Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജെറെമിയ

,

അ‌ന്‍പത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 52

    ജറുസലെമിന്റെ നാശം
  • 1 : രാജാവായപ്പോള്‍ സെദെക്കിയായ്ക്ക് ഇരുപത്തൊന്നു വയസ്‌സുണ്ടായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. ലിബ്‌നായിലെ ജറെമിയായുടെ പുത്രി ഹമുത്താല്‍ ആയിരുന്നു അവന്റെ മാതാവ്. Share on Facebook Share on Twitter Get this statement Link
  • 2 : യഹോയാക്കിമിനെപ്പോലെ അവനും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മചെയ്തു. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവിന്റെ കോപം ജറുസലെമിന്റെയും യൂദായുടെയും മേല്‍ നിപതിച്ചു. അവിടുന്ന് അവരെ തന്റെ സന്നിധിയില്‍നിന്നു നിഷ്‌കാസനം ചെയ്തു. സെദെക്കിയാ ബാബിലോണ്‍രാജാവിനോടു കലഹിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : സെദെക്കിയായുടെ ഒന്‍പതാം ഭരണവര്‍ഷം പത്താംമാസം പത്താം ദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ സൈന്യസമേതം ജറുസലെമിനെതിരേവന്ന് അതിനെ ആക്രമിക്കുകയും ചുറ്റും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 5 : അവന്റെ പതിനൊന്നാംഭരണവര്‍ഷംവരെ ആ ഉപരോധം തുടര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 6 : നാലാംമാസം ഒന്‍പതാം ദിവസം നാട്ടില്‍ ഭക്ഷണം തീര്‍ന്ന് ക്ഷാമം രൂക്ഷമായിരിക്കേ അവര്‍ നഗരഭിത്തിയില്‍ വിടവുണ്ടാക്കി. Share on Facebook Share on Twitter Get this statement Link
  • 7 : കല്‍ദായര്‍ നഗരം വളഞ്ഞിരുന്നു, സെദെക്കിയാ പടയാളികളോടുകൂടെ രാത്രിയില്‍ രാജകീയോദ്യാനത്തിനടുത്ത് ഇരുമതിലുകള്‍ക്കിടയിലുള്ള കവാടത്തിലൂടെ പുറത്തുകടന്ന് അരാബായിലേക്കോടി. Share on Facebook Share on Twitter Get this statement Link
  • 8 : എന്നാല്‍, കല്‍ദായസൈന്യം സെദെക്കിയാരാജാവിനെ പിന്തുടര്‍ന്നുചെന്ന് ജറീക്കോസമതലത്തില്‍വച്ച് പിടികൂടി. അവന്റെ സൈന്യം ചിതറിപ്പോയി. Share on Facebook Share on Twitter Get this statement Link
  • 9 : അവര്‍ രാജാവിനെ ബന്ധിച്ച് ഹമാത്തിലെ റിബ്‌ലായില്‍ ബാബിലോണ്‍ രാജാവിന്റെ അടുത്തുകൊണ്ടുവന്നു. അവന്‍ സെദെക്കിയായുടെമേല്‍ വിധി പ്രസ്താവിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : ബാബിലോണ്‍രാജാവ് സെദെക്കിയായുടെ പുത്രന്‍മാരെ അവന്റെ മുന്‍പില്‍വച്ചു കൊന്നു. യൂദായിലെ പ്രഭുക്കന്‍മാരെയും റിബ്‌ലായില്‍വച്ചു വധിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : അവന്‍ സെദെക്കിയായുടെ കണ്ണുകള്‍ ചുഴന്നെടുത്ത് അവനെ ചങ്ങലകള്‍കൊണ്ടു ബന്ധിച്ച് ബാബിലോണിലേക്കു കൊണ്ടുപോയി; മരണംവരെ കാരാഗൃഹത്തിലടയ്ക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • ദേവാലയം അഗ്‌നിക്കിരയാകുന്നു
