Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പ്രഭാഷക‌ന്‍

,

ഇരുപത്തിനാലാം അദ്ധ്യായം


അദ്ധ്യായം 24

  ജ്ഞാനത്തിന്റെ മാഹാത്മ്യം
 • 1 : ജ്ഞാനത്തിന്റെ വാക്കുകള്‍അവള്‍ക്കുതന്നെ പുകഴ്ചയാണ്; തന്റെ ജനത്തിന്റെ മധ്യത്തില്‍അവള്‍ മഹത്ത്വമാര്‍ജിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 2 : അത്യുന്നതന്റെ സഭയില്‍അവള്‍ വായ് തുറക്കുന്നു; അവിടുത്തെ സൈന്യത്തിന്റെ മുമ്പാകെഅവള്‍ പ്രഘോഷിക്കുന്നു; Share on Facebook Share on Twitter Get this statement Link
 • 3 : അത്യുന്നതന്റെ നാവില്‍നിന്നു പുറപ്പെട്ട് മൂടല്‍മഞ്ഞുപോലെ ഞാന്‍ ഭൂമിയെ ആവരണം ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 4 : ഉന്നതങ്ങളില്‍ ഞാന്‍ വസിച്ചു;മേഘത്തൂണിലായിരുന്നുഎന്റെ സിംഹാസനം. Share on Facebook Share on Twitter Get this statement Link
 • 5 : ഞാന്‍ തനിയേ ആകാശത്തിനു പ്രദക്ഷിണം വയ്ക്കുകയും പാതാളത്തിന്റെ ആഴങ്ങളില്‍ സഞ്ചരിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 6 : ആഴിയിലെ അലകളിലും ഊഴിയിലുംഎല്ലാ ജനതകളിലും രാജ്യങ്ങളിലുംഎനിക്ക് ആധിപത്യം ലഭിച്ചു. Share on Facebook Share on Twitter Get this statement Link
 • 7 : ഇവയിലെല്ലാം ഞാന്‍ വിശ്രമസങ്കേതംഅന്വേഷിച്ചു; ആരുടെ ദേശത്തു വസിക്കണമെന്നുഞാന്‍ ആലോചിച്ചു. Share on Facebook Share on Twitter Get this statement Link
 • 8 : അപ്പോള്‍ സകലത്തിന്റെയും സ്രഷ്ടാവ് എനിക്കു കല്‍പന നല്‍കി; എന്റെ സ്രഷ്ടാവ് എനിക്കു കൂടാരത്തിനു സ്ഥലം നിശ്ചയിച്ചുതന്നു. അവിടുന്ന് പറഞ്ഞു: യാക്കോബില്‍വാസമുറപ്പിക്കുക, ഇസ്രായേലില്‍നിന്റെ അവകാശം സ്വീകരിക്കുക. Share on Facebook Share on Twitter Get this statement Link
 • 9 : കാലം ആരംഭിക്കുന്നതിനുമുമ്പ്അവിടുന്ന് എന്നെ സൃഷ്ടിച്ചു; ഞാന്‍ അനന്തമായി നിലനില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 10 : വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ മുമ്പില്‍ ഞാന്‍ ശുശ്രൂഷചെയ്തു; സീയോനില്‍ ഞാന്‍ വാസമുറപ്പിച്ചു. Share on Facebook Share on Twitter Get this statement Link
 • 11 : അങ്ങനെ പ്രിയങ്കരമായ നഗരത്തില്‍അവിടുന്ന് എനിക്കു വിശ്രമംനല്‍കി; ജറുസലെമില്‍ എനിക്ക് ആധിപത്യവും. Share on Facebook Share on Twitter Get this statement Link
 • 12 : ഒരു ബഹുമാന്യജനതയുടെ ഇടയില്‍അവരുടെ അവകാശമായ കര്‍ത്താവിന്റെ ഓഹരിയില്‍ ഞാന്‍ വേരുറച്ചു. Share on Facebook Share on Twitter Get this statement Link
 • 13 : ലബനോനിലെ ദേവദാരുപോലെയുംഹെര്‍മോനിലെ സരളമരംപോലെയുംഞാന്‍ ഉയര്‍ന്നു. Share on Facebook Share on Twitter Get this statement Link
 • 14 : എന്‍ഗേദിയിലെ ഈന്തപ്പനപോലെയും ജറീക്കോയിലെ പനിനീര്‍ച്ചെടിപോലെയും ഞാന്‍ വളര്‍ന്നു; വയലിലെ ഒലിവുമരംപോലെയുംനദീതടത്തിലെ വൃക്ഷംപോലെയുംഞാന്‍ പുഷ്ടി പ്രാപിച്ചു. Share on Facebook Share on Twitter Get this statement Link
 • 15 : ഇലവങ്ഗംപോലെയും സുഗന്ധതൈലം പോലെയും ഞാന്‍ പരിമളംപരത്തി; വിശിഷ്ടമായ മീറപോലെഞാന്‍ സൗരഭ്യം വീശി; നറുംപശ, ചന്ദനം, കുങ്കുമം,ദേവാലയത്തിലെ കുന്തുരുക്കംഎന്നിവപോലെയും ഞാന്‍ സുഗന്ധം പ്രസരിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
 • 16 : കരുവേലമരംപോലെ ഞാന്‍ ശാഖവീശുന്നു; എന്റെ ശാഖകള്‍ മഹത്വവുംമനോഹാരിതയും നിറഞ്ഞവയാണ്; Share on Facebook Share on Twitter Get this statement Link
