Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

മുപ്പത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 31

    ജറുസലെമിന് സംരക്ഷണം
  • 1 : കര്‍ത്താവിനോട് ആലോചന ചോദിക്കുകയോ ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു ദൃഷ്ടി ഉയര്‍ത്തുകയോ ചെയ്യാതെ സഹായം തേടി ഈജിപ്തിലേക്കു പോവുകയും, കുതിരയില്‍ ആശ്രയിക്കുകയും രഥങ്ങളുടെ എണ്ണത്തിലും കുതിരപ്പടയാളികളുടെ കരുത്തിലും വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! Share on Facebook Share on Twitter Get this statement Link
  • 2 : അവിടുന്ന് ജ്ഞാനിയും നാശം വരുത്തുന്നവനും ആണ്; അവിടുന്ന് തന്റെ വാക്കു പിന്‍വലിക്കുകയില്ല. തിന്‍മ പ്രവര്‍ത്തിക്കുന്നവരുടെ ഭവനങ്ങള്‍ക്കെതിരായും അനീതി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുന്നവര്‍ക്കെതിരായും അവിടുന്ന് എഴുന്നേല്ക്കും. Share on Facebook Share on Twitter Get this statement Link
  • 3 : ഈജിപ്തുകാര്‍ മനുഷ്യരാണ്, ദൈവമല്ല. അവരുടെ കുതിരകള്‍ ജഡമാണ്, ആത്മാവല്ല. കര്‍ത്താവ് കരമുയര്‍ത്തുമ്പോള്‍, സഹായകന്‍ ഇടറുകയും സഹായിക്കപ്പട്ടവന്‍ വീഴുകയും അവര്‍ ഒരുമിച്ചു നശിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:സിംഹമോ സിംഹക്കുട്ടിയോ ഇരയുടെ നേരേ മുരളുമ്പോള്‍ ഒരുകൂട്ടം ഇടയന്‍മാര്‍ അതിനെതിരേ ചെന്നാലും അവര്‍ ഒച്ചവയ്ക്കുന്നതു കേട്ട് അവ പേടിക്കുകയോ പരിഭ്രമിക്കുകയോ ചെയ്യാത്തതു പോലെ, സൈന്യങ്ങളുടെ കര്‍ത്താവ്‌യുദ്ധം ചെയ്യാന്‍ സീയോന്‍പര്‍വതത്തിലും അതിന്റെ കുന്നുകളിലും ഇറങ്ങിവരും. Share on Facebook Share on Twitter Get this statement Link
  • 5 : പക്ഷി ചിറകിന്‍ കീഴിലെന്നപോലെ സൈന്യങ്ങളുടെ കര്‍ത്താവ് ജറുസലെമിനെ സംരക്ഷിക്കും; അവിടുന്ന് അതിനെ രക്ഷിക്കുകയും മോചിപ്പിക്കുകയും അഭയം നല്‍കി ജീവന്‍ പരിപാലിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 6 : ഇസ്രായേല്‍ ജനമേ, നിങ്ങള്‍ കഠിനമായി മത്‌സരിച്ച് ഉപേക്ഷിച്ചവന്റെ അടുത്തേക്ക് തിരിച്ചു ചെല്ലുവിന്‍. Share on Facebook Share on Twitter Get this statement Link
  • 7 : അന്നു നിങ്ങള്‍ സ്വന്തം കരംകൊണ്ട് പാപകരമായി പൊന്നും വെള്ളിയും കൊണ്ടു നിര്‍മിച്ചവിഗ്രഹങ്ങളെ വലിച്ചെറിയും. Share on Facebook Share on Twitter Get this statement Link
  • 8 : അസ്‌സീറിയാ മനുഷ്യന്‍േറതല്ലാത്ത ഒരു വാള്‍ കൊണ്ടു വീഴും. മനുഷ്യന്‍േറതല്ലാത്ത ഒരു വാള്‍ അവനെ സംഹരിക്കും. അവന്‍ വാളില്‍ നിന്ന് ഓടിപ്പോകും. Share on Facebook Share on Twitter Get this statement Link
  • 9 : അവന്റെ യുവാക്കന്‍മാര്‍ അടിമകളാകും. അവന്‍ തന്റെ അഭയശില വിട്ട് ഭീതിയോടെ ഓടിപ്പോകും. അവന്റെ സേവകന്‍മാര്‍ പതാകയുമുപേക്ഷിച്ച് സംഭ്രാന്തിയോടെ പലായനം ചെയ്യും. സീയോനില്‍ അഗ്‌നി ജ്വലിപ്പിക്കുകയും ജറുസലെമില്‍ ആഴി കൂട്ടുകയും ചെയ്ത കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sun Jul 06 03:02:18 IST 2025
Back to Top