Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജെറെമിയ

,

ഇരുപത്തിനാലാം അദ്ധ്യായം


അദ്ധ്യായം 24

    രണ്ടു കുട്ട അത്തിപ്പഴം
  • 1 : ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍യഹോയാക്കിമിന്റെ മകനും യൂദാരാജാവുമായയക്കോണിയായെയും യൂദായിലെ പ്രഭുക്കന്‍മാരെയും ശില്‍പികളെയും, ലോഹപ്പണിക്കാരെയും ജറുസലെമില്‍നിന്നു ബാബിലോണിലേക്കു നാടുകടത്തിയതിനു ശേഷം കര്‍ത്താവ് എനിക്ക് ഒരു ദര്‍ശനം നല്‍കി. ഇതാ, ദേവാലയത്തിന്റെ മുന്‍പില്‍ രണ്ടു കുട്ട അത്തിപ്പഴം. Share on Facebook Share on Twitter Get this statement Link
  • 2 : ഒരു കുട്ടയില്‍ ആദ്യം മൂത്തുപഴുത്ത മേല്‍ത്തരം അത്തിപ്പഴം; മറ്റേ കുട്ടയില്‍ തിന്നാന്‍ കൊള്ളാത്തവിധം ചീത്തയായ പഴവും. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവ് എന്നോടു ചോദിച്ചു: ജറെമിയാ, നീ എന്തുകാണുന്നു? ഞാന്‍ പറഞ്ഞു: അത്തിപ്പഴങ്ങള്‍, നല്ലത് വളരെ നന്ന്; മോശമായത് തിന്നാന്‍ കൊള്ളാത്തവിധം തീരെ മോശം. Share on Facebook Share on Twitter Get this statement Link
  • 4 : അപ്പോള്‍ കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: Share on Facebook Share on Twitter Get this statement Link
  • 5 : ഞാന്‍ ഇവിടെനിന്നു കല്‍ദായരുടെനാട്ടിലേക്ക് അടിമകളായി അയച്ച യൂദാനിവാസികളെ ഈ നല്ല അത്തിപ്പഴത്തെപ്പോലെ നല്ല വരായി കരുതും. Share on Facebook Share on Twitter Get this statement Link
  • 6 : ഞാന്‍ അവരെ കടാക്ഷിച്ച് അവര്‍ക്കു നന്‍മ വരുത്തും; ഈ ദേശത്തേക്കു തിരികെക്കൊണ്ടുവരുകയും ചെയ്യും. ഞാന്‍ അവരെ പണിതുയര്‍ത്തും, നശിപ്പിക്കുകയില്ല. ഞാന്‍ അവരെ നടും; പിഴുതുകളയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 7 : ഞാനാണു കര്‍ത്താവ് എന്നു ഗ്രഹിക്കുന്നതിനായി ഞാന്‍ അവര്‍ക്കു ഹൃദയം നല്‍കും. അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവുമായിരിക്കും. അവര്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരും. Share on Facebook Share on Twitter Get this statement Link
  • 8 : എന്നാല്‍ യൂദായിലെ രാജാവായ സെദെക്കിയായെയും അവന്റെ പ്രഭുക്കന്‍മാരെയും ഈ ദേശത്ത് അവശേഷിക്കുകയോ ഈജിപ്തില്‍പോയി പാര്‍ക്കുകയോ ചെയ്യുന്ന ജറുസലെംകാരെയും തിന്നാന്‍ കൊള്ളാത്തവിധം ചീത്തയായ അത്തിപ്പഴം പോലെ ഞാന്‍ ഉപേക്ഷിക്കും- കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും അവര്‍ ബീഭത്‌സവസ്തുവായിരിക്കും; ഞാന്‍ അവരെ ചിതറിച്ച എല്ലായിടത്തും അവര്‍ അവജ്ഞയ്ക്കും പഴമൊഴിക്കും അവഹേളനത്തിനും ശാപത്തിനും പാത്രവും ആയിരിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : അവര്‍ക്കും അവരുടെ പിതാക്കന്‍മാര്‍ക്കും നല്‍കിയദേശത്തുനിന്ന് അവര്‍ നിശ്‌ശേഷം നശിപ്പിക്കപ്പെടുന്നതുവരെ അവരുടെമേല്‍ വാളും ക്ഷാമവും പകര്‍ച്ചവ്യാധിയും ഞാന്‍ അയയ്ക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 11:41:20 IST 2024
Back to Top