1 : അന്ന് ഏഴു സ്ത്രീകള്‍ ഒരു പുരുഷനെ തടഞ്ഞു നിര്‍ത്തി പറയും: ഞങ്ങള്‍ സ്വന്തം അപ്പം ഭക്ഷിക്കുകയും സ്വന്തം വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം. നിന്റെ നാമംകൊണ്ടു ഞങ്ങള്‍ വിളിക്കപ്പെട്ടാല്‍ മാത്രം മതി, ഞങ്ങളുടെ അപമാനം നീക്കിത്തരണമേ!
രക്ഷയുടെ വാഗ്ദാനം
2 : അന്നു കര്‍ത്താവ് വളര്‍ത്തിയ ശാഖ മനോഹരവും മഹനീയവും ആയിരിക്കും. ഭൂമിയിലെ ഫലങ്ങള്‍ ഇസ്രായേലില്‍ അവശേഷിക്കുന്നവരുടെ അഭിമാനവും മഹത്വവും ആയിരിക്കും.
5 : അപ്പോള്‍ സീയോന്‍ പര്‍വതത്തിനും അവിടെ സമ്മേളിക്കുന്നവര്‍ക്കും മുകളില്‍ പകല്‍ മേഘവും രാത്രി പുകയും ജ്വലിക്കുന്ന അഗ്‌നിയുടെ ദീപ്തിയും കര്‍ത്താവ് സ്ഥാപിക്കും.
6 : കര്‍ത്താവിന്റെ മഹത്വം എല്ലാറ്റിനും മുകളില്‍ ഒരു വിതാനവും കൂടാരവും ആയി നിലകൊള്ളും. അതു പകല്‍ തണല്‍ നല്‍കും. കൊടുങ്കാറ്റിലും മഴയിലും അത് അഭയമായിരിക്കും.