Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉത്തമഗീതം

,

ഏഴാം അദ്ധ്യായം


അദ്ധ്യായം 7

    മണവാളന്‍:
  • 1 : രാജകുമാരീ, പാദുകമണിഞ്ഞനിന്റെ പാദങ്ങള്‍ എത്ര മനോഹരം! സമര്‍ഥനായ ശില്‍പി തീര്‍ത്ത കോമളമായരത്‌നഭൂഷണംപോലെയാണ്‌നിന്റെ നിതംബം. Share on Facebook Share on Twitter Get this statement Link
  • 2 : സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്റെ നാഭി. ലില്ലിപ്പൂക്കള്‍ അതിരിട്ട ഗോതമ്പുകൂനയാണ് നിന്റെ ഉദരം Share on Facebook Share on Twitter Get this statement Link
  • 3 : സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്റെ നാഭി. ലില്ലിപ്പൂക്കള്‍ അതിരിട്ട ഗോതമ്പുകൂനയാണ് നിന്റെ ഉദരം Share on Facebook Share on Twitter Get this statement Link
  • 4 : ദന്തനിര്‍മിതമായ ഗോപുരംപോലെയാണ് നിന്റെ കഴുത്ത്. ഹെഷ്‌ബോണിലെ ബത്‌റബിംകവാടത്തിന് അരികിലുള്ളകുളങ്ങള്‍പോലെയാണ് നിന്റെ നയനങ്ങള്‍. ദമാസ്‌ക്കസിലേക്കു നോക്കിനില്‍ക്കുന്നലബനോന്‍ ഗോപുരംപോലെയാണ്‌നിന്റെ നാസിക. Share on Facebook Share on Twitter Get this statement Link
  • 5 : കാര്‍മല്‍മലപോലെ നിന്റെ ശിരസ്‌സ്ഉയര്‍ന്നുനില്‍ക്കുന്നു. നിന്റെ ഒഴുകുന്ന അളകാവലിരക്താംബരംപോലെയാണ്. നിന്റെ അളകങ്ങള്‍ രാജാവിനെതടവിലാക്കാന്‍ പോന്നതാണ്. Share on Facebook Share on Twitter Get this statement Link
  • 6 : പ്രിയേ, ആനന്ദദായിനീ, നീ എത്ര സുന്ദരിയാണ്. എത്ര ഹൃദയഹാരിണിയാണ്! Share on Facebook Share on Twitter Get this statement Link
  • 7 : ഈന്തപ്പനപോലെ പ്രൗഢിയുറ്റവളാണു നീ; നിന്റെ സ്തനങ്ങള്‍ അതിന്റെ കുലകള്‍പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 8 : ഞാന്‍ ഈന്തപനയില്‍ കയറും; അതിന്റെ കൈകളില്‍ പിടിക്കും. നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലകള്‍പോലെയും. നിന്റെ ശ്വാസം ആപ്പിളിന്‍േറ തുപോലെസുഗന്ധമുള്ളതുമായിരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 9 : അധരങ്ങളിലൂടെയും ദന്തങ്ങളിലൂടെയും മൃദുവായി ഒഴുകിയിറങ്ങുന്ന ഉത്തമമായവീഞ്ഞുപോലെയായിരിക്കട്ടെനിന്റെ ചുംബനങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • മണവാട്ടി:
  • 10 : ഞാന്‍ എന്റെ പ്രിയന്‍േറതാണ്; അവന്‍ എന്നെയാണ് കാംക്ഷിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 11 : എന്റെ പ്രിയനേ, വരൂ, നമുക്കു വയലിലേക്കു പോകാം. ഗ്രാമത്തില്‍ ഉറങ്ങാം. Share on Facebook Share on Twitter Get this statement Link
  • 12 : രാവിലെ നമുക്ക്മുന്തിരിത്തോട്ടത്തിലേക്കു പോകാം. മുന്തിരി മൊട്ടിട്ടോ എന്നു നോക്കാം. മുന്തിരിപ്പൂക്കള്‍ വിടര്‍ന്നോ എന്നു നോക്കാം. മാതളനാരകം പൂവിട്ടോ എന്ന് അന്വേഷിക്കാം. അവിടെവച്ച് നിനക്ക് ഞാന്‍ എന്റെ പ്രേമം പകരാം. Share on Facebook Share on Twitter Get this statement Link
  • 13 : ദുദായിപ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്‍ക്കല്‍ എല്ലാ വിശിഷ്ടഫലങ്ങളുമുണ്ട്. പ്രിയനേ, പഴുത്തതും ഉണങ്ങിയതുമെല്ലാം നിനക്കായി ഒരുക്കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 13:10:55 IST 2024
Back to Top