Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

നാല്പത്തേഴാം അദ്ധ്യായം


അദ്ധ്യായം 47

  ദാവീദ്
 • 1 : അവനുശേഷം ദാവീദിന്റെ നാളുകളില്‍ നാഥാന്‍ പ്രവചനം നടത്തി. Share on Facebook Share on Twitter Get this statement Link
 • 2 : സമാധാനബലിയില്‍ വിശിഷ്ടമായകൊഴുപ്പെന്നപോലെ ഇസ്രായേല്‍ജനത്തില്‍നിന്ന് ദാവീദ് തിരഞ്ഞെടുക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
 • 3 : അവന്‍ കോലാട്ടിന്‍കുട്ടികളോടുകൂടെഎന്നപോലെ സിംഹങ്ങളുമായും ചെമ്മരിയാട്ടിന്‍കുട്ടികളോടുകൂടെ എന്ന പോലെ കരടികളുമായും കളിയാടി. Share on Facebook Share on Twitter Get this statement Link
 • 4 : അവന്‍ ,യൗവനത്തില്‍ കവിണയില്‍കല്ലുചേര്‍ത്ത് കരം ഉയര്‍ത്തിയപ്പോള്‍ഗോലിയാത്തിന്റെ അഹങ്കാരം തകര്‍ത്തില്ലേ? ആ മല്ലനെ കൊന്ന് അവന്‍ ജനത്തിന്റെ അപമാനം നീക്കിയില്ലേ? Share on Facebook Share on Twitter Get this statement Link
 • 5 : അവന്‍ അത്യുന്നതായ കര്‍ത്താവിനോട്അപേക്ഷിച്ചു; തന്റെ ജനത്തിന്റെ ശക്തിവര്‍ധിപ്പിക്കുന്നതിനുവേണ്ടി ഒരുയുദ്ധവീരനെ കൊല്ലുന്നതിന് അവിടുന്ന് അവന്റെ വലത്തുകരം ശക്തമാക്കി. Share on Facebook Share on Twitter Get this statement Link
 • 6 : പതിനായിരങ്ങളുടെമേല്‍ വിജയംവരിച്ചവന്‍ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട് അവര്‍ അവനെ മഹത്വത്തിന്റെ കിരീടം അണിയിച്ചു; കര്‍ത്താവിന്റെ അനുഗ്രഹങ്ങളെപ്രതിഅവര്‍ അവനെ സ്തുതിച്ചു. Share on Facebook Share on Twitter Get this statement Link
 • 7 : ചുറ്റുമുള്ള ശത്രുക്കളെ അവന്‍ തുടച്ചുമാറ്റി; എതിരാളികളായ ഫിലിസ്ത്യരെഅവന്‍ നശിപ്പിച്ചു; ഇന്നും അവര്‍ ശക്തിയറ്റവരായിക്കഴിയുന്നു. Share on Facebook Share on Twitter Get this statement Link
 • 8 : തന്റെ എല്ലാ പ്രവൃത്തികളിലും അവന്‍ അത്യുന്നതന്റെ മഹത്വം പ്രകീര്‍ത്തിച്ച് പരിശുദ്ധനായ ദൈവത്തിനുകൃതജ്ഞതയര്‍പ്പിച്ചു; അവന്‍ പൂര്‍ണഹൃദയത്തോടെ സ്രഷ്ടാവിനെ സ്‌നേഹിക്കുകയും അവിടുത്തേക്ക് സ്തുതി പാടുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 9 : ബലിപീഠത്തിനു മുമ്പില്‍ മധുരമായ ഗാനം ആലപിക്കുവാന്‍ അവന്‍ ഗായകസംഘത്തെനിയോഗിച്ചു. Share on Facebook Share on Twitter Get this statement Link
 • 10 : അവന്‍ ഉത്‌സവങ്ങള്‍ക്കുമനോഹാരിത പകരുകയും അവയുടെ കാലം നിശ്ചയിക്കുകയുംചെയ്തു. അവര്‍ ദൈവത്തിന്റെ വിശുദ്ധനാമത്തെ സ്തുതിച്ചപ്പോള്‍ അവരുടെ സ്തുതിഗീതങ്ങളാല്‍ഉദയത്തിനു മുമ്പുതന്നെവിശുദ്ധസ്ഥലം മുഖരിതമായി. Share on Facebook Share on Twitter Get this statement Link
 • 11 : കര്‍ത്താവ് അവന്റെ പാപം നീക്കിക്കളയുകയും അവന്റെ അധികാരം എന്നേക്കുംഉറപ്പിക്കുകയും ചെയ്തു; അവിടുന്ന് അവന് രാജത്വവുംഇസ്രായേലില്‍ മഹത്വത്തിന്റെ സിംഹാസനവും ഉടമ്പടിവഴി നല്‍കി. Share on Facebook Share on Twitter Get this statement Link
 • സോളമന്‍
 • 12 : ബുദ്ധിമാനായ ഒരു പുത്രന്‍അവനു പിന്‍ഗാമിയായി; അവന്‍ നിമിത്തം പുത്രന്റെ ജീവിതംസുരക്ഷിതമായി. Share on Facebook Share on Twitter Get this statement Link
