Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജെറെമിയ

,

നാല്പത്തേഴാം അദ്ധ്യായം


അദ്ധ്യായം 47

    ഫിലിസ്ത്യര്‍ക്കെതിരേ
  • 1 : ഫറവോ ഗാസാ പിടിച്ചടക്കുന്നതിനു മുന്‍പ് ഫിലിസ്ത്യരെക്കുറിച്ചു ജറെമിയായ്ക്കു ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട്. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, വടക്കുനിന്നു ജലമുയരുന്നു. അതു കവിഞ്ഞൊഴുകുന്ന പ്രവാഹമായിത്തീരും. ദേശവും അതിലുള്ളവയും നഗരവും നിവാസികളും മുങ്ങിപ്പോകും. ജനങ്ങള്‍ നിലവിളിക്കും. ദേശവാസികളെല്ലാം വിലപിക്കും. Share on Facebook Share on Twitter Get this statement Link
  • 3 : അവന്റെ കുതിരകളുടെ കുളമ്പടിയും രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും കേട്ട് കുഞ്ഞുങ്ങളെ തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ പിതാക്കന്‍മാര്‍ ഓടുന്നു; അവരുടെ കരങ്ങള്‍ അത്ര ദുര്‍ബലമാണ്. Share on Facebook Share on Twitter Get this statement Link
  • 4 : ഫിലിസ്ത്യരെ ഉന്‍മൂലനം ചെയ്യുകയും ടയിറിലെയും സീദോനിലെയും അവരുടെ കൂട്ടാളികളെ വിച്‌ഛേദിക്കുകയും ചെയ്യുന്ന ദിനം വരുന്നു. കഫ്‌തോര്‍ തീരത്ത് അവശേഷിച്ച ഫിലിസ്ത്യരെ കര്‍ത്താവ് നശിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 5 : ഗാസാ ശൂന്യമായി; അഷ്‌കലോണ്‍ നശിച്ചിരിക്കുന്നു. അനാക്കിമിന്റെ അവശിഷ്ടജനമേ, എത്രനാള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ മുറിവേല്‍പ്പിക്കും? കര്‍ത്താവിന്റെ വാളേ, നീ എന്നു നിശ്ചലമാകും? Share on Facebook Share on Twitter Get this statement Link
  • 6 : നീ ഉറയിലേക്കു മടങ്ങി നിശ്ചലമായിരിക്കുക. Share on Facebook Share on Twitter Get this statement Link
  • 7 : കര്‍ത്താവ് നിയോഗിച്ചിരിക്കേ, അതെങ്ങനെ സ്വസ്ഥമാകും? അഷ്‌കലോണിനും സമുദ്രതീരത്തിനുമെതിരേ കര്‍ത്താവ് അതിനെ അയച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 06:28:30 IST 2024
Back to Top