  • 12 : അഞ്ചാംമാസം പത്താംദിവസം - ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിന്റെ പത്തൊന്‍പതാം ഭരണവര്‍ഷം - നബുക്കദ്‌നേസറിന്റെ അംഗരക്ഷകപ്രധാനിയായ നെബുസരദാന്‍ ജെറുസലെമില്‍ പ്രവേശിച്ചു. Share on Facebook Share on Twitter Get this statement Link
  • 13 : അവന്‍ കര്‍ത്താവിന്റെ ആലയവും രാജകൊട്ടാരവും മറ്റു മാളികകളും അഗ്‌നിക്കിരയാക്കി. Share on Facebook Share on Twitter Get this statement Link
  • 14 : അവനോടൊപ്പമുണ്ടായിരുന്ന കല്‍ദായസൈന്യം ജറുസലെമിനു ചുറ്റുമുള്ള മതിലുകള്‍ തകര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 15 : ശില്‍പികളെയും ബാബിലോണ്‍ രാജാവിന്റെ പക്ഷം ചേര്‍ന്നവരെയും നഗരത്തില്‍ അവശേഷിച്ചവരെയും നെബുസരദാന്‍ പിടിച്ചുകൊണ്ടുപോയി. Share on Facebook Share on Twitter Get this statement Link
  • 16 : അതിദരിദ്രരായ ചിലരെ മുന്തിരിത്തോപ്പു സൂക്ഷിപ്പുകാരായും അവിടെത്തന്നെ നിയമിച്ചു. Share on Facebook Share on Twitter Get this statement Link
  • 17 : കല്‍ദായര്‍ കര്‍ത്താവിന്റെ ഭവനത്തിലെ ഓട്ടുതൂണുകളും ഓടുകൊണ്ടുള്ള ജല സംഭരണിയും ഉടച്ചു കഷണങ്ങളാക്കി ബാബിലോണിലേക്കു കൊണ്ടുപോയി. Share on Facebook Share on Twitter Get this statement Link
  • 18 : കുടങ്ങള്‍, കോരികകള്‍, തിരിയണയ്ക്കാനുള്ള കത്രികകള്‍, ചഷകങ്ങള്‍, ധൂപകലശങ്ങള്‍, ദേവാലയശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഇതര ഓട്ടുപാത്രങ്ങള്‍ ഇവയെല്ലാം അവര്‍ കൈക്കലാക്കി. Share on Facebook Share on Twitter Get this statement Link
  • 19 : കൂടാതെ സ്വര്‍ണമോ വെള്ളിയോ കൊണ്ടു നിര്‍മിച്ച കോപ്പകള്‍, വറചട്ടികള്‍, തളികകള്‍, കലശങ്ങള്‍, വിളക്കുകാലുകള്‍, ധൂപപാത്രങ്ങള്‍, ക്ഷാളനപാത്രങ്ങള്‍ ഇവയും നെബുസരദാന്‍ കൊള്ളയടിച്ചു. Share on Facebook Share on Twitter Get this statement Link
  • 20 : സോളമന്‍രാജാവ് കര്‍ത്താവിന്റെ ആലയത്തിനുവേണ്ടി നിര്‍മിച്ച ഇരുതൂണുകളുടെയും ജലസംഭരണിയുടെയും അതിനടിയിലുണ്ടായിരുന്ന പന്ത്രണ്ട് കാളകളുടെയും പീഠങ്ങളുടെയും ഓടിന്റെ തൂക്കം തിട്ടപ്പെടുത്തുക അസാധ്യം. Share on Facebook Share on Twitter Get this statement Link
  • 21 : തൂണുകളുടെ ഉയരം പതിനെട്ടു മുഴവും ചുറ്റളവ് പന്ത്രണ്ടുമുഴവും ആയിരുന്നു. നാലു വിരല്‍ കനത്തില്‍ അകം പൊള്ളയായിട്ടാണ് അവ പണിതിരുന്നത്. Share on Facebook Share on Twitter Get this statement Link
  • 22 : അവയ്ക്ക് ഓടുകൊണ്ടുള്ള മകുടങ്ങളുണ്ടായിരുന്നു; മകുടത്തിന്റെ ഉയരം അഞ്ചുമുഴം. ചുറ്റും ഓടുകൊണ്ടു വലപോലെ നിര്‍മിച്ച ചട്ടക്കൂടും മാതളപ്പഴങ്ങളും അതില്‍ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : രണ്ടു തൂണുകളും ഒന്നുപോലെ ആയിരുന്നു. മകുടത്തിന്റെ വശങ്ങളില്‍ തൊണ്ണൂറ്റാറു മാതളപ്പഴങ്ങള്‍ കാണാമായിരുന്നു. ചട്ടക്കൂട്ടില്‍ ആകെ നൂറു മാതളപ്പഴങ്ങളാണ് ഉണ്ടായിരുന്നത്. Share on Facebook Share on Twitter Get this statement Link
