Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉത്തമഗീതം

,

അഞ്ചാം അദ്ധ്യായം


അദ്ധ്യായം 5

    മണവാളന്‍:
  • 1 : എന്റെ സോദരീ, എന്റെ മണവാട്ടീ, ഞാന്‍ എന്റെ പൂന്തോപ്പിലേക്കു വരുന്നു. ഞാന്‍ സുഗന്ധദ്രവ്യങ്ങളും മീറയുംസംഭരിക്കുന്നു. തേനും തേന്‍കട്ടയും ഞാന്‍ ആസ്വദിക്കുന്നു. ഞാന്‍ വീഞ്ഞും പാലും കുടിക്കുന്നു. തിന്നുക, തോഴന്‍മാരേ കുടിക്കുക, കാമുകന്‍മാരേ, കുടിച്ചുമദിക്കുക. Share on Facebook Share on Twitter Get this statement Link
  • ഗാനം നാല് മണവാട്ടി:
  • 2 : ഞാനുറങ്ങി; പക്‌ഷേ, എന്റെ ഹൃദയംഉണര്‍ന്നിരുന്നു. അതാ, എന്റെ പ്രിയന്‍ വാതിലില്‍ മുട്ടുന്നു. മണവാളന്‍: എന്റെ സോദരീ, എന്റെ പ്രിയേ,എന്റെ മാടപ്പിറാവേ, എന്റെ പൂര്‍ണവതീ, തുറന്നു തരുക. എന്റെ തല തുഷാരബിന്ദുക്കള്‍കൊണ്ടും എന്റെ മുടി മഞ്ഞുതുള്ളികള്‍ കൊണ്ടും നനഞ്ഞിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ഞാന്‍ എന്റെ അങ്കി ഊരിക്കളഞ്ഞു; ഞാന്‍ അത് എങ്ങനെ അണിയും? ഞാന്‍ എന്റെ പാദങ്ങള്‍ കഴുകി; ഞാനിനി എങ്ങനെ മണ്ണില്‍ ചവിട്ടും? Share on Facebook Share on Twitter Get this statement Link
  • 4 : എന്റെ പ്രിയന്‍ വാതില്‍കൊളുത്തില്‍ പിടിച്ചു. എന്റെ ഹൃദയം ആനന്ദം കൊണ്ടു തുള്ളിച്ചാടി. Share on Facebook Share on Twitter Get this statement Link
  • 5 : എന്റെ പ്രിയനു തുറന്നുകൊടുക്കാന്‍ഞാന്‍ എഴുന്നേറ്റു; എന്റെ കൈയില്‍നിന്നു മീറയും എന്റെ വിരലുകളില്‍നിന്നു മീറത്തുള്ളിയുംവാതില്‍കൊളുത്തില്‍ ഇറ്റുവീണു. Share on Facebook Share on Twitter Get this statement Link
  • 6 : എന്റെ പ്രിയനായി ഞാന്‍ കതകു തുറന്നു; പക്‌ഷേ, അവന്‍ അപ്പോഴേക്കുംപോയിക്കഴിഞ്ഞിരുന്നു. അവന്‍ സംസാരിച്ചപ്പോള്‍ എന്റെ ഹൃദയം പരവശമായി. ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടെത്തിയില്ല. ഞാന്‍ അവനെ വിളിച്ചു; അവന്‍ വിളികേട്ടില്ല. Share on Facebook Share on Twitter Get this statement Link
  • 7 : കാവല്‍ക്കാര്‍ നഗരത്തിലൂടെചുറ്റിക്കറങ്ങുമ്പോള്‍ എന്നെ കണ്ടു; അവരെന്നെതല്ലി, അവരെന്നെമുറിവേല്‍പിച്ചു. അവര്‍ എന്റെ അങ്കി കവര്‍ന്നെടുത്തു. മതിലുകളുടെ ആ കാവല്‍ക്കാര്‍തന്നെ. Share on Facebook Share on Twitter Get this statement Link
  • 8 : ജറുസലെംപുത്രിമാരേ, ഞാന്‍ കെഞ്ചുന്നു: എന്റെ പ്രിയനെ കണ്ടാല്‍ ഞാന്‍ പ്രേമാതുരയാണെന്ന് അവനെഅറിയിക്കണമേ. Share on Facebook Share on Twitter Get this statement Link
  • തോഴിമാര്‍:
  • 9 : മാനിനിമാരില്‍ അതിസുന്ദരീ, ഇതര കാമുകന്‍മാരെക്കാള്‍ നിന്റെ കാമുകന് എന്തു മേന്‍മയാണുള്ളത്? ഞങ്ങളോടിങ്ങനെ കെഞ്ചാന്‍മാത്രംനിന്റെ കാമുകന് മറ്റുകാമുകന്‍മരെക്കാള്‍ എന്തു മേന്‍മ? Share on Facebook Share on Twitter Get this statement Link
  • മണവാട്ടി:
  • 10 : എന്റെ പ്രിയന്‍ അരുണനെപ്പോലെതേജസ്‌സുറ്റവന്‍; പതിനായിരങ്ങളില്‍ അതിശ്രേഷ്ഠന്‍. Share on Facebook Share on Twitter Get this statement Link
  • 11 : എന്റെ പ്രിയന്‍ അരുണനെപ്പോലെതേജസ്‌സുറ്റവന്‍; പതിനായിരങ്ങളില്‍ അതിശ്രേഷ്ഠന്‍. Share on Facebook Share on Twitter Get this statement Link
  • 12 : അവന്റെ കണ്ണുകള്‍ അരുവിക്കരയിലെപ്രാവുകളെപ്പോലെയാണ്. പാലില്‍ കുളിച്ചു തൂവലൊതുക്കിയഅരിപ്രാവുകളെപ്പോലെതന്നെ. Share on Facebook Share on Twitter Get this statement Link
  • 13 : അവന്റെ കവിളുകള്‍ സുഗന്ധദ്രവ്യങ്ങളുടെ തടങ്ങള്‍പോലെയാണ്; അവിടെനിന്നു പരിമളം പൊഴിയുന്നു അവന്റെ അധരം ലില്ലിപ്പൂക്കളാണ്; അവിടെനിന്നു നറുംപശദ്രവംഇറ്റുവീഴുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : അവന്റെ ഭുജങ്ങള്‍ രത്‌നം പതിച്ചസുവര്‍ണദണ്‍ഡുകള്‍; അവന്റെ ശരീരം ഇന്ദ്രനീലം പതിച്ചദന്തനിര്‍മിതിയാണ്. Share on Facebook Share on Twitter Get this statement Link
  • 15 : അവന്റെ കാലുകള്‍ സുവര്‍ണതലത്തില്‍ഉറപ്പിച്ച വെണ്ണക്കല്‍സ്തംഭങ്ങള്‍. അവന്റെ ആകാരം ലബനോനിലെവിശിഷ്ടമായ ദേവദാരുപോലെ. Share on Facebook Share on Twitter Get this statement Link
  • 16 : അവന്റെ മൊഴികള്‍ അതിമധുരമാണ്; എല്ലാംകൊണ്ടും അഭികാമ്യനാണ് അവന്‍ . ജറുസലെംപുത്രിമാരേ, ഇതാണ്എന്റെ പ്രിയന്‍, ഇതാണ് എന്റെ തോഴന്‍. തോഴിമാര്‍: Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 17:50:22 IST 2024
Back to Top