Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

പത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 19

  
 • 1 : സത്യസന്ധനായ ദരിദ്രന്‍ദുര്‍ഭാഷണം ചെയ്യുന്ന ഭോഷനെക്കാള്‍ ശ്രേഷ്ഠനാണ്. Share on Facebook Share on Twitter Get this statement Link
 • 2 : വിജ്ഞാനരഹിതമായ ഉത്‌സാഹംശ്രേയസ്‌കരമല്ല; തിടുക്കം കൂട്ടുന്നവനു വഴി തെറ്റുന്നു. Share on Facebook Share on Twitter Get this statement Link
 • 3 : സ്വന്തം ഭോഷത്തമാണ് നാശത്തിലെത്തിക്കുന്നത്; എന്നിട്ടും ഹൃദയം കര്‍ത്താവിനെതിരേകോപംകൊണ്ടു ജ്വലിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 4 : സമ്പത്ത് അനേകം പുതിയസ്‌നേഹിതരെ നേടുന്നു; ദാരിദ്ര്യം, ഉള്ള സ്‌നേഹിതരെപ്പോലുംഅകറ്റുന്നു. Share on Facebook Share on Twitter Get this statement Link
 • 5 : കള്ളസ്‌സാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; കള്ളം പറയുന്നവന്‍ രക്ഷപെടുകയില്ല. Share on Facebook Share on Twitter Get this statement Link
 • 6 : ഉദാരമനസ്‌കന്റെ പ്രീതി നേടാന്‍പലരും ശ്രമിക്കുന്നു; സമ്മാനങ്ങള്‍ കൊടുക്കുന്നവന്എല്ലാവരും സ്‌നേഹിതരാണ്. Share on Facebook Share on Twitter Get this statement Link
 • 7 : സഹോദരര്‍പോലും ദരിദ്രനെ വെറുക്കുന്നു; പിന്നെ സ്‌നേഹിതര്‍ അവനില്‍നിന്ന്അകന്നുമാറാതിരിക്കുമോ? അവന്‍ നല്ല വാക്കുകള്‍ പറഞ്ഞ് അവരുടെ പിറകേ പോകുന്നെങ്കിലും അവര്‍ വശപ്പെടുന്നില്ല. Share on Facebook Share on Twitter Get this statement Link
 • 8 : ജ്ഞാനം നേടുന്നത് തന്നെത്തന്നെ സ്‌നേഹിക്കലാണ്; വിവേകം കാത്തുസൂക്ഷിക്കുന്നവന്‌ഐശ്വര്യമുണ്ടാകും. Share on Facebook Share on Twitter Get this statement Link
 • 9 : കള്ളസ്‌സാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; വ്യാജം പറയുന്നവന്‍ നശിക്കും. Share on Facebook Share on Twitter Get this statement Link
 • 10 : ഭോഷന്‍ സുഭിക്ഷത അര്‍ഹിക്കുന്നില്ല; പ്രഭുക്കന്‍മാരെ ഭരിക്കാന്‍ അടിമയ്ക്ക്അത്രപോലും അര്‍ഹതയില്ല; Share on Facebook Share on Twitter Get this statement Link
 • 11 : സദ്ബുദ്ധി ക്ഷിപ്രകോപത്തെനിയന്ത്രിക്കും; തെറ്റു പൊറുക്കുന്നത് അവനു ഭൂഷണം. Share on Facebook Share on Twitter Get this statement Link
 • 12 : രാജാവിന്റെ കോപം സിംഹഗര്‍ജനം പോലെയാണ്; അവന്റെ പ്രീതിയാവട്ടെ പുല്‍ക്കൊടിയിലെ മഞ്ഞുതുള്ളിപോലെയും. Share on Facebook Share on Twitter Get this statement Link
 • 13 : ഭോഷനായ പുത്രന്‍ പിതാവിനെ നശിപ്പിക്കുന്നു. ഭാര്യയുടെ കലഹം തുടര്‍ച്ചയായചാറ്റല്‍മഴപോലെയാണ്. Share on Facebook Share on Twitter Get this statement Link
 • 14 : വീടും സമ്പത്തും പിതാക്കന്‍മാരില്‍ നിന്ന് അവകാശമായി കിട്ടുന്നു; വിവേകവതിയായ ഭാര്യയാവട്ടെകര്‍ത്താവിന്റെ ദാനമാണ്. Share on Facebook Share on Twitter Get this statement Link
