Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജ്ഞാനം

,

മൂന്നാം അദ്ധ്യായം


അദ്ധ്യായം 3

    നീതിമാന്റെയും ദുഷ്ടന്റെയും പ്രതിഫലം
  • 1 : നീതിമാന്‍മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 2 : അവര്‍ മരിച്ചതായി ഭോഷന്‍മാര്‍ കരുതി; Share on Facebook Share on Twitter Get this statement Link
  • 3 : അവരുടെ മരണം പീഡനമായും നമ്മില്‍ നിന്നുള്ള വേര്‍പാട് നാശമായും അവര്‍ കണക്കാക്കി; അവരാകട്ടെ ശാന്തി അനുഭവിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : ശിക്ഷിക്കപ്പെട്ടവരെന്ന് മനുഷ്യദൃഷ്ടിയില്‍ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍. Share on Facebook Share on Twitter Get this statement Link
  • 5 : ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്തു. അല്‍പകാലശിക്ഷ ണത്തിനുശേഷം അവര്‍ക്കു വലിയ നന്‍മ കൈവരും. Share on Facebook Share on Twitter Get this statement Link
  • 6 : ഉലയില്‍ സ്വര്‍ണമെന്നപോലെ അവിടുന്ന് അവരെ ശോധനചെയ്ത് ദഹന ബലിയായി സ്വീകരിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : അവിടുത്തെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും, വയ്‌ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും. Share on Facebook Share on Twitter Get this statement Link
  • 8 : അവര്‍ ജനതകളെ ഭരിക്കും; രാജ്യങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കും. കര്‍ത്താവ് അവരെ എന്നേക്കും ഭരിക്കും. Share on Facebook Share on Twitter Get this statement Link
  • 9 : അവിടുത്തെ ആശ്രയിക്കുന്നവര്‍ സത്യം ഗ്രഹിക്കും; വിശ്വസ്തര്‍ അവിടുത്തെ സ്‌നേഹത്തില്‍ വസിക്കും. അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍ അവിടുന്ന് കരുണയും അനുഗ്രഹവും വര്‍ഷിക്കും; വിശുദ്ധരെ അവിടുന്ന് പരിപാലിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : നീതിമാനെ അവഗണിക്കുകയും കര്‍ത്താവിനെ ധിക്കരിക്കുകയും ചെയ്തതിനാല്‍, അധര്‍മിക്ക് അവന്റെ ചിന്തയ്‌ക്കൊത്തു ശിക്ഷലഭിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : ജ്ഞാനവും പ്രബോധനവും പുച്ഛിച്ചുതള്ളുന്നവന്റെ നില ശോചനീയമാണ്. അവരുടെ പ്രത്യാശ വ്യര്‍ഥവും പ്രയത്‌നം നിഷ്ഫലവുമാണ്; അവര്‍ ഉണ്ടാക്കുന്നത് നിരുപയോഗവുമാണ്. Share on Facebook Share on Twitter Get this statement Link
  • 12 : അവരുടെ ഭാര്യമാര്‍ ബുദ്ധിശൂന്യകളും മക്കള്‍ ദുര്‍മാര്‍ഗികളുമാണ്. Share on Facebook Share on Twitter Get this statement Link
  • 13 : അവരുടെ സന്തതികള്‍ ശാപഗ്രസ്തരാണ്. പാപകരമായ വേഴ്ചയില്‍ ഏര്‍പ്പെടാത്തനിഷ്‌കളങ്കയായ വന്ധ്യ അനുഗൃഹീതയാണ്. ദൈവം ആത്മാക്കളെ ശോധന ചെയ്യുമ്പോള്‍ അവള്‍ക്കു പ്രതിഫലം ലഭിക്കും. Share on Facebook Share on Twitter Get this statement Link
  • 14 : നിയമവിരുദ്ധമായ പ്രവൃത്തിയില്‍ ഏര്‍പ്പെടാത്ത ഷണ്‍ഡനും അനുഗൃഹീതനാണ്. നിയമവിരുദ്ധമായ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയോ, കര്‍ത്താവിനെതിരേ അകൃത്യങ്ങള്‍ ആലോചിക്കുകയോ ചെയ്യാത്ത ഷണ്‍ഡനും അനുഗൃഹീതനാണ്. അവന്റെ വിശ്വസ്തതയ്ക്കു പ്രതിഫലം ലഭിക്കും. കര്‍ത്താവിന്റെ ആലയത്തില്‍ അവന് ആ നന്ദകരമായ സ്ഥാനം ലഭിക്കും. Share on Facebook Share on Twitter Get this statement Link
  • 15 : സത് പ്രവൃത്തികള്‍ മഹത്തായ ഫലം ഉളവാക്കുന്നു. വിവേകത്തിന്റെ വേര് അറ്റുപോവുകയില്ല. Share on Facebook Share on Twitter Get this statement Link
  • 16 : വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കുകയില്ല. നിയമവിരുദ്ധമായ വേഴ്ചയുടെ ഫലം നശിക്കും. Share on Facebook Share on Twitter Get this statement Link
  • 17 : ദീര്‍ഘകാലം ജീവിച്ചാലും അവരെ ആരും പരിഗണിക്കുകയില്ല. അവരുടെ വാര്‍ധക്യവും അവ മാനം നിറഞ്ഞിരിക്കും. Share on Facebook Share on Twitter Get this statement Link
  • 18 : യൗവനത്തില്‍ മരിച്ചാലും അവര്‍ക്ക് ആശയ്ക്കു വഴിയില്ല. വിധിദിവസത്തില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 19 : അധര്‍മികളുടെ തലമുറയ്ക്കു ഭീകരമായ നാശം സംഭവിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 12:41:19 IST 2024
Back to Top