Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

നാല്പത്താറാം അദ്ധ്യായം


അദ്ധ്യായം 46

  ജോഷ്വയും കാലെബും
 • 1 : നൂനിന്റെ പുത്രന്‍ ജോഷ്വയുദ്ധവീരനും പ്രവാചകന്‍മാരില്‍ മോശയുടെ പിന്‍ഗാമിയും ആയിരുന്നു; അവന്‍ തന്റെ നാമത്തിനൊത്ത് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്ഉത്തമനായരക്ഷകനുമായിരുന്നു. ഇസ്രായേലിനെ ആക്രമിച്ച ശത്രുക്കളോട് പ്രതികാരം ചെയ്ത് അവന്‍ അവരുടെ അവകാശം നേടിക്കൊടുത്തു. Share on Facebook Share on Twitter Get this statement Link
 • 2 : നഗരങ്ങള്‍ക്കെതിരേ വാളുയര്‍ത്തിയപ്പോള്‍ അവന്‍ എത്ര പ്രതാപശാലിയായിരുന്നു! Share on Facebook Share on Twitter Get this statement Link
 • 3 : അവനുമുമ്പ് ആരാണ് ഇത്ര ശക്തനായി നിലകൊണ്ടിട്ടുള്ളത്? അവന്‍ കര്‍ത്താവിനുവേണ്ടിയാണ്‌യുദ്ധം ചെയ്തത്. Share on Facebook Share on Twitter Get this statement Link
 • 4 : അവന്റെ കരം സൂര്യനെ തടഞ്ഞുനിര്‍ത്തിയില്ലേ? ഒരു ദിവസത്തിനു രണ്ടുദിവസത്തെദൈര്‍ഘ്യമുണ്ടായില്ലേ? Share on Facebook Share on Twitter Get this statement Link
 • 5 : ശത്രുക്കള്‍ ചുറ്റും വളഞ്ഞപ്പോള്‍അവന്‍ ശക്തനായവനെ, അത്യുന്നതനെ, വിളിച്ചപേക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
 • 6 : ഉന്നതനായ കര്‍ത്താവ് ശക്തമായകന്‍മഴ അയച്ച് അവന് ഉത്തരമരുളി; ആ ജനതയെ അവന്‍ യുദ്ധത്തില്‍ കീഴടക്കി; ബത്‌ഹോറോണ്‍ ഇറക്കത്തില്‍വച്ച്അവന്‍ ശത്രുക്കളെ നശിപ്പിച്ചു; അങ്ങനെ ജനതകള്‍ അവന്റെ സേനാബലം കാണുകയും ദൈവസന്നിധിയിലാണ് അവന്‍ യുദ്ധംചെയ്യുന്നതെന്നുമനസ്‌സിലാക്കുകയും ചെയ്തു. ശക്തനായവനെ അവന്‍ പൂര്‍ണമായിപിന്‍ചെന്നു. Share on Facebook Share on Twitter Get this statement Link
 • 7 : മോശയുടെ കാലത്ത് അവന്‍ ഒരു വിശ്വസ്തകര്‍മം അനുഷ്ഠിച്ചു; യഫുന്നയുടെ പുത്രന്‍ കാലെബിനോടൊത്ത്‌സമൂഹത്തെ ഒന്നാകെ നേരിട്ടു; ജനത്തെ പാപത്തില്‍നിന്നു പിന്തിരിപ്പിക്കുകയും അവരുടെ ദുഷ്ടമായ പിറുപിറുപ്പുനിര്‍ത്തുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 8 : ജനത്തെ അവരുടെ അവകാശത്തിലേക്കു കൊണ്ടുവരുന്നതിന്, തേനും പാലും ഒഴുകുന്ന നാട്ടില്‍പ്രവേശിപ്പിക്കുന്നതിന്, ആറുലക്ഷം യോദ്ധാക്കളില്‍ ഇവര്‍രണ്ടുപേര്‍ മാത്രമേ അവശേഷിച്ചുള്ളു. Share on Facebook Share on Twitter Get this statement Link
 • 9 : കര്‍ത്താവ് കാലെബിന് ശക്തികൊടുക്കുകയും അതു വാര്‍ധക്യംവരെ നിലനില്‍ക്കുകയും ചെയ്തു. അവന്‍ മലമ്പ്രദേശം കൈയടക്കി മക്കള്‍ക്ക് അവകാശമായി നല്‍കി. Share on Facebook Share on Twitter Get this statement Link
