Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജെറെമിയ

,

പതിനെട്ടാം അദ്ധ്യായം


അദ്ധ്യായം 18

    കുശവന്റെ വീട്ടില്‍
  • 1 : കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 2 : നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക. അവിടെവച്ചു ഞാന്‍ നിന്നോടു സംസാരിക്കും. Share on Facebook Share on Twitter Get this statement Link
  • 3 : ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അവന്‍ ചക്രത്തിന്‍മേല്‍ പണിചെയ്യുകയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : കുശവന്‍ കളിമണ്ണുകൊണ്ട് ഉണ്ടാക്കിക്കൊണ്ടിരുന്ന പാത്രം ചിലപ്പോള്‍ ശരിയാകാതെ പോകും. അപ്പോള്‍ അവന്‍ അതുകൊണ്ടു വീണ്ടും തനിക്കിഷ്ടമുള്ള രൂപത്തില്‍ മെനയും. Share on Facebook Share on Twitter Get this statement Link
  • 5 : അപ്പോള്‍ കര്‍ത്താവ് എന്നോടരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 6 : ഇസ്രായേല്‍ ഭവനമേ, ഈ കുശവന്‍ ചെയ്യുന്നതുപോലെ എനിക്കു നിങ്ങളോടു ചെയ്യരുതോ എന്നു കര്‍ത്താവു ചോദിക്കുന്നു. ഇസ്രായേല്‍ ഭവനമേ കുശവന്റെ കൈയിലെ കളിമണ്ണുപോലെയാണ് എന്റെ കൈയില്‍ നിങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 7 : ഏതെങ്കിലും ഒരു ജനതയെയോ ഒരു രാജ്യത്തെയോ ഉന്‍മൂലനം ചെയ്യുമെന്നും തകര്‍ത്തു നശിപ്പിക്കുമെന്നും എപ്പോഴെങ്കിലും ഞാന്‍ പ്രഖ്യാപിച്ചിരിക്കേ, Share on Facebook Share on Twitter Get this statement Link
  • 8 : ആ ജനത തിന്‍മയില്‍നിന്നു പിന്‍തിരിഞ്ഞാല്‍ അതിനോടു ചെയ്യാനുദ് ദേശിച്ചിരുന്ന വിനാശത്തെക്കുറിച്ചു ഞാന്‍ അനുതപിക്കും. Share on Facebook Share on Twitter Get this statement Link
  • 9 : ഏതെങ്കിലും ഒരു ജനതയെയോ ഒരു രാജ്യത്തെയോ പടുത്തുയര്‍ത്തുമെന്നും നട്ടുവളര്‍ത്തുമെന്നും എപ്പോഴെങ്കിലും ഞാന്‍ പ്രഖ്യാപിച്ചിരിക്കേ, Share on Facebook Share on Twitter Get this statement Link
  • 10 : ആ ജനത എന്റെ വാക്കു ചെവിക്കൊള്ളാതെ എന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിക്കുകയാണെങ്കില്‍, അതിനോടു പ്രകടിപ്പിക്കാനുദ്‌ദേശിച്ചിരുന്ന നന്‍മയെക്കുറിച്ചും ഞാന്‍ അനുതപിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : അതുകൊണ്ട് യൂദായിലെ ആളുകളോടും ജറുസലെംനിവാസികളോടും പറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങള്‍ക്കെതിരേ അനര്‍ഥം കരുപ്പിടിപ്പിക്കുന്നു; നിങ്ങള്‍ക്കെതിരേ ഒരു പദ്ധതി നിനച്ചിരിക്കുന്നു. ഓരോരുത്തനും അവനവന്റെ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്‍തിരിയട്ടെ. നിങ്ങളുടെ വഴികളും പ്രവൃത്തികളും തിരുത്തുവിന്‍. Share on Facebook Share on Twitter Get this statement Link
  • 12 : എന്നാല്‍ അവര്‍ പറയുന്നു: ഇതെല്ലാം വ്യര്‍ഥമാണ്; ഞങ്ങള്‍ക്കു തോന്നുന്നതു ചെയ്യും. ഓരോരുത്തനും അവനവന്റെ ദുഷ്ട ഹൃദയത്തിന്റെ പ്രേരണയ്‌ക്കൊത്തുപ്രവര്‍ത്തിക്കും. Share on Facebook Share on Twitter Get this statement Link
  • ജനം കര്‍ത്താവിനെ പരിത്യജിക്കുന്നു
