Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

അ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 50

  പ്രധാനപുരോഹിതന്‍ ശിമയോന്‍
 • 1 : ഓനിയാസിന്റെ പുത്രനുംപ്രധാനപുരോഹിതനുമായ ശിമയോന്‍ സഹോദരന്‍മാര്‍ക്കു നേതാവുംജനത്തിന് അഭിമാനവും ആയിരുന്നു. അവന്‍ ദേവാലയം പുതുക്കിപ്പണിയുകയും കോട്ടകെട്ടി സുരക്ഷിതമാക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 2 : ദേവാലയത്തെ സംരക്ഷിക്കുന്നഉയര്‍ന്ന ഇരട്ടമതിലിന് അവന്‍ അടിസ്ഥാനമിട്ടു. Share on Facebook Share on Twitter Get this statement Link
 • 3 : അവന്റെ കാലത്ത് സമുദ്രംപോലെവിശാലമായ ഒരു ജലസംഭരണി കുഴിച്ചു. Share on Facebook Share on Twitter Get this statement Link
 • 4 : ആക്രമണം ചെറുക്കാന്‍ നഗരത്തിനു കോട്ടകെട്ടി; അവന്‍ ജനത്തെനാശത്തില്‍നിന്നു രക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
 • 5 : ശ്രീകോവിലിനു പുറത്തുവരുന്നഅവനെ ജനം പൊതിയുമ്പോള്‍അവന്‍ എത്ര മഹത്വപൂര്‍ണനാണ്! Share on Facebook Share on Twitter Get this statement Link
 • 6 : മേഘങ്ങള്‍ക്കിടയില്‍ പ്രഭാതതാരംപോലെ, ഉത്‌സവവേളയില്‍ പൂര്‍ണചന്ദ്രനെപ്പോലെ, Share on Facebook Share on Twitter Get this statement Link
 • 7 : അത്യുന്നതന്റെ ആലയത്തിനു മുകളില്‍ പ്രശോഭിക്കുന്ന സൂര്യനെപ്പോലെ, തിളങ്ങുന്ന മേഘങ്ങള്‍ക്കിടയില്‍വിളങ്ങുന്ന മഴവില്ലുപോലെ, Share on Facebook Share on Twitter Get this statement Link
 • 8 : വസന്തത്തില്‍ പനിനീര്‍പ്പൂപോലെ, നീര്‍ച്ചാലിനരികെ നില്‍ക്കുന്ന ലില്ലിപോലെ, വേനല്‍ക്കാലത്തു ലബനോനില്‍മുളയ്ക്കുന്ന പച്ചപ്പൊടിപ്പുപോലെ, Share on Facebook Share on Twitter Get this statement Link
 • 9 : ധൂപകലശത്തില്‍ പുകയുന്നസുഗന്ധദ്രവ്യംപോലെ, രത്‌നഖചിതമായ സ്വര്‍ണത്തളികപോലെ, Share on Facebook Share on Twitter Get this statement Link
 • 10 : കായ്ച്ചു നില്‍ക്കുന്ന ഒലിവുപോലെ, മേഘം ഉരുമ്മുന്ന ദേവദാരുപോലെഅവന്‍ പ്രശോഭിച്ചു. Share on Facebook Share on Twitter Get this statement Link
 • 11 : അവന്‍ മഹിമയേറിയ സ്ഥാന വസ്ത്രമണിഞ്ഞ് സര്‍വാലങ്കാരഭൂഷിതനായി, വിശുദ്ധബലിപീഠത്തെ സമീപിച്ച്, വിശുദ്ധകൂടാരത്തിന്റെ അങ്കണത്തെമഹത്വപൂര്‍ണമാക്കി. Share on Facebook Share on Twitter Get this statement Link
 • 12 : അവന്‍ ബലിപീഠത്തിലെ അഗ്‌നിക്കരികെനിന്ന്, പുരോഹിതന്‍മാരുടെ കൈയില്‍നിന്ന്ഓഹരികള്‍ സ്വീകരിച്ചു. പൂമാലപോലെ സഹോദരന്‍മാര്‍അവനെ ചുറ്റിനിന്നു; അവന്‍ അവരുടെ മധ്യേഈന്തപ്പനകളാല്‍ വലയിതമായലബനോനിലെ ഇളംദേവദാരുപോലെ ശോഭിച്ചു. Share on Facebook Share on Twitter Get this statement Link
 • 13 : അഹറോന്റെ പുത്രന്‍മാര്‍ തങ്ങളുടെസര്‍വവിഭൂഷകളോടുംകൂടെകര്‍ത്താവിനുള്ള കാഴ്ചകള്‍ കരങ്ങളിലേന്തി, ഇസ്രായേല്‍സമൂഹത്തിന്റെ മുമ്പില്‍ നിന്നു. Share on Facebook Share on Twitter Get this statement Link
 • 14 : ബലിപീഠത്തിലെ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി, അത്യുന്നതനായ സര്‍വശക്തനുകാഴ്ചകളൊരുക്കിയതിനുശേഷം Share on Facebook Share on Twitter Get this statement Link
 • 15 : അവന്‍ പാനപാത്രത്തില്‍ മുന്തിരിച്ചാറെടുത്ത്, നൈവേദ്യവും സര്‍വാധിരാജനായഅത്യുന്നതനു പ്രീതികരമായപരിമളവുമായി ബലിപീഠത്തിനു ചുവട്ടില്‍ ഒഴുക്കി. Share on Facebook Share on Twitter Get this statement Link