 • 17 : മുന്തിരിച്ചെടിപോലെ എന്റെ മുകുളങ്ങള്‍ക്കു ഞാന്‍ സൗന്ദര്യം പകര്‍ന്നു; Share on Facebook Share on Twitter Get this statement Link
 • 18 : എന്റെ പുഷ്പങ്ങള്‍ മഹത്വമാര്‍ന്നസമൃദ്ധഫലങ്ങളായി പരിണമിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 19 : എന്നെ അഭിലഷിക്കുന്നവന്‍ അടുത്തുവന്നു തൃപ്തിയാവോളം എന്റെ വിഭവങ്ങള്‍ ആസ്വദിക്കട്ടെ. Share on Facebook Share on Twitter Get this statement Link
 • 20 : എന്നെ സ്മരിക്കുന്നത് തേനിനെക്കാളും എന്നെ സ്വന്തമാക്കുന്നത്‌തേന്‍കട്ടയെക്കാളും മാധുര്യം പകരും. Share on Facebook Share on Twitter Get this statement Link
 • 21 : എന്നെ ഭുജിക്കുന്നവന്റെ വിശപ്പ് ശമിക്കുകയില്ല; പിന്നെയും ആഗ്രഹിക്കും; എന്നെ പാനം ചെയ്യുന്നവന്‍വീണ്ടും അഭിലഷിക്കും. Share on Facebook Share on Twitter Get this statement Link
 • 22 : എന്നെ അനുസരിക്കുന്നവന്‍ലജ്ജിതനാവുകയില്ല; എന്റെ സഹായത്തോടെ അദ്ധ്വാനിക്കുന്നവന്‍പാപത്തില്‍ വീഴുകയില്ല. Share on Facebook Share on Twitter Get this statement Link
 • ജ്ഞാനവും നിയമവും
 • 23 : ഇതെല്ലാമാണ് അത്യുന്നതദൈവത്തിന്റെ ഉടമ്പടിഗ്രന്ഥം; Share on Facebook Share on Twitter Get this statement Link
 • 24 : യാക്കോബിന്റെ സമൂഹങ്ങള്‍ക്ക്അവകാശമായി മോശ നമുക്കുകല്‍പിച്ചു നല്‍കിയ നിയമം. Share on Facebook Share on Twitter Get this statement Link
 • 25 : അതു മനുഷ്യരെ ജ്ഞാനംകൊണ്ടുപിഷോന്‍നദിപോലെയും ആദ്യഫലകാലത്തെ ടൈഗ്രീസ് നദിപോലെയും നിറയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 26 : യൂഫ്രട്ടീസ്‌പോലെയും വിളവെടുപ്പുകാലത്തെ ജോര്‍ദാന്‍പോലെയുംഅത് അവരെ ജ്ഞാനപൂരിതരാക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 27 : അത് നൈല്‍പോലെയും മുന്തിരിപഴുക്കുംകാലത്തെ ഗീഹോന്‍പോലെയുംപ്രബോധനത്തെ പ്രവഹിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 28 : ആദിമനുഷ്യന്‍ അവളെ പൂര്‍ണമായി അറിഞ്ഞില്ല; അവസാനത്തെ മനുഷ്യനുംഅവളുടെ ആഴം അളക്കുകയില്ല. Share on Facebook Share on Twitter Get this statement Link
 • 29 : അവളുടെ ചിന്ത സമുദ്രത്തെക്കാള്‍ വിശാലവും അവളുടെ പ്രബോധനം അഗാധത്തെക്കാള്‍ ആഴമേറിയതും ആണ്. Share on Facebook Share on Twitter Get this statement Link
 • 30 : നദിയില്‍നിന്നുള്ള തോടുപോലെയുംഉദ്യാനത്തിലേക്കുള്ള നീര്‍ച്ചാലുപോലെയും ഞാന്‍ ഒഴുകി. Share on Facebook Share on Twitter Get this statement Link
 • 31 : ഞാന്‍ എന്റെ ഉപവനം നനയ്ക്കുകയുംതോട്ടം കുതിര്‍ക്കുകയും ചെയ്യുംഎന്ന് ഞാന്‍ പറഞ്ഞു. ഇതാ, എന്റെ തോട് നദിയായി,എന്റെ നദി സമുദ്രമായി. Share on Facebook Share on Twitter Get this statement Link
 • 32 : ഞാന്‍ വീണ്ടും എന്റെ ഉപദേശത്തെപ്രഭാതംപോലെ പ്രകാശമാനമാക്കും; അതിന്റെ കാന്തി വിദൂരങ്ങളിലുംപ്രസരിപ്പിക്കും. Share on Facebook Share on Twitter Get this statement Link
 • 33 : ഞാന്‍ ഇനിയും എന്റെ പ്രബോധനങ്ങള്‍ പ്രവചനംപോലെ ചൊരിയുകയും ഭാവിതലമുറകള്‍ക്കു നല്‍കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
 • 34 : ഞാന്‍ എനിക്കുവേണ്ടി മാത്രമല്ല,ഉപദേശം തേടുന്ന എല്ലാവര്‍ക്കുംവേണ്ടിയാണ് അദ്ധ്വാനിച്ചതെന്ന് അറിയുക. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Sat May 28 15:06:18 IST 2022
Back to Top