 • 13 : സോളമന്റെ ഭരണകാലംസമാധാനപൂര്‍ണമായിരുന്നു; ദൈവം അവന് എല്ലായിടത്തും സമാധാനം നല്‍കി. അവിടുത്തെനാമത്തില്‍ അവന്‍ ഒരുആലയം നിര്‍മിച്ചു: എന്നും നിലനില്‍ക്കുന്ന ഒരുവിശുദ്ധസ്ഥലം ഒരുക്കി. Share on Facebook Share on Twitter Get this statement Link
 • 14 : യൗവനത്തില്‍തന്നെ നീ എത്രജ്ഞാനിയായിരുന്നു! നിന്റെ വിജ്ഞാനം നദിപോലെകവിഞ്ഞൊഴുകി. Share on Facebook Share on Twitter Get this statement Link
 • 15 : നിന്റെ ജ്ഞാനം ലോകമാസകലം വ്യാപിച്ചു. അതിനെ നീ ഉപമകളും സൂക്തങ്ങളുംകൊണ്ടു നിറച്ചു. Share on Facebook Share on Twitter Get this statement Link
 • 16 : നിന്റെ പ്രശസ്തി വിദൂരദ്വീപുകളില്‍ എത്തി. സമാധാനപൂര്‍ണമായ ഭരണം നിമിത്തംനീ പ്രിയങ്കരനായി. Share on Facebook Share on Twitter Get this statement Link
 • 17 : നിന്റെ കീര്‍ത്തനങ്ങളും സുഭാഷിതങ്ങളും ഉപമകളും പ്രത്യുത്തരങ്ങളും ജനതകളെ വിസ്മയാധീനരാക്കി. Share on Facebook Share on Twitter Get this statement Link
 • 18 : ഇസ്രായേലിന്റെ ദൈവമായകര്‍ത്താവിന്റെ നാമത്തില്‍ തകരംപോലെ സ്വര്‍ണവും ഈയംപോലെ വെള്ളിയും നീ ശേഖരിച്ചു. Share on Facebook Share on Twitter Get this statement Link
 • 19 : എന്നാല്‍ നീ സ്ത്രീകള്‍ക്ക് അധീനനായി; അഭിലാഷങ്ങള്‍ നിന്നെ കീഴ്‌പ്പെടുത്തി. Share on Facebook Share on Twitter Get this statement Link
 • 20 : നിന്റെ സത്കീര്‍ത്തിക്കു നീതന്നെകളങ്കംവരുത്തി; സന്തതിപരമ്പരയെ മലിനമാക്കി; അവരെ ക്രോധത്തിന് ഇരയാക്കി; നിന്റെ ഭോഷത്തം അവര്‍ക്കു ദുഃഖകാരണമായി. Share on Facebook Share on Twitter Get this statement Link
 • 21 : അങ്ങനെ രാജ്യം വിഭജിക്കപ്പെട്ടു. എഫ്രായിമില്‍നിന്ന് ഉദ്ധതമായഒരു രാജ്യം ഉയര്‍ന്നുവന്നു. Share on Facebook Share on Twitter Get this statement Link
 • 22 : കര്‍ത്താവ് ഒരിക്കലും കാരുണ്യം വെടിയുകയോ തന്റെ സൃഷ്ടികള്‍ നശിക്കാന്‍ ഇടവരുത്തുകയോ ഇല്ല; അവിടുന്ന് താന്‍ തിരഞ്ഞെടുത്തവന്റെ പിന്‍ഗാമികളെ തുടച്ചുമാറ്റുകയോ തന്നെ സ്‌നേഹിക്കുന്നവന്റെ സന്തതിപരമ്പരകളെ നശിപ്പിക്കുകയോ ഇല്ല; അതിനാല്‍ യാക്കോബിന് ഒരു ഗണത്തെയും ദാവീദിന്റെ വംശത്തില്‍ ഒരു സന്തതിയെയുംഅവശേഷിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
 • റഹോബോവാം- ജറോബോവാം
 • 23 : സോളമന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു! അവന്റെ സന്തതികളില്‍ ഒരുവന്‍ സ്ഥാനമേറ്റു; വിഡ്ഢിത്തത്തില്‍ ഒന്നാമനും വിവേകത്തില്‍ ഒടുവിലത്തവനും ആയ റഹോബോവാമിന്റെഭരണം ജനങ്ങളുടെ കലാപത്തിനുകാരണമായി. നെബാത്തിന്റെ പുത്രന്‍ ജറോബോവാമും ഇസ്രായേലിനെ തിന്‍മയിലേക്കു നയിച്ചു; എഫ്രായിമിനെ പാപമാര്‍ഗത്തില്‍ നടത്തി. Share on Facebook Share on Twitter Get this statement Link
 • 24 : സ്വദേശത്തുനിന്നും ബഹിഷ്‌കരിക്കപ്പെടത്തക്കവിധം അവര്‍ പാപത്തില്‍ മുഴുകി. Share on Facebook Share on Twitter Get this statement Link
 • 25 : തങ്ങളുടെമേല്‍ പ്രതികാരം പതിക്കുന്നതുവരെ എല്ലാ തിന്‍മകളിലും അവര്‍ വിഹരിച്ചു. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Sat Jun 25 04:07:57 IST 2022
Back to Top