Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

ഏഴാം അദ്ധ്യായം


അദ്ധ്യായം 7

    
  • 1 : മകനേ, എന്റെ വാക്കുകള്‍അനുസരിക്കുകയും, എന്റെ കല്‍പനകള്‍ നിധിപോലെകാത്തുസൂക്ഷിക്കുകയും ചെയ്യുക. Share on Facebook Share on Twitter Get this statement Link
  • 2 : എന്റെ കല്‍പനകള്‍ പാലിച്ചാല്‍നീ ജീവിക്കും; എന്റെ ഉപദേശങ്ങള്‍ കണ്‍മണിപോലെകാത്തുകൊള്ളുക. Share on Facebook Share on Twitter Get this statement Link
  • 3 : അവനിന്റെ വിരലുകളില്‍ അണിയുക; ഹൃദയഫലകത്തില്‍ കൊത്തിവയ്ക്കുക. Share on Facebook Share on Twitter Get this statement Link
  • 4 : ദുശ്ചരിതയായ സ്ത്രീയില്‍നിന്ന്, Share on Facebook Share on Twitter Get this statement Link
  • 5 : മൃദുലഭാഷണം നടത്തുന്നസൈ്വരിണിയില്‍നിന്ന്, നിന്നെത്തന്നെ സംരക്ഷിക്കാന്‍ജ്ഞാനത്തോട് നീ എന്റെ സഹോദരിയാണെന്നും ഉള്‍ക്കാഴ്ചയോടു നീ എന്റെ ഉറ്റസുഹൃത്താണെന്നും പറയുക. Share on Facebook Share on Twitter Get this statement Link
  • 6 : ഞാന്‍ വീടിന്റെ ജനാലയ്ക്കല്‍നിന്ന്‌വിരിക്കിടയിലൂടെ വെളിയിലേക്കു നോക്കി. Share on Facebook Share on Twitter Get this statement Link
  • 7 : ശുദ്ധഗതിക്കാരായയുവാക്കളുടെകൂട്ടത്തില്‍, ബുദ്ധിശൂന്യനായ ഒരുവനെ ഞാന്‍ കണ്ടു. Share on Facebook Share on Twitter Get this statement Link
  • 8 : അവന്‍ വഴിക്കോണില്‍ അന്തിമിനുക്കത്തില്‍, Share on Facebook Share on Twitter Get this statement Link
  • 9 : രാത്രിയുടെയും ഇരുളിന്റെയും മറവില്‍ അവളുടെ വീട്ടിലേക്കുള്ളവഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അപ്പോള്‍ കുടിലഹൃദയയായ അവള്‍വേശ്യയെപ്പോലെ ഉടുത്തൊരുങ്ങിഅവനെതിരേ വന്നു. Share on Facebook Share on Twitter Get this statement Link
  • 11 : അവള്‍ ഉച്ചത്തില്‍ സംസാരിക്കുന്നവളുംതന്നിഷ്ടക്കാരിയുമാണ്; അവള്‍ വീട്ടില്‍ ഉറച്ചിരിക്കാറില്ല. Share on Facebook Share on Twitter Get this statement Link
  • 12 : തെരുവിലും ചന്തയിലും ഓരോമൂലയിലും മാറിമാറിഅവള്‍ കാത്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : അവള്‍ അവനെ പിടികൂടി ചുംബിക്കുന്നു; നിര്‍ലജ്ജമായ മുഖഭാവത്തോടെ അവള്‍ അവനോടു പറയുന്നു: Share on Facebook Share on Twitter Get this statement Link
  • 14 : എനിക്കു ബലികള്‍സമര്‍പ്പിക്കാനുണ്ടായിരുന്നു; ഇന്നു ഞാന്‍ എന്റെ വ്രതങ്ങള്‍പൂര്‍ത്തിയാക്കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : തന്‍മൂലം, ഇപ്പോള്‍ ഞാന്‍ നിന്നെ കണ്ടുമുട്ടാനായി, ആകാംക്ഷാപൂര്‍വംഅന്വേഷിച്ചിറങ്ങിയിരിക്കുകയാണ്; ഞാന്‍ നിന്നെ കണ്ടെത്തുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 16 : ഞാന്‍ എന്റെ തല്‍പം വിരികള്‍കൊണ്ടും ഈജിപ്തിലെ വര്‍ണപ്പകിട്ടാര്‍ന്ന പട്ടുകൊണ്ടും അലങ്കരിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : ഞാന്‍ മീറ, അകില്‍, കറുവാപ്പട്ടഎന്നിവയാല്‍ എന്റെ കിടക്കസുരഭിലമാക്കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : പ്രഭാതമാകുന്നതുവരെ നമുക്ക്‌കൊതിതീരെ സ്‌നേഹം നുകരാം; നമുക്കു സ്‌നേഹത്തില്‍ ആറാടാം. Share on Facebook Share on Twitter Get this statement Link
  • 19 : എന്തെന്നാല്‍, എന്റെ ഭര്‍ത്താവ് വീട്ടിലില്ല; അവന്‍ ദീര്‍ഘയാത്ര പോയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : സഞ്ചി നിറയെ പണവും കൊണ്ടുപോയിട്ടുണ്ട്. വെളുത്തവാവിനേ തിരിച്ചെത്തൂ. Share on Facebook Share on Twitter Get this statement Link
  • 21 : ഒട്ടേറെ ചാടുവാക്കുകള്‍കൊണ്ട് അവള്‍ അവനെ പ്രേരിപ്പിക്കുന്നു; മധുരമൊഴിയാല്‍ അവള്‍അവനെ നിര്‍ബന്ധിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : കശാപ്പുശാലയിലേക്കു കാളപോകുന്നതുപോലെ, Share on Facebook Share on Twitter Get this statement Link
  • 23 : ഉടലിനുള്ളില്‍ അമ്പു തുളഞ്ഞുകയറത്തക്കവിധം കലമാന്‍കുരുക്കില്‍പ്പെടുന്നതുപോലെ, പക്ഷി കെണിയിലേക്കുപറന്നുചെല്ലുന്നതുപോലെ, പെട്ടെന്ന് അവന്‍ അവളെ അനുഗമിക്കുന്നു; ജീവനാണ് തനിക്കു നഷ്ടപ്പെടാന്‍പോകുന്നതെന്ന് അവന്‍ അറിയുന്നതേയില്ല. Share on Facebook Share on Twitter Get this statement Link
  • 24 : ആകയാല്‍, മക്കളേ, ഞാന്‍ പറയുന്നതുശ്രദ്ധിച്ചു കേള്‍ക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 25 : നിങ്ങളുടെ ഹൃദയം അവളുടെമാര്‍ഗങ്ങളിലേക്കു തിരിയാതിരിക്കട്ടെ; നിങ്ങള്‍ അലഞ്ഞുതിരിഞ്ഞ് അവളുടെവഴികളില്‍ ചെന്നുപെടാതിരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 26 : എന്തെന്നാല്‍, അനേകംപേര്‍അവള്‍ക്കിരയായി നിലംപതിച്ചിട്ടുണ്ട്; അതേ, അവള്‍മൂലം ജീവന്‍നഷ്ടപ്പെട്ടവര്‍ അസംഖ്യമാണ്.. Share on Facebook Share on Twitter Get this statement Link
  • 27 : അവളുടെ ഭവനംപാതാളത്തിലേക്കുള്ള വഴിയാണ്; മരണത്തിന്റെ അറകളിലേക്ക്അത് ഇറങ്ങിച്ചെല്ലുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 12:26:10 IST 2024
Back to Top