 • 16 : അഹറോന്റെ പുത്രന്‍മാര്‍ ആര്‍ത്തുവിളിക്കുകയും ലോഹനിര്‍മിതമായ കാഹളംഊതുകയും ചെയ്തു. അത്യുന്നതന്‍ തങ്ങളെ സ്മരിക്കുന്നതിനുവേണ്ടി അവര്‍ ഉച്ചഘോഷം മുഴക്കി. Share on Facebook Share on Twitter Get this statement Link
 • 17 : ഉടനെ ജനം അത്യുന്നതനായ ദൈവത്തെ സര്‍വശക്തനായ കര്‍ത്താവിനെ,ആരാധിക്കുന്നതിന് സാഷ്ടാംഗം വീണു. Share on Facebook Share on Twitter Get this statement Link
 • 18 : ഗായകര്‍ അവിടുത്തെ ശ്രുതിമധുരമായിസ്തുതിച്ചുപാടി. Share on Facebook Share on Twitter Get this statement Link
 • 19 : കര്‍ത്താവിന്റെ ആരാധന ക്രമപ്രകാരംപൂര്‍ത്തിയാക്കുന്നതുവരെ ജനം കാരുണ്യവാനും അത്യുന്നതനുമായകര്‍ത്താവിന്റെ മുമ്പില്‍ പ്രാര്‍ഥിച്ചു; ഇങ്ങനെ അവര്‍ ശുശ്രൂഷ പൂര്‍ത്തിയാക്കി. Share on Facebook Share on Twitter Get this statement Link
 • 20 : കര്‍ത്താവിന്റെ നാമത്തെമഹത്വപ്പെടുത്തുന്നതിനും അവിടുത്തെ അനുഗ്രഹംപ്രഖ്യാപിക്കുന്നതിനും വേണ്ടിശിമയോന്‍ ഇറങ്ങിവന്ന്, ഇസ്രായേല്‍ മക്കളുടെ മുമ്പാകെകൈകള്‍ ഉയര്‍ത്തി. Share on Facebook Share on Twitter Get this statement Link
 • 21 : അത്യുന്നതന്റെ ആശീര്‍വാദംസ്വീകരിക്കാന്‍ ജനം വീണ്ടും കുമ്പിട്ടു. Share on Facebook Share on Twitter Get this statement Link
 • ഉപദേശങ്ങള്‍
 • 22 : എല്ലായിടത്തും വന്‍കാര്യങ്ങള്‍ ചെയ്യുന്ന സകലത്തിന്റെയും ദൈവത്തെ വാഴ്ത്തുക; അവിടുന്ന് നമ്മെ ജനനംമുതല്‍ ഉയര്‍ത്തുകയും കാരുണ്യപൂര്‍വം നമ്മോടുവര്‍ത്തിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
 • 23 : അവിടുന്ന് നമുക്കു ഹൃദയാഹ്‌ളാദംനല്‍കുകയും പൂര്‍വകാലങ്ങളിലേതുപോലെ ഇസ്രായേലിലെ നമ്മുടെ ദിനങ്ങള്‍ സമാധാനപൂര്‍ണമാക്കുകയും ചെയ്യട്ടെ! Share on Facebook Share on Twitter Get this statement Link
 • 24 : അവിടുന്ന് നമ്മുടെമേല്‍കാരുണ്യം വര്‍ഷിക്കുകയും ഈ നാളുകളില്‍ നമ്മെ രക്ഷിക്കുകയും ചെയ്യട്ടെ! Share on Facebook Share on Twitter Get this statement Link
 • 25 : രണ്ടു ജനതകള്‍നിമിത്തം ഞാന്‍ ക്‌ളേശിക്കുന്നു; മൂന്നാമത്തേത് ജനതയേയല്ല; Share on Facebook Share on Twitter Get this statement Link
 • 26 : സെയിര്‍മലയില്‍ വസിക്കുന്നവരും,ഫിലിസ്ത്യരും, ഷെക്കെമിലെമൂഢജനതയും. Share on Facebook Share on Twitter Get this statement Link
 • 27 : വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയുംഉപദേശങ്ങള്‍ ഈ ഗ്രന്ഥത്തില്‍ഞാന്‍ എഴുതിയിട്ടുണ്ട്; ജറുസലെമിലെ എലെയാസറിന്റെ മകന്‍ സീറാക്കിന്റെ പുത്രന്‍ യേശുവായ ഞാന്‍ ഹൃദയാഗാധത്തില്‍നിന്നുപുറപ്പെടുവിച്ച ജ്ഞാനമാണ് ഇത്. Share on Facebook Share on Twitter Get this statement Link
 • 28 : ഇക്കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നവന്‍അനുഗൃഹീതന്‍; അവയെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നവന്‍ ജ്ഞാനിയാകും. Share on Facebook Share on Twitter Get this statement Link
 • 29 : അവ അനുവര്‍ത്തിക്കുന്നവന്‍എല്ലാറ്റിനും കഴിവുള്ളവനാകും; കര്‍ത്താവിന്റെ പ്രകാശമാണ്അവനെ നയിക്കുന്നത്. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Wed Aug 10 11:33:03 IST 2022
Back to Top