Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സഭാപ്രസംഗക‌ന്‍

,

ഒന്നാം അദ്ധ്യായം


അദ്ധ്യായം 1

    മിഥ്യകളില്‍ മിഥ്യ
  • 1 : ജറുസലെമില്‍ രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗകന്റെ വാക്കുകള്‍. പ്രസംഗകന്‍ പറയുന്നു, Share on Facebook Share on Twitter Get this statement Link
  • 2 : മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍ മിഥ്യ! Share on Facebook Share on Twitter Get this statement Link
  • 3 : സൂര്യ നു താഴേ മനുഷ്യന് അധ്വാനംകൊണ്ട് എന്തുഫലം? Share on Facebook Share on Twitter Get this statement Link
  • 4 : തലമുറകള്‍ വരുന്നു, പോകുന്നു. ഭൂമിയാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : സൂര്യനുദിക്കുന്നു, അസ്തമിക്കുന്നു; ഉദിച്ചിടത്തുതന്നെ വേഗം തിരിച്ചെത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : കാറ്റു തെക്കോട്ടു വീശുന്നു; തിരിഞ്ഞു വടക്കോട്ടു വീശുന്നു. വീണ്ടും തെക്കോട്ട്, അങ്ങനെ അതു ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : നദികള്‍ സമുദ്രത്തിലേക്കൊഴുകുന്നു, എന്നാല്‍ സമുദ്രം നിറയുന്നില്ല. ഉറവിടത്തിലേക്കു വീണ്ടും ഒഴുക്കു തുടരുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : സകല വും മനുഷ്യനു ക്ലേശഭൂയിഷ്ഠം; അതു വിവ രിക്കുക മനുഷ്യന് അസാധ്യം; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 9 : ഉണ്ടായതുതന്നെ വീണ്ടും ഉണ്ടാകുന്നു. ചെയ്തതുതന്നെ വീണ്ടും ചെയ്യുന്നു. സൂര്യനു കീഴേ പുതുതായൊന്നുമില്ല. Share on Facebook Share on Twitter Get this statement Link
  • 10 : പുതിയത് എന്നുപറയാന്‍ എന്തുണ്ട്?യുഗങ്ങള്‍ക്ക് മുന്‍പുതന്നെ അതുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : കഴിഞ്ഞതൊന്നും ആരും ഓര്‍ക്കുന്നില്ല. വരാനിരിക്കുന്നവയെ അവയ്ക്കുശേഷം വരാനിരിക്കുന്നവര്‍ ഓര്‍മിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 12 : സഭാപ്രസംഗകനായ ഞാന്‍ ജറുസലെ മില്‍ ഇസ്രായേലിന്റെ രാജാവായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : ആകാശത്തിന്‍കീഴ്‌സംഭവിക്കുന്നതെല്ലാം ജ്ഞാനത്തോടെ ആരാഞ്ഞറിയാന്‍ ഞാന്‍ പരിശ്രമിച്ചു. വ്യഗ്രതയോടെ ചെയ്യാന്‍ ദൈവം മനുഷ്യനെ ഏല്‍പിച്ച ജോലി എത്ര ക്ലേശ കരമാണ്! Share on Facebook Share on Twitter Get this statement Link
  • 14 : സൂര്യനു കീഴേ നടക്കുന്ന എല്ലാ പ്രവൃത്തികളും ഞാന്‍ വീക്ഷിച്ചു; എല്ലാം മിഥ്യയും പാഴ്‌വേലയുമത്രേ. Share on Facebook Share on Twitter Get this statement Link
  • 15 : വളഞ്ഞതുനേരെയാക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഇല്ലാത്തത് എണ്ണുക അസാധ്യം. Share on Facebook Share on Twitter Get this statement Link
  • 16 : ജറുസലെമില്‍ എനിക്കു മുന്‍പുണ്ടായിരുന്ന എല്ലാ രാജാക്കന്‍മാരെയുംകാള്‍ അധികം ജ്ഞാനം ഞാന്‍ സമ്പാദിച്ചു; ജ്ഞാനത്തിന്റെയും അറിവിന്റെയുംയഥാര്‍ഥരൂപം അനുഭവിച്ചറിഞ്ഞു എന്നു ഞാന്‍ വിചാരിച്ചു. Share on Facebook Share on Twitter Get this statement Link
  • 17 : ജ്ഞാനത്തെയും അറിവിനെയും ഉന്‍മത്തതയെയുംഭോഷത്തത്തെയും വിവേചിച്ചറിയാന്‍ ഞാന്‍ ഉദ്യമിച്ചു. ഇതും പാഴ്‌വേലയാണെന്നു ഞാന്‍ കണ്ടു. Share on Facebook Share on Twitter Get this statement Link
  • 18 : കാരണം, ജ്ഞാനമേറുമ്പോള്‍ ദുഃഖവും ഏറുന്നു, അറിവു വര്‍ദ്ധിക്കുമ്പോള്‍ വ്യസനവും വര്‍ദ്ധിക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 16:59:24 IST 2024
Back to Top