Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

ഇരുപത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 23

    
  • 1 : ഭരണാധിപനോടൊപ്പംഭക്ഷണത്തിനിരിക്കുമ്പോള്‍ നിന്റെ മുന്‍പിലുള്ളതെന്താണെന്നു ശ്രദ്ധിക്കുക. Share on Facebook Share on Twitter Get this statement Link
  • 2 : ഭക്ഷണക്കൊതിയനാണെങ്കില്‍ നീനിയന്ത്രണം പാലിക്കുക. Share on Facebook Share on Twitter Get this statement Link
  • 3 : അവന്റെ വിശിഷ്ട വിഭവങ്ങളില്‍കൊതി വയ്ക്കരുത്; അതു നിന്നെ ചതിക്കും; Share on Facebook Share on Twitter Get this statement Link
  • 4 : സമ്പത്തു നേടാന്‍ അമിതാധ്വാനം ചെയ്യരുത്, അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍വേണ്ടവിവേകം കാണിക്കുക. Share on Facebook Share on Twitter Get this statement Link
  • 5 : സമ്പത്തിന്‍മേല്‍ കണ്ണുവയ്ക്കുമ്പോഴേക്കും അത് അപ്രത്യക്ഷമാകും; കഴുകനെപ്പോലെ ചിറകുവച്ച് ആകാശത്തിലേക്കു പെട്ടെന്ന് അതു പറന്നുപോകുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : പിശുക്കന്‍ തരുന്ന ആഹാരം കഴിക്കരുത്; അവന്റെ വിശിഷ്ട വിഭവങ്ങള്‍കൊതിക്കുകയുമരുത്. Share on Facebook Share on Twitter Get this statement Link
  • 7 : എന്തെന്നാല്‍, അവന്‍ മനസ്‌സില്‍എണ്ണിനോക്കുന്നുണ്ട്. തിന്നുക, കുടിക്കുക എന്ന് അവന്‍ പറയുമെങ്കിലും അവന്ആത്മാര്‍ഥതയില്ല. Share on Facebook Share on Twitter Get this statement Link
  • 8 : കഴിച്ച ഭക്ഷണം നീ ഛര്‍ദിച്ചുകളയും;നിന്റെ നല്ല വാക്കുകള്‍ പാഴായിപ്പോവുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 9 : ഭോഷന്‍ കേള്‍ക്കേസംസാരിക്കരുത്; നിന്റെ വാക്കുകളിലെ ജ്ഞാനത്തെഅവന്‍ നിന്ദിക്കുകയേയുള്ളു. Share on Facebook Share on Twitter Get this statement Link
  • 10 : പണ്ടേയുള്ള അതിര്‍ത്തിക്കല്ല് മാറ്റുകയോ അനാഥരുടെ നിലം കൈയേറുകയോ അരുത്. Share on Facebook Share on Twitter Get this statement Link
  • 11 : എന്തെന്നാല്‍, അവരുടെ സംരക്ഷകന്‍ശക്തനാണ്; അവിടുന്ന് നിങ്ങള്‍ക്കെതിരായിഅവരുടെ പക്ഷം വാദിക്കും. Share on Facebook Share on Twitter Get this statement Link
  • 12 : നിന്റെ മനസ്‌സു പ്രബോധനത്തിലുംകാതുകള്‍ വിജ്ഞാനം നിറഞ്ഞവചനങ്ങളിലും ഉറപ്പിക്കുക. Share on Facebook Share on Twitter Get this statement Link
  • 13 : കുട്ടിയെ ശിക്ഷിക്കാന്‍മടിക്കേണ്ടാ, വടികൊണ്ട് അടിച്ചെന്നുവച്ച് അവന്‍ മരിച്ചുപോവുകയില്ല. Share on Facebook Share on Twitter Get this statement Link
  • 14 : അടിക്കുമ്പോള്‍ നീ അവന്റെ ജീവനെപാതാളത്തില്‍നിന്നു രക്ഷിക്കുകയാണ്. Share on Facebook Share on Twitter Get this statement Link
  • 15 : മകനേ, നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കില്‍ എന്റെ ഹൃദയവും സന്തോഷിക്കും. Share on Facebook Share on Twitter Get this statement Link
  • 16 : നിന്റെ അധരങ്ങള്‍ നീതി മൊഴിയുമ്പോള്‍ എന്റെ ആത്മാവ് ആഹ്ലാദിക്കും. Share on Facebook Share on Twitter Get this statement Link
  • 17 : നിന്റെ ഹൃദയം പാപികളെ നോക്കിഅസൂയപ്പെടരുത്; എപ്പോഴും ദൈവഭക്തിയില്‍ഉറച്ചുനില്‍ക്കുക. Share on Facebook Share on Twitter Get this statement Link