  • 13 : അതുകൊണ്ട് കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതുപോലൊന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ജനതകളുടെ ഇടയില്‍ ആരായുവിന്‍. ഇസ്രായേല്‍ കന്യക അതിഭീകര മായ കൃത്യം ചെയ്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : ലബനോനിലെ മഞ്ഞ് ഉയര്‍ന്ന പാറയിടുക്കുകളില്‍ നിന്നു മായുമോ? പര്‍വതത്തില്‍നിന്നുള്ള ശീതജലപ്രവാഹം വറ്റിപ്പോകുമോ? Share on Facebook Share on Twitter Get this statement Link
  • 15 : എന്നിട്ടും എന്റെ ജനം എന്നെ മറന്നുകളഞ്ഞു. വ്യര്‍ഥതകള്‍ക്ക് അവര്‍ ധൂപാര്‍ച്ചന നടത്തുന്നു. അവര്‍ തങ്ങളുടെ പുരാതനപാതകളില്‍ കാലിടറി വീണു; രാജവീഥിവിട്ട് ഊടുവഴികളില്‍ അവര്‍ നടന്നു; Share on Facebook Share on Twitter Get this statement Link
  • 16 : അവര്‍ തങ്ങളുടെ നാടിനെ ശൂന്യവും എന്നേക്കും പരിഹാസപാത്രവുമാക്കി. അതിലേ കടന്നുപോകുന്നവര്‍ അന്ധാളിച്ചു തലകുലുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : കിഴക്കന്‍ കാറ്റിലെന്നപോലെ ഞാന്‍ അവരെ ശത്രുക്ക ളുടെ മുന്‍പില്‍ ചിതറിക്കും. അവരുടെ അനര്‍ഥത്തിന്റെ നാളില്‍ അവരുടെ നേര്‍ക്കു മുഖമല്ല പുറമാണു ഞാന്‍ തിരിക്കുക. Share on Facebook Share on Twitter Get this statement Link
  • പ്രതികാരത്തിനായി പ്രാര്‍ഥന
  • 18 : അപ്പോള്‍ അവര്‍ പറഞ്ഞു: വരുവിന്‍, നമുക്കു ജറെമിയായ്‌ക്കെതിരേ ഗൂഢാലോചന നടത്താം. എന്തെന്നാല്‍, പുരോഹിത നില്‍നിന്നു നിയമോപദേശവും ജ്ഞാനിയില്‍ നിന്ന് ആലോചനയും പ്രവാചകനില്‍നിന്നു വചനവും നശിച്ചുപോവുകയില്ല. വരുവിന്‍, നമുക്ക് അവനെ നാവുകൊണ്ടു തകര്‍ക്കാം; അവന്റെ വാക്കുകള്‍ക്കു ചെവികൊടുക്കുകയും വേണ്ടാ. Share on Facebook Share on Twitter Get this statement Link
  • 19 : കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ. എന്റെ ശത്രുക്കള്‍ പറയുന്നതു ശ്രദ്ധിക്കണമേ. Share on Facebook Share on Twitter Get this statement Link
  • 20 : നന്‍മയ്ക്കു പ്രതിഫലം തിന്‍മയോ? അവര്‍ എന്റെ ജീവനുവേണ്ടി കുഴി കുഴിച്ചിരിക്കുന്നു. അവരെപ്പറ്റി നല്ലതു പറയാനും അങ്ങയുടെ കോപം അവരില്‍നിന്ന് അകറ്റാനും ഞാന്‍ അങ്ങയുടെ മുന്‍പില്‍ നിന്നത് ഓര്‍ക്കണമേ. Share on Facebook Share on Twitter Get this statement Link
  • 21 : അതുകൊണ്ട് അവരുടെ മക്കളെ പട്ടിണിക്കിരയാക്കണമേ; വാളിന്റെ വായ്ത്തലയ്ക്ക് അവരെ ഏല്‍പ്പിച്ചുകൊടുക്കണമേ. അവരുടെ ഭാര്യമാര്‍ മക്കളില്ലാത്തവരും വിധവകളുമായിത്തീരട്ടെ; പുരുഷന്‍മാര്‍ മഹാമാരി ബാധിച്ചു മരിക്കട്ടെ;യുവജനങ്ങള്‍യുദ്ധത്തില്‍ വാളിനിരയാകട്ടെ. Share on Facebook Share on Twitter Get this statement Link
  • 22 : അങ്ങ് മുന്നറിയിപ്പു കൂടാതെ അവരുടെമേല്‍ കവര്‍ച്ചക്കാരെ കൊണ്ടുവരണമേ; അവരുടെ വീടുകളില്‍നിന്ന് ആര്‍ത്തനാദം ഉയരട്ടെ. എന്തെന്നാല്‍, എന്നെ പിടിക്കാന്‍ അവര്‍ കുഴി കുഴിച്ചു; എന്റെ കാലുകള്‍ക്ക് അവര്‍ കെണിവച്ചു. Share on Facebook Share on Twitter Get this statement Link
  • 23 : കര്‍ത്താവേ, എന്നെ വധിക്കാനുള്ള അവരുടെ ആലോചന അങ്ങ് അറിയുന്നു; അവരുടെ അകൃത്യം പൊറുക്കരുതേ. അവരുടെ പാപം അവിടുത്തെ മുന്‍പില്‍നിന്നു മായിച്ചുകളയരുതേ. അങ്ങയുടെ മുന്‍പില്‍ അവര്‍ മറിഞ്ഞുവീഴട്ടെ. അങ്ങയുടെ ക്രോധത്തിന്റെ നാളില്‍ അവരെ നശിപ്പിക്കണമേ. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 08:58:50 IST 2024
Back to Top