Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

ഇരുപത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 21

  
 • 1 : രാജാവിന്റെ ഹൃദയം കര്‍ത്താവ്‌നിയന്ത്രിക്കുന്ന അരുവിയാണ്; അവിടുന്ന് തനിക്കിഷ്ടമുള്ളിടത്തേക്ക്അതിനെ ഒഴുക്കിവിടുന്നു. Share on Facebook Share on Twitter Get this statement Link
 • 2 : മനുഷ്യനു തന്റെ വഴികള്‍ ശരിയെന്നുതോന്നുന്നു. എന്നാല്‍, കര്‍ത്താവ് ഹൃദയത്തെതൂക്കി നോക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 3 : നന്‍മയും നീതിയും അനുഷ്ഠിക്കുന്നതാണ്, കര്‍ത്താവിനു ബലിയെക്കാള്‍ സ്വീകാര്യം. Share on Facebook Share on Twitter Get this statement Link
 • 4 : ഗര്‍വു നിറഞ്ഞകണ്ണുകളും അഹങ്കരിക്കുന്ന ഹൃദയവും ദുഷ്ടരുടെ പ്രൗഢിയും പാപകരമത്രേ. Share on Facebook Share on Twitter Get this statement Link
 • 5 : ഉത്‌സാഹശീലമുള്ളവരുടെ ആലോചനകള്‍ തീര്‍ച്ചയായും സമൃദ്ധികൈവരുത്തുന്നു. തിടുക്കം കൂട്ടുന്നവര്‍ ദുര്‍ഭിക്ഷത്തിലെത്തുകയേയുള്ളു. Share on Facebook Share on Twitter Get this statement Link
 • 6 : കള്ളം പറയുന്ന നാവ് നേടിത്തരുന്നസമ്പത്ത് പെട്ടെന്ന് തിരോഭവിക്കുന്നനീരാവിയും മരണത്തിന്റെ കെണിയുമാണ്. Share on Facebook Share on Twitter Get this statement Link
 • 7 : ദുഷ്ടരുടെ അക്രമം അവരെ തൂത്തെറിയും; കാരണം, നീതി പ്രവര്‍ത്തിക്കാന്‍ അവര്‍വിസമ്മതിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 8 : തെറ്റു ചെയ്യുന്നവരുടെ മാര്‍ഗംകുടിലമാണ്; നിഷ്‌കളങ്കരുടെ പെരുമാറ്റംനേര്‍വഴിക്കുള്ളതും. Share on Facebook Share on Twitter Get this statement Link
 • 9 : കലഹക്കാരിയായ ഭാര്യയോടൊപ്പംവീട്ടിനുള്ളില്‍ പാര്‍ക്കുന്നതിനെക്കാള്‍മെച്ചം തട്ടിന്‍പുറത്ത് ഒരു കോണില്‍കഴിഞ്ഞുകൂടുകയാണ്. Share on Facebook Share on Twitter Get this statement Link
 • 10 : ദുഷ്ടന്റെ ഹൃദയം തിന്‍മ അഭിലഷിക്കുന്നു; അവന്‍ അയല്‍ക്കാരനോടുദയ കാണിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
 • 11 : പരിഹാസകന്‍ ശിക്ഷിക്കപ്പെടുന്നതു കണ്ട് സരളചിത്തന്‍ ജ്ഞാനിയായിത്തീരുന്നു; ബോധനം ലഭിക്കുമ്പോള്‍ ബുദ്ധിമാന്‍ജ്ഞാനം നേടുന്നു; Share on Facebook Share on Twitter Get this statement Link
 • 12 : നീതിമാന്‍ ദുഷ്ടന്റെ ഭവനംനിരീക്ഷിക്കുന്നു; ദുഷ്ടന്‍ നാശത്തിലേക്കുവലിച്ചെറിയപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
 • 13 : ദരിദ്രന്റെ നിലവിളിക്ക് ചെവികൊടുക്കാത്തവനു വിലപിക്കേണ്ടിവരും; അത് ആരും കേള്‍ക്കുകയുമില്ല. Share on Facebook Share on Twitter Get this statement Link
 • 14 : രഹസ്യമായി ചെയ്യുന്ന ദാനം കോപത്തെയും മടിയില്‍ തിരുകിക്കൊടുക്കുന്ന കൈക്കൂലി കടുത്ത രോഷത്തെയും ഒഴിവാക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 15 : നീതി നിര്‍വഹിക്കപ്പെടുന്നതുനീതിമാന്‍മാര്‍ക്ക് ആനന്ദവുംദുഷ്‌കര്‍മികള്‍ക്കു പരിഭ്രാന്തിയുംഉളവാക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 16 : വിവേകത്തിന്റെ മാര്‍ഗത്തില്‍നിന്ന്‌വ്യതിചലിക്കുന്നവന്‍മരിച്ചവരുടെഇടയില്‍ ചെന്നുപാര്‍ക്കും. Share on Facebook Share on Twitter Get this statement Link