  • ജനം പ്രവാസത്തിലേക്ക്
  • 24 : പ്രധാനപുരോഹിതന്‍ സെരായിയായെയും Share on Facebook Share on Twitter Get this statement Link
  • 25 : സഹപുരോഹിതന്‍ സെഫാനിയായെയും, മൂന്നു വാതില്‍ക്കാവല്‍ക്കാരെയും നഗരത്തില്‍നിന്ന് ഒരു സേനാപതിയെയും രാജാവിന്റെ ഉപദേഷ്ടാക്കളായി നഗരത്തില്‍ കണ്ട ഏഴുപേരെയും സൈന്യത്തില്‍ ആളെടുക്കുന്ന സൈന്യാധിപന്റെ കാര്യദര്‍ശിയെയും ജനത്തില്‍നിന്ന് പട്ടണത്തില്‍ കണ്ട അറുപ തുപേരെയും കാവല്‍പ്പടനായകന്‍ ബന്ധന സ്ഥരാക്കി. Share on Facebook Share on Twitter Get this statement Link
  • 26 : സേനാനായകനായ നെബുസരദാന്‍ അവരെ റിബ്‌ലായില്‍ ബാബിലോണ്‍ രാജാവിന്റെ അടുത്തു കൊണ്ടുവന്നു. അവിടെവച്ചു രാജാവ് അവരെ വധിച്ചു. Share on Facebook Share on Twitter Get this statement Link
  • 27 : അങ്ങനെ യൂദാ സ്വന്തം നാട്ടില്‍നിന്നു നിഷ്‌കാസിതനായി. Share on Facebook Share on Twitter Get this statement Link
  • 28 : നബുക്കദ്‌നേസര്‍ അടിമകളായി പിടിച്ചുകൊണ്ടുപോയവരുടെ എണ്ണമിതാണ്: അവന്റെ ഏഴാം ഭരണവര്‍ഷം മൂവായിരത്തിയിരുപത്തിമൂന്നു യഹൂദര്‍, Share on Facebook Share on Twitter Get this statement Link
  • 29 : പതിനെട്ടാം ഭരണവര്‍ഷം എണ്ണൂറ്റിമുപ്പത്തിരണ്ടു പേര്‍, Share on Facebook Share on Twitter Get this statement Link
  • 30 : ഇരുപത്തിമൂന്നാം ഭരണവര്‍ഷം നെബുസരദാന്‍ പിടിച്ചുകൊണ്ടുപോയ എഴുനൂറ്റിനാല്‍പ്പത്തിയഞ്ച് യഹൂദര്‍, ആകെ നാലായിരത്തിയറുനൂറുപേര്‍. Share on Facebook Share on Twitter Get this statement Link
  • 31 : എവില്‍മെറോദാക്ക് ബാബിലോണിന്റെ ഭരണമേറ്റെടുത്ത വര്‍ഷം യൂദാരാജാവായയഹോയാക്കിനെ കാരാഗൃഹത്തില്‍ നിന്നു മോചിപ്പിച്ചു. അവന്റെ കാരാഗൃഹവാസത്തിന്റെ മുപ്പത്തിയേഴാം വര്‍ഷം പന്ത്രണ്ടാം മാസം ഇരുപത്തിയഞ്ചാം ദിവസമായിരുന്നു അത്. Share on Facebook Share on Twitter Get this statement Link
  • 32 : അവന്‍ യഹോയാക്കിനോടു സൗഹാര്‍ദപൂര്‍വം സംസാരിക്കുകയും ബാബിലോണില്‍ അവനോടൊപ്പമുള്ള രാജാക്കന്‍മാരെക്കാള്‍ ഉയര്‍ന്ന സ്ഥാനം നല്‍കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 33 : യഹോയാക്കിന്‍ കാരാഗൃഹവസ്ത്രങ്ങള്‍ ഉപേക്ഷിച്ചു. എല്ലാ ദിവസ വും അവന്‍ രാജാവിനോടൊത്തു ഭക്ഷണം കഴിച്ചു. Share on Facebook Share on Twitter Get this statement Link
  • 34 : അവന്റെ അനുദിനാവശ്യങ്ങള്‍ മരണംവരെ രാജാവ് നിര്‍വഹിച്ചുപോന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 20:05:12 IST 2024
Back to Top