 • 15 : അലസത ഒരുവനെ ഗാഢനിദ്രയിലാഴ്ത്തുന്നു; മടിയനു പട്ടിണികിടക്കേണ്ടിവരും. Share on Facebook Share on Twitter Get this statement Link
 • 16 : കല്‍പന പാലിക്കുന്നവന്‍ ജീവന്‍ സംരക്ഷിക്കുന്നു; ഉപദേശത്തെനിന്ദിക്കുന്നവന്‍മൃതിയടയും. Share on Facebook Share on Twitter Get this statement Link
 • 17 : ദരിദ്രരോടു ദയ കാണിക്കുന്നവന്‍കര്‍ത്താവിനാണ് കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും. Share on Facebook Share on Twitter Get this statement Link
 • 18 : നന്നാകുമെന്നു പ്രതീക്ഷയുള്ളപ്പോള്‍നിന്റെ മകനെ ശിക്ഷിക്കുക; അവന്‍ നശിച്ചുപൊയ്‌ക്കൊള്ളട്ടെഎന്നു കരുതരുത്. Share on Facebook Share on Twitter Get this statement Link
 • 19 : കഠിനമായി കോപിക്കുന്നവന്‍പിഴ ഒടുക്കേണ്ടിവരും. കോപശീലനെ രക്ഷിക്കാന്‍നോക്കിയാല്‍ അത് ആവര്‍ത്തിക്കേണ്ടിവരും. Share on Facebook Share on Twitter Get this statement Link
 • 20 : ഉപദേശം കേള്‍ക്കുകയും പ്രബോധനംഅംഗീകരിക്കുകയും ചെയ്യുക,നീ ജ്ഞാനിയാകും. Share on Facebook Share on Twitter Get this statement Link
 • 21 : മനുഷ്യന്‍ പലതും ആലോചിച്ചുവയ്ക്കുന്നു; നടപ്പില്‍ വരുന്നത് കര്‍ത്താവിന്റെ തീരുമാനമാണ്. Share on Facebook Share on Twitter Get this statement Link
 • 22 : ആരിലും നാം പ്രതീക്ഷിക്കുന്നത്‌സത്യസന്ധതയാണ്; ദരിദ്രന്‍ നുണയനെക്കാള്‍ ഉത്തമനാണ്. Share on Facebook Share on Twitter Get this statement Link
 • 23 : ദൈവഭക്തി ജീവനിലേക്കു നയിക്കുന്നു; ഭക്തന്‍ ഉപദ്രവം നേരിടാതെ സംതൃപ്തനായിക്കഴിയുന്നു. Share on Facebook Share on Twitter Get this statement Link
 • 24 : അലസന്‍ കൈ പാത്രത്തില്‍ അമഴ്ത്തിവയ്ക്കുന്നു; അതു വായിലേക്കു കൊണ്ടുചെല്ലാന്‍അവനു പ്രയാസമാണ്. Share on Facebook Share on Twitter Get this statement Link
 • 25 : പരിഹാസകന്‍ പ്രഹരം ഏല്‍ക്കുന്നതു കണ്ട് അല്‍പബുദ്ധികള്‍ വിവേകം പഠിക്കും. ബുദ്ധിയുള്ളവന്‍ ശാസനംകൊണ്ടുതന്നെ വിജ്ഞാനം നേടും. Share on Facebook Share on Twitter Get this statement Link
 • 26 : പിതാവിനോട് അതിക്രമം കാട്ടുകയും അമ്മയെ ആട്ടിയോടിക്കുകയും ചെയ്യുന്ന മകന്‍ അപമാനവും അധിക്‌ഷേപവും വരുത്തിവയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 27 : മകനേ, വിജ്ഞാനത്തിന്റെ വചനത്തില്‍നിന്ന് വ്യതിചലിക്കണമെന്നുണ്ടെങ്കില്‍ മാത്രമേ പ്രബോധനം ചെവിക്കൊള്ളാതിരിക്കാവൂ. Share on Facebook Share on Twitter Get this statement Link
 • 28 : വിലകെട്ട സാക്ഷി നീതിയെ നിന്ദിക്കുന്നു; ദുഷ്ടന്റെ വായ് അന്യായത്തെ വിഴുങ്ങുന്നു. Share on Facebook Share on Twitter Get this statement Link
 • 29 : പരിഹാസകര്‍ക്കു ശിക്ഷാവിധിയുംഭോഷന്‍മാരുടെ മുതുകിനുപ്രഹരവും സജ്ജമായിരിക്കുന്നു. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Fri Feb 03 19:34:20 IST 2023
Back to Top