Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഏശയ്യാ

,

ഇരുപത്താറാം അദ്ധ്യായം


അദ്ധ്യായം 26

    വിജയഗീതം
  • 1 : അന്ന് യൂദാദേശത്ത് ഈ കീര്‍ത്തനം ആലപിക്കും: നമുക്കു പ്രബലമായ ഒരു നഗരം ഉണ്ട്. കര്‍ത്താവ് നമ്മുടെ രക്ഷയ്ക്കു വേണ്ടി കോട്ടകള്‍ ഉയര്‍ത്തിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : വിശ്വസ്തത പാലിക്കുന്ന നീതിനിഷ്ഠമായ ജനതയ്ക്കു പ്രവേശിക്കാന്‍ വാതിലുകള്‍ തുറക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 3 : അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്ന വനെ അങ്ങ് സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുന്നു. എന്തെന്നാല്‍, അവന്‍ അങ്ങയില്‍ ആശ്രയിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍; ദൈവമായ കര്‍ത്താവ് ശാശ്വതമായ അഭയശിലയാണ്. Share on Facebook Share on Twitter Get this statement Link
  • 5 : ഗിരിശൃംഗത്തില്‍ പണിത കോട്ടകളില്‍ വസിക്കുന്നവരെ അവിടുന്ന് താഴെയിറക്കി; അതിനെ നിലംപറ്റെ നശിപ്പിച്ചു പൊടിയിലാഴ്ത്തി. Share on Facebook Share on Twitter Get this statement Link
  • 6 : ദരിദ്രരുടെയും അഗതികളുടെയും പാദങ്ങള്‍ അതിനെ ചവിട്ടിമെതിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : നീതിമാന്റെ മാര്‍ഗം നിരപ്പുള്ളതാണ്; അവിടുന്ന് അതിനെ മിനുസമുളളതാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവേ, അങ്ങയുടെ നിയമത്തിന്റെ പാതയില്‍ ഞങ്ങള്‍ അങ്ങയെ കാത്തിരിക്കുന്നു; അങ്ങയുടെ നാമവും അങ്ങയുടെ ഓര്‍മയുമാണ് ഞങ്ങളുടെ ഹൃദയാഭിലാഷം. Share on Facebook Share on Twitter Get this statement Link
  • 9 : രാത്രിയില്‍ എന്റെ ഹൃദയം അങ്ങേക്കുവേണ്ടി ദാഹിക്കുന്നു, എന്റെ ആത്മാവ് അങ്ങയെ തേടുന്നു. എന്തെന്നാല്‍, അങ്ങയുടെ കല്‍പന ഭൂമിയില്‍ ഭരണം നടത്തുമ്പോള്‍ ഭൂവാസികള്‍ നീതി അഭ്യസിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : ദുഷ്ടനോടു കാരുണ്യം കാണിച്ചാല്‍ അവന്‍ നീതി അഭ്യസിക്കുകയില്ല; സത്യസന്ധതയുടെ ദേശത്ത് അവന്‍ വക്രത കാണിക്കുന്നു; അവന്‍ കര്‍ത്താവിന്റെ മഹത്വം ദര്‍ശിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 11 : കര്‍ത്താവേ, അങ്ങ് കരം ഉയര്‍ത്തിയിരിക്കുന്നെങ്കിലും അവര്‍ അതു കാണുന്നില്ല. അങ്ങയുടെ ജനത്തിനുവേണ്ടിയുള്ള അവിടുത്തെ തീക്ഷ്ണത കണ്ട് അവര്‍ ലജ്ജിക്കട്ടെ! അങ്ങയുടെ ശത്രുക്കള്‍ക്കുവേണ്ടിയുള്ള അഗ്‌നി അവരെ ദഹിപ്പിച്ചുകളയട്ടെ! Share on Facebook Share on Twitter Get this statement Link
  • 12 : കര്‍ത്താവേ, അങ്ങ് ഞങ്ങള്‍ക്കു സമാധാനം നല്‍കുന്നു; ഞങ്ങളുടെ പ്രവൃത്തികള്‍യഥാര്‍ഥത്തില്‍ അങ്ങാണല്ലോ ചെയ്യുന്നത്. Share on Facebook Share on Twitter Get this statement Link