  • 18 : തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട്; നിന്റെ പ്രതീക്ഷയ്ക്കു ഭംഗം നേരിടുകയില്ല. Share on Facebook Share on Twitter Get this statement Link
  • 19 : മകനേ, ശ്രദ്ധിച്ചു കേള്‍ക്കുക,വിവേകം പുലര്‍ത്തുക,മനസ്‌സിനെ നല്ല വഴിക്കു നയിക്കുകയും ചെയ്യുക. Share on Facebook Share on Twitter Get this statement Link
  • 20 : അമിതമായി വീഞ്ഞു കുടിക്കുകയുംമാംസം ഭക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍പ്പെടരുത്. Share on Facebook Share on Twitter Get this statement Link
  • 21 : എന്തെന്നാല്‍ മദ്യപനും ഭോജനപ്രിയനും ദാരിദ്ര്യത്തിലകപ്പെടും; മത്തുപിടിച്ചു മയങ്ങുന്നവന്കീറത്തുണിയുടുക്കേണ്ടിവരും. Share on Facebook Share on Twitter Get this statement Link
  • 22 : നിനക്കു ജന്‍മം നല്‍കിയ പിതാവിനെഅനുസരിക്കുക; വൃദ്ധയായ അമ്മയെ നിന്ദിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 23 : എന്തു വില കൊടുത്തും സത്യം നേടുക; അതു കൈവിടരുത്. ജ്ഞാനവും പ്രബോധനവും ബുദ്ധിയും നേടുക. Share on Facebook Share on Twitter Get this statement Link
  • 24 : നീതിമാന്റെ പിതാവ് അത്യധികംആഹ്ലാദിക്കും; ജ്ഞാനിയായ പുത്രനെ ലഭിച്ചവന്‍അവനില്‍ സന്തുഷ്ടി കണ്ടെത്തും. Share on Facebook Share on Twitter Get this statement Link
  • 25 : നിന്റെ മാതാപിതാക്കള്‍ സന്തുഷ്ടരാകട്ടെ, നിന്റെ പെറ്റമ്മ ആഹ്ലാദിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 26 : മകനേ, ഞാന്‍ പറയുന്നതുഹൃദയപൂര്‍വം കേള്‍ക്കുക; എന്റെ മാര്‍ഗം അനുവര്‍ത്തിക്കുക. Share on Facebook Share on Twitter Get this statement Link
  • 27 : വേശ്യ ഒരു അഗാധ ഗര്‍ത്തമാണ്; സൈ്വരിണി ഇടുങ്ങിയ ഒരു കിണറും. Share on Facebook Share on Twitter Get this statement Link
  • 28 : അവള്‍ കവര്‍ച്ചക്കാരനെപ്പോലെപതിയിരിക്കുന്നു; പുരുഷന്‍മാരുടെ ഇടയില്‍ അവിശ്വസ്തരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 29 : ദുരിതവും ദുഃഖവും കലഹവുംആവലാതിയും ആര്‍ക്കാണ്? ആര്‍ക്കാണ് അകാരണമായ മുറിവുകള്‍? ആരുടെ കണ്ണാണു ചുവന്നു കലങ്ങിയത്? Share on Facebook Share on Twitter Get this statement Link
  • 30 : വീഞ്ഞു കുടിച്ചു സമയം പോക്കുന്നവര്‍ക്കും വീഞ്ഞുകലര്‍ത്തി രുചിപരീക്ഷിക്കുന്നവര്‍ക്കും തന്നെ. Share on Facebook Share on Twitter Get this statement Link
  • 31 : ചഷകങ്ങളില്‍ വീഞ്ഞു ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 32 : അവസാനം അതു പാമ്പിനെപ്പോലെകടിക്കുകയും അണലിയെപ്പോലെകൊത്തുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 33 : അപ്പോള്‍ നീ വിചിത്രകാഴ്ചകള്‍ കാണുകയും വികടത്തം ജല്‍പിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 34 : നീ നടുക്കടലില്‍ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളില്‍തൂങ്ങിക്കിടക്കുന്നവനെപ്പോലെയുംആയിത്തീരും. Share on Facebook Share on Twitter Get this statement Link
  • 35 : നീ പറയും: അവര്‍ എന്നെ അടിച്ചു;എനിക്കു വേദനിച്ചില്ല. അവര്‍ എന്നെ പ്രഹരിച്ചു; എനിക്ക് ഏറ്റില്ല; ഞാന്‍ എപ്പോഴാണ് ഉണരുക?ഞാന്‍ ഇനിയും കുടിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 10:17:04 IST 2024
Back to Top