 • 17 : സുഖലോലുപന്‍ ദരിദ്രനായിത്തീരും; വീഞ്ഞിലും സുഗന്ധതൈലത്തിലുംആസക്തി കാട്ടുന്നവന്‍ധനവാനാവുകയില്ല. Share on Facebook Share on Twitter Get this statement Link
 • 18 : ദുഷ്ടന്‍ നീതിമാനു മോചനദ്രവ്യമാണ്; അവിശ്വസ്തന്‍ സത്യസന്ധനും. Share on Facebook Share on Twitter Get this statement Link
 • 19 : കലഹക്കാരിയും കോപശീലയുമായഭാര്യയോടൊത്തു കഴിയുന്നതിനെക്കാള്‍ നല്ലത് മരുഭൂമിയില്‍ ജീവിക്കുന്നതാണ്. Share on Facebook Share on Twitter Get this statement Link
 • 20 : ജ്ഞാനിയുടെ ഭവനത്തില്‍ അമൂല്യനിധികള്‍ ഉണ്ടായിരിക്കും; ഭോഷന്‍ സമ്പത്തു ധൂര്‍ത്തടിച്ചുകളയുന്നു. Share on Facebook Share on Twitter Get this statement Link
 • 21 : നീതിയും കാരുണ്യവും പിന്തുടരുന്നവര്‍ജീവനും ബഹുമതിയും നേടും. Share on Facebook Share on Twitter Get this statement Link
 • 22 : ജ്ഞാനി പ്രബലരുടെ നഗരത്തെ ഭേദിച്ച്അവര്‍ ആശ്രയിക്കുന്ന സങ്കേതംനിലംപതിപ്പിക്കും. Share on Facebook Share on Twitter Get this statement Link
 • 23 : സ്വന്തം അധരങ്ങളെയും നാവിനെയുംനിയന്ത്രിക്കുന്നവന്‍ ഉപദ്രവങ്ങളില്‍നിന്നു രക്ഷപെടുന്നു. Share on Facebook Share on Twitter Get this statement Link
 • 24 : അഹങ്കാരിയും ധിക്കാരിയുമായമനുഷ്യന്റെ പേര് പരിഹാസകന്‍ എന്നാണ്; അവന്‍ ആരെയും കൂസാതെ ഗര്‍വോടെപ്രവര്‍ത്തിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 25 : അലസന്റെ ആഗ്രഹങ്ങള്‍ അവനെകൊന്നുകളയുന്നു; എന്തെന്നാല്‍, അവന്റെ കരങ്ങള്‍അധ്വാനിക്കാന്‍ വിസമ്മതിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 26 : ദുഷ്ടന്‍മാര്‍ എന്നും അത്യാഗ്രഹത്തോടെകഴിയുന്നു; നീതിമാന്‍മാരാകട്ടെ നിര്‍ലോപംദാനം ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
 • 27 : ദുഷ്ടന്റെ ബലി വെറുപ്പുളവാക്കുന്നു; ദുരുദ്‌ദേശ്യത്തോടെ സമര്‍പ്പിക്കുമ്പോള്‍അത് എത്രയോ അധികമായിവെറുക്കപ്പെടുന്നു! Share on Facebook Share on Twitter Get this statement Link
 • 28 : കള്ളസ്‌സാക്ഷി നാശമടയും; ഉപദേശമനുസരിക്കുന്നവന്റെ വാക്കുനിലനില്‍ക്കും. Share on Facebook Share on Twitter Get this statement Link
 • 29 : ദുഷ്ടന്‍ ധീരഭാവം നടിക്കുന്നു. സത്യസന്ധന്‍ സ്വന്തം നടപടികളെക്കുറിച്ച് ഗാഢമായി ചിന്തിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 30 : ജ്ഞാനമോ ബുദ്ധിയോ ആലോചനയോകര്‍ത്താവിനെതിരേ വിലപ്പോവുകയില്ല. Share on Facebook Share on Twitter Get this statement Link
 • 31 : യുദ്ധത്തിനുവേണ്ടി കുതിരയെസജ്ജമാക്കുന്നു; എന്നാല്‍, വിജയം നല്‍കുന്നത് കര്‍ത്താവാണ്. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Sun Oct 24 07:23:07 IST 2021
Back to Top