  • 13 : ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, മറ്റ് അധിപന്‍മാര്‍ ഞങ്ങളെ ഭരിച്ചിട്ടുണ്ട്. എന്നാല്‍, അങ്ങയുടെ നാമം മാത്രമാണ് ഞങ്ങള്‍ ഏറ്റുപറയുന്നത്. Share on Facebook Share on Twitter Get this statement Link
  • 14 : അവര്‍ മരിച്ചു; ഇനി ജീവിക്കുകയില്ല. നിഴലുകള്‍ മാത്രമായ അവര്‍ ഇനി എഴുന്നേല്‍ക്കുകയില്ല; അത്രത്തോളം അവിടുന്ന് അവരെ നശിപ്പിച്ചു; അവരുടെ സ്മരണപോലും തുടച്ചുമാറ്റി. Share on Facebook Share on Twitter Get this statement Link
  • 15 : കര്‍ത്താവേ, അങ്ങ് ജനത്തെ വര്‍ധിപ്പിച്ചിരിക്കുന്നു. ജനത്തിന്റെ വളര്‍ച്ച അങ്ങേക്കു മഹത്വം നല്‍കിയിരിക്കുന്നു; ദേശത്തിന്റെ അതിര്‍ത്തികള്‍ അങ്ങു വിസ്തൃതമാക്കി. Share on Facebook Share on Twitter Get this statement Link
  • 16 : കര്‍ത്താവേ, കഷ്ടതകള്‍ വന്നപ്പോള്‍ അവര്‍ അങ്ങയെ അന്വേഷിച്ചു: അങ്ങയുടെ ശിക്ഷ തങ്ങളുടെമേല്‍ പതിച്ചപ്പേള്‍ അവര്‍ അങ്ങയോടു പ്രാര്‍ഥിച്ചു. Share on Facebook Share on Twitter Get this statement Link
  • 17 : കര്‍ത്താവേ, ഗര്‍ഭിണി പ്രസവമടുക്കുമ്പോള്‍ വേദനകൊണ്ടു കരയുന്നതുപോലെ ഞങ്ങള്‍ അങ്ങേക്കുവേണ്ടി വേദനിച്ചു കരഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 18 : ഞങ്ങളും ഗര്‍ഭം ധരിച്ച് വേദനയോടെ പ്രസവിച്ചു. എന്നാല്‍ കാറ്റിനെ പ്രസവിക്കുന്നതുപോലെയായിരുന്നു അത്. ദേശത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല; ഭൂമിയില്‍ വസിക്കാന്‍ ഇനി ആരും ജനിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 19 : അങ്ങയുടെ മരിച്ചവര്‍ ജീവിക്കും; അവരുടെ ശരീരം ഉയിര്‍ത്തെഴുന്നേല്‍ക്കും. പൂഴിയില്‍ ശയിക്കുന്നവരേ, ഉണര്‍ന്നു സന്തോഷകീര്‍ത്തനം ആലപിക്കുവിന്‍! അങ്ങയുടെ ഹിമകണം പ്രകാശം ചൊരിയുന്നതുഷാരബിന്ദുവാണ്. നിഴലുകളുടെ താഴ്‌വരയില്‍ അങ്ങ് അതു വര്‍ഷിക്കും. Share on Facebook Share on Twitter Get this statement Link
  • ശിക്ഷയും രക്ഷയും
  • 20 : എന്റെ ജനമേ, വരുവിന്‍, മുറിയില്‍ പ്രവേശിച്ചു വാതിലടയ്ക്കുവിന്‍; ക്രോധം ശമിക്കുന്നതുവരെ, അല്‍പസമയത്തേക്കു നിങ്ങള്‍ മറഞ്ഞിരിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 21 : ഇതാ, ഭൂവാസികളെ അവരുടെ അകൃത്യങ്ങള്‍ക്കു ശിക്ഷിക്കാന്‍ വേണ്ടി കര്‍ത്താവ് തന്റെ ഭവനത്തില്‍നിന്ന് ഇറങ്ങിവരുന്നു. തന്റെ മേല്‍ ചൊരിഞ്ഞരക്തം ഭൂമി വെളിപ്പെടുത്തും. വധിക്കപ്പെട്ടവരെ ഇനി അവള്‍ മറച്ചുവയ്ക്കുകയില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 03:52:12 IST 2024
Back to Top