Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

    എസെക്കിയേലിന്റെ ദൗത്യം
  • 1 : അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, എഴുന്നേറ്റുനില്‍ക്കുക; എനിക്കു നിന്നോടു സംസാരിക്കാനുണ്ട്. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ആത്മാവ് എന്നില്‍ പ്രവേശിച്ച് എന്നെ കാലുകളില്‍ ഉറപ്പിച്ചുനിര്‍ത്തി. അവന്‍ എന്നോടു സംസരിക്കുന്നതു ഞാന്‍ കേട്ടു. Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ഇസ്രായേല്‍ ജനത്തിന്റെ അടുത്തേക്ക് നിന്നെ ഞാന്‍ അയയ്ക്കുന്നു - എന്നെ എതിര്‍ത്തനിഷേധികളുടെ അടുത്തേക്ക്. അവരും അവരുടെ പിതാക്കന്‍മാരും ഇന്നേദിവസംവരെ എന്നെ ധിക്കരിച്ചവരാണ്. Share on Facebook Share on Twitter Get this statement Link
  • 4 : അവര്‍ മര്‍ക്കടമുഷ്ടികളും കഠിനഹൃദയരുമാണ്. അവരുടെ അടുത്തേക്കാണു നിന്നെ ഞാന്‍ അയയ്ക്കുന്നത്. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് നീ അവരോടു പറയുക. Share on Facebook Share on Twitter Get this statement Link
  • 5 : അവര്‍ ധിക്കാരികളുടെ ഭവനമാണ്. അവര്‍ കേട്ടാലും കേള്‍ക്കാന്‍ വിസമ്മതിച്ചാലും അവരുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നെന്ന് അവര്‍ അറിയും. Share on Facebook Share on Twitter Get this statement Link
  • 6 : മനുഷ്യപുത്രാ, നീ അവരെയോ അവരുടെ വാക്കുകളെയോ ഭയപ്പെടേണ്ടാ. മുള്ളുകളും മുള്‍ച്ചെടികളും നിന്നോടൊപ്പം ഉണ്ടായേക്കാം. തേളുകളുടെമേല്‍ നിനക്കിരിക്കേണ്ടിവരാം. എന്നാലും നീ അവരുടെ വാക്കുകേട്ട് ഭയപ്പെടുകയോ നോട്ടം കണ്ട് പരിഭ്രമിക്കുകയോ വേണ്ട. കാരണം, അവര്‍ ധിക്കാരികളുടെ ഭവനമാണ്. Share on Facebook Share on Twitter Get this statement Link
  • 7 : അവര്‍ കേട്ടാലും ഇല്ലെങ്കിലും എന്റെ വാക്കുകള്‍ നീ അവരോടു പറയണം. കാരണം, അവര്‍ ധിക്കാരികളുടെ ഭവനമാണ്. Share on Facebook Share on Twitter Get this statement Link
  • 8 : മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്നതു കേള്‍ക്കുക. ആ ധിക്കാരികളുടെ ഭവനത്തെപ്പോലെ നീയും ധിക്കാരിയാകരുത്. ഞാന്‍ നിനക്കു തരുന്നത് വായ്തുറന്ന് ഭ ക്ഷിക്കുക. Share on Facebook Share on Twitter Get this statement Link
  • 9 : ഞാന്‍ നോക്കി. അതാ, നീട്ടിയ ഒരു കരവും അതില്‍ ഒരു ലേഖനച്ചുരുളും. Share on Facebook Share on Twitter Get this statement Link
  • 10 : അവന്‍ അത് എന്റെ മുമ്പില്‍ വിടര്‍ത്തി. അതിന്റെ അകത്തും പുറത്തും എഴുതിയിരുന്നു. അതില്‍ വിലാപങ്ങളും പരിദേവനങ്ങളും ദുരിതങ്ങളും രേഖപ്പെടുത്തിയിരുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 27 05:38:23 IST 2024
Back to Top