Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

പന്ത്രണ്ടാം അദ്ധ്യായം


അദ്ധ്യായം 12

    
  • 1 : ശിക്ഷണം ഇഷ്ടപ്പെടുന്നവന്‍വിജ്ഞാനത്തെയാണ് സ്‌നേഹിക്കുന്നത്; ശാസനം വെറുക്കുന്നവന്‍മൂഢനത്രേ. Share on Facebook Share on Twitter Get this statement Link
  • 2 : ഉത്തമനായ മനുഷ്യന് കര്‍ത്താവിന്റെ അനുഗ്രഹം ലഭിക്കുന്നു; തിന്‍മ നിരൂപിക്കുന്നവനെ അവിടുന്ന്ശിക്ഷയ്ക്കു വിധിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ദുഷ്ടതയിലൂടെ ആരും നിലനില്‍പ്‌നേടുന്നില്ല; നീതിമാന്‍മാര്‍ ഒരിക്കലും ഉന്‍മൂലനംചെയ്യപ്പെടുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 4 : ഉത്തമയായ ഭാര്യ ഭര്‍ത്താവിന്റെ കിരീടം; അപമാനം വരുത്തിവയ്ക്കുന്നവള്‍അവന്റെ അസ്ഥികളിലെ അര്‍ബുദവും. Share on Facebook Share on Twitter Get this statement Link
  • 5 : നീതിമാന്‍മാരുടെ ആലോചനകള്‍ന്യായയുക്തമാണ്; ദുഷ്ടരുടെ ഉപദേശങ്ങള്‍ വഞ്ചനാത്മകവും. Share on Facebook Share on Twitter Get this statement Link
  • 6 : ദുഷ്ടരുടെ വാക്കുകള്‍ രക്തത്തിനുപതിയിരിക്കുന്നു; സത്യസന്ധരുടെ വാക്കുകള്‍ മനുഷ്യരെമോചിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : ദുഷ്ടര്‍ നിപതിക്കുമ്പോള്‍ നിശ്‌ശേഷം നശിക്കും; നീതിമാന്‍മാരുടെ പരമ്പര നിലനില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 8 : സദ്ബുദ്ധിയുള്ളവന്‍ അതിന്റെ പേരില്‍ പ്രശംസിക്കപ്പെടുന്നു; വികടബുദ്ധി നിന്ദിക്കപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ആഹാരത്തിനു വകയില്ലാതിരിക്കേവന്‍പു നടിക്കുന്നവനെക്കാള്‍ ശ്രേഷ്ഠന്‍ അധ്വാനിച്ച് എളിയനിലയില്‍കഴിയുന്നവനാണ്. Share on Facebook Share on Twitter Get this statement Link
  • 10 : നീതിമാന്‍ വളര്‍ത്തൃമൃഗങ്ങളോട് ദയകാട്ടുന്നു; ദുഷ്ടന്‍മാരുടെ ഹൃദയം ക്രൂരതനിറഞ്ഞതാണ്. Share on Facebook Share on Twitter Get this statement Link
  • 11 : മണ്ണില്‍ അധ്വാനിക്കുന്നവനുയഥേഷ്ടംആഹാരം കിട്ടും; പാഴ്‌വേല ചെയ്യുന്നവന്‍ ബുദ്ധിശൂന്യനാണ്. Share on Facebook Share on Twitter Get this statement Link
  • 12 : ദുഷ്ടരുടെ ബലിഷ്ഠമായ ഗോപുരംതകര്‍ന്നടിയുന്നു; നീതിമാന്‍മാരാകട്ടെ വേരുറച്ചുനില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : ദുഷ്ടന്‍ തന്റെ ദുഷിച്ചവാക്കുകളില്‍ത്തന്നെ കുടുങ്ങിപ്പോകുന്നു; നീതിമാന്‍ കുഴപ്പത്തില്‍നിന്ന് രക്ഷപെടുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : ഒരുവന് തന്റെ വാക്കുകള്‍ക്ക് നന്‍മപ്രതിഫലമായി ലഭിക്കുന്നു; വേറൊരുവന് തന്റെ കരവേലയ്ക്ക്തക്ക പ്രതിഫലം കിട്ടുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : ഭോഷന്റെ ദൃഷ്ടിയില്‍ തന്റെ പ്രവൃത്തി ഉത്തമമാണ്; വിവേകി ഉപദേശം തേടുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : ഭോഷന്‍ നീരസം പെട്ടെന്ന് പ്രകടിപ്പിക്കുന്നു; വിവേചനാശീലമുള്ളവന്‍ നിന്ദനംവകവയ്ക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 17 : സത്യം പറയുന്നവന്‍ വ്യാജംകൂടാതെ തെളിവു നല്‍കുന്നു; കള്ളസ്‌സാക്ഷി വ്യാജം പറയുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : തുളച്ചുകയറുന്ന വാളുപോലെ,വീണ്ടുവിചാരമില്ലാതെ വാക്കുകള്‍പ്രയോഗിക്കുന്നവരുണ്ട്; വിവേകിയുടെ വാക്കുകള്‍ മുറിവുണക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : സത്യസന്ധമായ വാക്ക് എന്നേക്കുംനിലനില്‍ക്കുന്നു; വ്യാജമായ വാക്ക് ക്ഷണികമാണ്. Share on Facebook Share on Twitter Get this statement Link
  • 20 : തിന്‍മ നിനയ്ക്കുന്നവരുടെ ഹൃദയംകുടിലമാണ്; നന്‍മ നിരൂപിക്കുന്നവര്‍സന്തോഷമനുഭവിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : നീതിമാന്‍മാര്‍ക്ക് അനര്‍ഥം സംഭവിക്കുന്നില്ല; ദുഷ്ടര്‍ക്ക് ആപത്ത് ഒഴിയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 22 : കള്ളം പറയുന്ന അധരങ്ങള്‍കര്‍ത്താവിനു വെറുപ്പാണ്; വിശ്വസ്തതയോടെ പെരുമാറുന്നവര്‍അവിടുത്തെ സന്തോഷിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : വിവേകി തന്റെ അറിവ് മറച്ചുവയ്ക്കുന്നു; ഭോഷന്‍ തന്റെ ഭോഷത്തംവിളംബരം ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : സ്ഥിരോത്‌സാഹിയുടെ കരം ഭരണം നടത്തും. അലസന്‍മാര്‍ അടിമവേല ചെയ്യാന്‍നിര്‍ബന്ധിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 25 : ഉത്കണ്ഠ ഒരുവന്റെ ഹൃദയത്തെനിരുന്‍മേഷമാക്കുന്നു; നല്ലവാക്ക് അവനെ ഉത്തേജിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 26 : നീതിമാന്‍ തിന്‍മയില്‍നിന്ന് ഒഴിഞ്ഞുമാറുന്നു; ദുഷ്ടന്റെ പെരുമാറ്റം അവനെത്തന്നെവഴിതെറ്റിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 27 : അലസന് തന്റെ ഇരയെ പിടികിട്ടുകയില്ല; സ്ഥിരോത്‌സാഹിക്ക് അമൂല്യമായസമ്പത്തു ലഭിക്കും. Share on Facebook Share on Twitter Get this statement Link
  • 28 : നീതിയുടെ പാതയിലാണ് ജീവന്‍; അനീതിയുടെ മാര്‍ഗം മരണത്തിലേക്കു നയിക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 11:22:06 IST 2024
Back to Top