Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ലേവ്യരുടെ പുസ്തകം

,

ആറാം അദ്ധ്യായം


അദ്ധ്യായം 6

  • 1 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 2 : സൂക്ഷിക്കാനേല്‍പിച്ചതോ ഈടുവച്ചതോ ആയ വസ്തു തിരിച്ചുകൊടുക്കാതെയും കവര്‍ച്ച ചെയ്തും അയല്‍ക്കാരനെ വഞ്ചിക്കുക, പീഡിപ്പിക്കുക, Share on Facebook Share on Twitter Get this statement Link
  • 3 : കാണാതെ പോയതു കണ്ടുകിട്ടിയിട്ടും ആ കാര്യം നിഷേധിച്ച് കള്ളസത്യം ചെയ്യുക എന്നിങ്ങനെയുമുള്ള പാപങ്ങളില്‍ ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ച്, കര്‍ത്താവിനോട് അവിശ്വസ്തത കാണിക്കുന്നവന്‍ കുറ്റക്കാരനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 4 : ഒരുവന്‍ ഇങ്ങനെ പാപംചെയ്തു കുറ്റക്കാരനായാല്‍, അവന്‍ കവര്‍ച്ചകൊണ്ടോ മര്‍ദനത്തിലൂടെയോ കൈവശപ്പെടുത്തിയതും സൂക്ഷിക്കാന്‍ ഏല്‍പിക്കപ്പെട്ടതും കാണാതെപോയി കണ്ടുകിട്ടിയതും, Share on Facebook Share on Twitter Get this statement Link
  • 5 : കള്ളസത്യം ചെയ്തു നേടിയതും എല്ലാം, വിലയുടെ അഞ്ചില്‍ ഒരുഭാഗം കൂട്ടിച്ചേര്‍ത്ത് പ്രായശ്ചിത്തബലിയുടെ ദിവസം ഉടമസ്ഥനു തിരിച്ചുകൊടുക്കണം. Share on Facebook Share on Twitter Get this statement Link
  • 6 : കൂടാതെ, പ്രായശ്ചിത്തബലിക്കുള്ള ചെലവനുസരിച്ച് നീ നിശ്ചയിക്കുന്ന വിലവരുന്ന ഊനമറ്റ ഒരു മുട്ടാടിനെ ആട്ടിന്‍പറ്റത്തില്‍ നിന്നു കര്‍ത്താവിനു പ്രായശ്ചിത്തബലിയായി പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം. Share on Facebook Share on Twitter Get this statement Link
  • 7 : പുരോഹിതന്‍ കര്‍ത്താവിന്റെ മുന്‍പില്‍ അവനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവന്‍ ചെയ്ത ഏതു കുറ്റത്തിലും നിന്ന് അവനു മോചനം ലഭിക്കും. Share on Facebook Share on Twitter Get this statement Link
  • നിരന്തര ദഹനബലി
  • 8 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 9 : അഹറോനോടും അവന്റെ പുത്രന്‍മാരോടും ഇപ്രകാരം കല്‍പിക്കുക, ദഹനബലിക്കുള്ള നിയമം ഇതാണ്: ബലിവസ്തു ബലിപീഠത്തിന്‍മേലുള്ള അഗ്‌നികുണ്‍ഡത്തില്‍, രാത്രിമുഴുവന്‍, പ്രഭാതംവരെ വച്ചിരിക്കണം. ബലിപീഠത്തിലെ അഗ്‌നി തുടരെ കത്തി ക്കൊണ്ടിരിക്കുകയും വേണം. Share on Facebook Share on Twitter Get this statement Link
  • 10 : പുരോഹിതന്‍ ചണംകൊണ്ടുള്ള വസ്ത്രവും കാല്‍ച്ചട്ടയും ധരിക്കണം. കാഴ്ചവസ്തു അഗ്‌നിയില്‍ ദഹിപ്പിച്ചുണ്ടായ ചാരം ബലിപീഠത്തില്‍ നിന്നു ശേഖരിച്ച് അതിന്റെ ഒരു വശത്തിടണം. Share on Facebook Share on Twitter Get this statement Link
