിന്റെ തെക്കുവശത്ത് താമസിച്ചു. Share on Facebook Share on Twitter Get this statement Link
 • 47 : അവരുടെ പാതയില്‍ ചരിച്ചതുകൊണ്ട് നിനക്കു മതിയായില്ല. അവരുടെ മ്ലേച്ഛതകള്‍ കൊണ്ടു നിനക്കു തൃപ്തിവന്നില്ല. അതൊക്കെ നിസ്‌സാരമെന്ന ഭാവത്തില്‍ എല്ലാത്തരത്തിലും നീ അവരെക്കാള്‍ വഷളായി. Share on Facebook Share on Twitter Get this statement Link
 • 48 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, നീയും നിന്റെ പുത്രിമാരും ചെയ്തതുപോലെ, നിന്റെ സഹോദരിയായ സോദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല. Share on Facebook Share on Twitter Get this statement Link
 • 49 : നിന്റെ സഹോദരിയായ സോദോമിന്റെ തെറ്റ് ഇതായിരുന്നു: പ്രൗഢിയും ഭക്ഷ്യസമൃദ്ധിയും സമാധാനവും സ്വസ്ഥതയും ഉണ്ടായിട്ടും അവളും അവളുടെ പുത്രിമാരും നിര്‍ദ്ധനരെയും അഗതികളെയും തുണച്ചില്ല. Share on Facebook Share on Twitter Get this statement Link
 • 50 : അവര്‍ ഗര്‍വിഷ്ഠരായിരുന്നു. എന്റെ മുമ്പില്‍ അവര്‍ മ്ലേച്ഛതകള്‍ പ്രവര്‍ത്തിച്ചു. അതു കണ്ട് ഞാന്‍ അവരെ നിര്‍മാര്‍ജനം ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 51 : നീ ചെയ്ത തിന്‍മയുടെ പകുതിപോലും സമരിയാ ചെയ്തില്ല. നീ അവരെക്കാള്‍ കൂടുതല്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു. നീ പ്രവര്‍ത്തിച്ച മ്ലേ ച്ഛതകള്‍ കണക്കിലെടുത്താല്‍ നിന്റെ സഹോദരികള്‍ നീതിയുള്ളവരായി തോന്നും. Share on Facebook Share on Twitter Get this statement Link
 • 52 : നിന്റെ അവമതി നീ സഹിക്കണം. നിന്റെ സഹോദരിമാരെക്കാള്‍ ഏറെ മ്ലേച്ഛതകള്‍ നീ പ്രവര്‍ത്തിച്ചതിനാല്‍ നിന്നോടു തുലനം ചെയ്യുമ്പോള്‍ അവര്‍ നിഷ്‌കളങ്കരായി തോന്നും. ലജ്ജിച്ച് അവമാനമേല്‍ക്കുക. എന്തെന്നാല്‍ നിന്റെ സഹോദരിമാര്‍ നീതിയുള്ളവരെന്നു തോന്നിക്കാന്‍ നീ ഇടയാക്കി. Share on Facebook Share on Twitter Get this statement Link
 • 53 : സോദോമിന്റെയും അവളുടെ പുത്രിമാരുടെയും സമരിയായുടെയും അവളുടെ പുത്രിമാരുടെയും സുസ്ഥിതി ഞാന്‍ പുനഃസ്ഥാപിക്കും. അതോടൊപ്പം അവരുടെ മധ്യേ നിന്റെ സുസ്ഥിതിയും ഞാന്‍ പുനഃസ്ഥാപിക്കും. Share on Facebook Share on Twitter Get this statement Link
 • 54 : അങ്ങനെ അവര്‍ക്ക് ഒരാശ്വാസമാകത്തക്കവിധം നീ ചെയ്ത പ്രവൃത്തികളെക്കുറിച്ചു നീ ലജ്ജിച്ച് അവമാനമേല്‍ക്കും. Share on Facebook Share on Twitter Get this statement Link
 • 55 : നിന്റെ സഹോദരിമാരായ സോദോമും സമരിയായും അവരുടെ പുത്രിമാരും തങ്ങളുടെ പൂര്‍വസ്ഥിതിയിലേക്കു മടങ്ങിവരും. നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂര്‍വ സ്ഥതിപ്രാപിക്കും. Share on Facebook Share on Twitter Get this statement Link
 • 56 : നിന്റെ ദുഷ്ടതകള്‍ വെളിപ്പെടുത്തുന്നതിനു മുമ്പ്, Share on Facebook Share on Twitter Get this statement Link
 • 57 : നീ അഹങ്ക രിച്ചുകഴിഞ്ഞകാലങ്ങളില്‍, നിന്റെ സഹോദരിയായ സോദോമിന്റെ പേരുച്ചരിക്കാന്‍ നിന്റെ അധരങ്ങള്‍ ലജ്ജിച്ചിരുന്നില്ലേ! ഇപ്പോള്‍ നിന്നെ അധിക്‌ഷേപിക്കുന്നവരായി നിന്റെ ചുറ്റുമുള്ള ഏദോംപുത്രിമാര്‍ക്കും അവളുടെ അയല്‍ക്കാര്‍ക്കും ഫിലിസ്ത്യപുത്രിമാര്‍ക്കും നീയും അവളെപ്പോലെ പരിഹാസപാത്രമായിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 58 : നിന്റെ വ്യഭിചാരത്തിന്റെയും മ്ലേച്ഛതയുടെയും ശിക്ഷ നീ ഏല്‍ക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
 • ശാശ്വതമായ ഉടമ്പടി
 • 59 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ പ്രവര്‍ത്തിച്ചതുപോലെ നിന്നോടും ഞാന്‍ പ്രവര്‍ത്തിക്കും. നീ ഉടമ്പടി ലംഘിച്ച് പ്രതിജ്ഞ അവഹേളിച്ചു. Share on Facebook Share on Twitter Get this statement Link
 • 60 : എങ്കിലും നിന്റെ യൗവനത്തില്‍ നിന്നോടു ചെയ്ത ഉടമ്പടി ഞാന്‍ ഓര്‍മിക്കും. നീയുമായി ശാശ്വതമായ ഒരു ഉടമ്പടി സ്ഥാപിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
 • 61 : നിന്റെ പ്രവൃത്തികള്‍ അപ്പോള്‍ നീ ഓര്‍മിക്കും. നിന്റെ മൂത്തതും ഇളയതുമായ സഹോദരിമാരെ ഉടമ്പടിപ്രകാരമല്ലാതെതന്നെ നിനക്കു ഞാന്‍ പുത്രിമാരായി നല്‍കും. അവരെ സ്വീകരിക്കുമ്പോള്‍ നീ ലജ്ജിക്കും. Share on Facebook Share on Twitter Get this statement Link
 • 62 : നീയുമായി ഞാന്‍ ഒരു ഉട മ്പടി സ്ഥാപിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നീ അറിയും. Share on Facebook Share on Twitter Get this statement Link
 • 63 : അങ്ങനെ നിന്റെ പ്രവൃത്തികള്‍ക്ക് ഞാന്‍ മാപ്പു നല്‍കുമ്പോള്‍ നീ അവയെയോര്‍ത്ത് ലജ്ജിച്ചു മൗനം ഭജിക്കും - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Sat Sep 26 22:38:48 IST 2020
Back to Top