Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

പതിനഞ്ചാം അദ്ധ്യായം


അദ്ധ്യായം 15

    കരിഞ്ഞമുന്തിരിത്തണ്ട്
  • 1 : കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 2 : മനുഷ്യപുത്രാ, മുന്തിരിത്തണ്ടിന് മറ്റു വൃക്ഷങ്ങളെക്കാള്‍ എന്തു മേന്‍മ? അതിന്റെ ശാഖകള്‍ക്ക് വനത്തിലെ വൃക്ഷങ്ങളുടെ ശാഖകളെക്കാള്‍ എന്തു ശ്രേഷ്ഠത? Share on Facebook Share on Twitter Get this statement Link
  • 3 : എന്തെങ്കിലും നിര്‍മിക്കാന്‍ അതിന്റെ തടി ഉപയോഗിക്കാറുണ്ടോ? പാത്രം തൂക്കിയിടാനുള്ള കൊളുത്ത് അതില്‍ നിന്നെടുക്കാറുണ്ടോ? Share on Facebook Share on Twitter Get this statement Link
  • 4 : വിറ കായി തീയിലിടുമ്പോള്‍ അതിന്റെ രണ്ടറ്റവും കത്തി മധ്യഭാഗം കരിഞ്ഞാല്‍ അത് എന്തിനെങ്കിലും പ്രയോജനപ്പെടുമോ? Share on Facebook Share on Twitter Get this statement Link
  • 5 : മുഴുവനോടിരുന്നപ്പോള്‍ അത് ഒന്നിനും ഉപകരിച്ചില്ല. അത് കത്തിക്കരിഞ്ഞശേഷം വല്ലതിനും ഉപകരിക്കുമോ? Share on Facebook Share on Twitter Get this statement Link
  • 6 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വനവൃക്ഷങ്ങള്‍ക്കിടയില്‍ വളരുന്ന മുന്തിരിയുടെ തണ്ടിനെ തീയിലിടുന്നതുപോലെ ജറുസലെംനിവാസികളെ ഞാന്‍ കൈവെടിയും. Share on Facebook Share on Twitter Get this statement Link
  • 7 : ഞാന്‍ അവര്‍ക്കെതിരേ മുഖം തിരിക്കും. അവര്‍ തീയില്‍നിന്ന് ഓടിയകന്നാലും തീ അവരെ ദഹിപ്പിക്കും. ഞാന്‍ അവര്‍ക്കെതിരേ മുഖം തിരിക്കുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് നിങ്ങള്‍ അറിയും. Share on Facebook Share on Twitter Get this statement Link
  • 8 : അവര്‍ അവിശ്വസ്തരായി പെരുമാറിയതുകൊണ്ട് ഞാന്‍ ആ ദേശത്തെ വിജനമാക്കും - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 17:39:07 IST 2024
Back to Top