  • 11 : അതിനുശേഷം വസ്ത്രം മാറി വേറെവസ്ത്രം ധരിച്ചു ചാരം പാളയത്തിനു വെളിയില്‍ ശുചിയായ സ്ഥലത്തേയ്ക്കു കൊണ്ടുപോകണം. Share on Facebook Share on Twitter Get this statement Link
  • 12 : ബലിപീഠത്തിലെ അഗ്‌നി കത്തിക്കൊണ്ടിരിക്കണം. അതു കെട്ടുപോകരുത്. ദിവസവും രാവിലെ പുരോഹിതന്‍ അതില്‍ വിറക് അടുക്കുകയും അതിന്‍മേല്‍ ദഹനബലിവസ്തു ക്രമത്തില്‍ നിരത്തുകയും സമാധാനബലിക്കായുള്ള മേദസ്‌സു ദഹിപ്പിക്കുകയും വേണം. Share on Facebook Share on Twitter Get this statement Link
  • 13 : ബലിപീഠത്തിലെ അഗ്‌നി നിരന്തരം കത്തിക്കൊണ്ടിരിക്കണം. അതു കെട്ടുപോകരുത്. Share on Facebook Share on Twitter Get this statement Link
  • ധാന്യബലി
  • 14 : ധാന്യബലിയുടെ നിയമം ഇതാണ്: അത് അഹറോന്റെ പുത്രന്‍മാര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ബലിപീഠത്തിനു മുന്‍പില്‍ അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 15 : പുരോഹിതന്‍ ധാന്യബലിക്കുള്ള നേരിയ മാവില്‍നിന്ന് ഒരുകൈ മാവും അതിനുള്ള എണ്ണയും കുന്തുരുക്കം മുഴുവനും എടുത്ത് സ്മരണാംശമായി ബലിപീഠത്തില്‍വച്ചു കര്‍ത്താവിനു പ്രീതികരമായ സൗരഭ്യമായി അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 16 : ശേഷിക്കുന്നത് അഹറോനും പുത്രന്‍മാരും ഭക്ഷിക്കണം. വിശുദ്ധസ്ഥലത്തുവച്ച് പുളിപ്പില്ലാത്ത അപ്പമുണ്ടാക്കിവേണം അതു ഭക്ഷിക്കാന്‍. സമാഗമകൂടാരത്തിന്റെ അങ്കണത്തില്‍വച്ച് അവര്‍ അതു ഭക്ഷിക്കണം. അതു പുളിപ്പുചേര്‍ത്തു ചുടരുത്. Share on Facebook Share on Twitter Get this statement Link
  • 17 : എന്റെ ദഹനബലികളില്‍നിന്ന് അവരുടെ ഓഹരിയായി ഞാന്‍ അതു കൊടുത്തിരിക്കുന്നു. പാപപരിഹാരബലിപോലെയും പ്രായശ്ചിത്തബലിപോലെയും അത് ഏറ്റവും വിശുദ്ധമാണ്. Share on Facebook Share on Twitter Get this statement Link
  • 18 : അഹറോന്റെ പുത്രന്‍മാര്‍ക്കെല്ലാവര്‍ക്കും കര്‍ത്താവിന്റെ ദഹനബലിയില്‍നിന്നു ഭക്ഷിക്കാം. തലമുറതോറും എന്നും നിലനില്‍ക്കേണ്ട നിയമമാണിത്. അവയെ സ്പര്‍ശിക്കുന്നവരെല്ലാം വിശുദ്ധരായിത്തീരും. Share on Facebook Share on Twitter Get this statement Link
