Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റമ്പതാം അദ്ധ്യായം


അദ്ധ്യായം 150

    സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ
  • 1 : കര്‍ത്താവിനെ സ്തുതിക്കുവിന്‍; ദൈവത്തിന്റെ വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍; പ്രതാപപൂര്‍ണമായ ആകാശ വിതാനത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 2 : ശക്തമായ പ്രവൃത്തികളെപ്രതിഅവിടുത്തെ സ്തുതിക്കുവിന്‍; അവിടുത്തെ മഹിമാതിശയത്തിനു ചേര്‍ന്നവിധം അവിടുത്തെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 3 : കാഹളനാദത്തോടെ അവിടുത്തെസ്തുതിക്കുവിന്‍; വീണയും കിന്നരവും മീട്ടിഅവിടുത്തെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 4 : തപ്പുകൊട്ടിയും നൃത്തമാടിയുംഅവിടുത്തെ സ്തുതിക്കുവിന്‍; തന്ത്രികളും കുഴലുകളുംകൊണ്ട്അവിടുത്തെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 5 : കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍; ഉച്ചത്തില്‍ മുഴങ്ങുന്ന കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 6 : സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെസ്തുതിക്കട്ടെ! കര്‍ത്താവിനെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 07:01:13 IST 2024
Back to Top