 • 10 : കര്‍ത്താവിനെ അനുഗമിക്കുന്നത്‌നല്ലതാണെന്ന് അങ്ങനെ എല്ലാഇസ്രായേല്‍ക്കാരും മനസ്‌സിലാക്കി. Share on Facebook Share on Twitter Get this statement Link
 • ന്യായാധിപന്‍മാര്‍, സാമുവല്‍
 • 11 : അവിശ്വസ്തത അറിയാത്ത ഹൃദയത്തോടു കൂടിയ, കര്‍ത്താവില്‍നിന്നു പിന്തിരിഞ്ഞുപോകാത്ത, അനേകംന്യായാധിപന്‍മാരുണ്ട്; അവരുടെ സ്മരണ അനുഗൃഹീതമായിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
 • 12 : ശവകുടീരങ്ങളില്‍നിന്ന് അവരുടെഅസ്ഥികള്‍ നവജീവന്‍ പ്രാപിക്കട്ടെ! സംപൂജ്യരായ അവരുടെ നാമംപുത്രന്‍മാരിലൂടെ ജീവിക്കട്ടെ! Share on Facebook Share on Twitter Get this statement Link
 • 13 : കര്‍ത്താവിനു പ്രിയങ്കരനും അവിടുത്തെ പ്രവാചകനുമായ സാമുവല്‍ രാജ്യം സ്ഥാപിക്കുകയും ജനത്തിന് അധികാരികളെഅഭിഷേചിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 14 : കര്‍ത്താവിന്റെ നിയമമനുസരിച്ച്അവന്‍ സമൂഹത്തില്‍ന്യായം നടത്തി; കര്‍ത്താവ് യാക്കോബിനെ സംരക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
 • 15 : വിശ്വസ്തത നിമിത്തം അവന്‍ പ്രവാചകനാണെന്നു തെളിഞ്ഞു; വാക്കുകളിലൂടെ വിശ്വാസ്യനായദീര്‍ഘദര്‍ശിയായി അറിയപ്പെടുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 16 : ശത്രുക്കള്‍ എല്ലാവശത്തും നിന്ന്‌ഞെരുക്കിയപ്പോള്‍ അവന്‍ ശക്തനായ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുകയും മുലകുടിക്കുന്ന ആട്ടിന്‍കുട്ടിയെ ബലിയര്‍പ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 17 : അപ്പോള്‍, കര്‍ത്താവ് ആകാശത്തില്‍ഇടി മുഴക്കി; അവിടുത്തെ ശബ്ദം ശക്തമായി മുഴങ്ങി. Share on Facebook Share on Twitter Get this statement Link
 • 18 : ടയിറിലെ ജനനേതാക്കളെയുംഫിലിസ്ത്യ ഭരണാധികാരികളെയുംഅവിടുന്ന് നിര്‍മാര്‍ജനം ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 19 : നിത്യനിദ്രയ്ക്കു മുമ്പായി സാമുവല്‍, കര്‍ത്താവിന്റെയും അവിടുത്തെഅഭിഷിക്തന്റെയും മുമ്പില്‍ ജനത്തെ സാക്ഷിനിര്‍ത്തി വിളിച്ചുപറഞ്ഞു: ഞാന്‍ ആരുടെയും സ്വത്ത് കൈയേറിയിട്ടില്ല; ഒരു ജോടി ചെരിപ്പുപോലും എടുത്തിട്ടില്ല. ആരും അവനില്‍ കുറ്റം ആരോപിച്ചില്ല. Share on Facebook Share on Twitter Get this statement Link
 • 20 : നിദ്രപ്രാപിച്ചതിനുശേഷംപോലുംഅവന്‍ പ്രവചിച്ചു; രാജാവിനെ അവന്റെ മരണംമുന്‍കൂട്ടി അറിയിച്ചു; ജനത്തിന്റെ ദുഷ്ടത മായിച്ചുകളയാന്‍മണ്ണില്‍നിന്ന് അവന്‍ സ്വരമുയര്‍ത്തിപ്രവചിച്ചു. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Sun Jun 04 12:32:19 IST 2023
Back to Top