  • 19 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 20 : അഹറോനും അവന്റെ പുത്രന്‍മാരും അഭിഷേകദിവസം കര്‍ത്താവിനു സമര്‍പ്പിക്കേണ്ട ബലി ഇതാണ്. ഒരു ഏഫായുടെ പത്തിലൊന്നു നേരിയമാവ് അനുദിന ധാന്യബലിയായി, പകുതി രാവിലെയും പകുതി വൈകുന്നേരവും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 21 : അത് എണ്ണചേര്‍ത്തു വറചട്ടിയില്‍ ചുട്ടെടുക്കണം. അതു നന്നായി കുഴച്ച്, ചുട്ട്, കഷണങ്ങളാക്കി, ധാന്യബലി പോലെ കര്‍ത്താവിനു പ്രീതികരമായ സൗരഭ്യമായി അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 22 : അഹറോന്റെ പുത്രന്‍മാരില്‍ അവന്റെ പിന്‍തുടര്‍ച്ചാവകാശിയായി അഭിഷിക്തനായ പുരോഹിതന്‍ എന്നേക്കുമുള്ള നിയമപ്രകാരം അതു കര്‍ത്താവിനു സമര്‍പ്പിക്കണം. അതു മുഴുവനും ദഹിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 23 : പുരോഹിതന്റെ ഓരോ ധാന്യബലിയും പൂര്‍ണ്ണമായി ദഹിപ്പിക്കണം. അതു ഭക്ഷിക്കാന്‍ പാടില്ല. Share on Facebook Share on Twitter Get this statement Link
  • പാപപരിഹാരബലി
  • 24 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 25 : അഹറോനോടും പുത്രന്‍മാരോടും പറയുക, പാപപരിഹാരബലിയുടെ നിയമം ഇതാണ്. പാപപരിഹാര ബലിക്കുള്ള മൃഗത്തെ കര്‍ത്താവിന്റെ സന്നിധിയില്‍ ദഹനബലിമൃഗത്തെ കൊല്ലുന്ന സ്ഥലത്തുവച്ചു തന്നെ കൊല്ലണം. അത് അതിവിശുദ്ധമാണ്. Share on Facebook Share on Twitter Get this statement Link
  • 26 : പാപപരിഹാരബലി അര്‍പ്പിക്കുന്ന പുരോഹിതന്‍ അതു ഭക്ഷിക്കണം. സമാഗമകൂടാരത്തിന്റെ അങ്കണത്തില്‍ വിശുദ്ധസ്ഥലത്തുവച്ചുവേണം ഭക്ഷിക്കുവാന്‍. Share on Facebook Share on Twitter Get this statement Link
  • 27 : അതിന്റെ മാംസത്തില്‍ തൊടുന്നവരെല്ലാം വിശുദ്ധരായിത്തീരും. അതിന്റെ രക്തം വസ്ത്രത്തില്‍ തെറിച്ചുവീണാല്‍ ആ വസ്ത്രം വിശുദ്ധസ്ഥലത്തുവച്ചു കഴുകണം. Share on Facebook Share on Twitter Get this statement Link
  • 28 : അതു പാകംചെയ്ത മണ്‍പാത്രം ഉടച്ചുകളയണം. ഓട്ടുപാത്രത്തിലാണു പാകംചെയ്തതെങ്കില്‍ അതു നന്നായി തേച്ചുകഴുകണം. Share on Facebook Share on Twitter Get this statement Link
  • 29 : പുരോഹിതവംശത്തില്‍പ്പെട്ട എല്ലാ പുരുഷന്‍മാര്‍ക്കും അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്. Share on Facebook Share on Twitter Get this statement Link
  • 30 : എന്നാല്‍ വിശുദ്ധസ്ഥലത്തുവച്ച് പാപപരിഹാരകര്‍മം നടത്താന്‍ ബലിമൃഗത്തിന്റെ രക്തം സമാഗമകൂടാരത്തിലേക്കു കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ ആ ബലിമൃഗത്തെ ഭക്ഷിക്കരുത്. അതിനെ അഗ്‌നിയില്‍ ദഹിപ്പിക്കണം. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Apr 16 11:39:48 IST 2024
Back to Top