Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിനാല്പത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 149

    വിജയഗീതം
  • 1 : കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; വിശുദ്ധരുടെ സമൂഹത്തില്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. Share on Facebook Share on Twitter Get this statement Link
  • 2 : ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍സന്തോഷിക്കട്ടെ! സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 3 : നൃത്തംചെയ്തുകൊണ്ട് അവര്‍ അവിടുത്തെനാമത്തെ സ്തുതിക്കട്ടെ! തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവര്‍അവിടുത്തെ സ്തുതിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 4 : എന്തെന്നാല്‍, കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു, എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ! അവര്‍ തങ്ങളുടെ കിടക്കകളില്‍ആനന്ദംകൊണ്ടു പാടട്ടെ! Share on Facebook Share on Twitter Get this statement Link
  • 6 : അവരുടെ കണ്ഠങ്ങളില്‍ ദൈവത്തിന്റെ സ്തുതി ഉയരട്ടെ, അവര്‍ ഇരുവായ്ത്തലയുള്ള വാള്‍ കൈകളിലേന്തട്ടെ; Share on Facebook Share on Twitter Get this statement Link
  • 7 : രാജ്യങ്ങളോടു പ്രതികാരംചെയ്യാനും ജനതകള്‍ക്കു ശിക്ഷ നല്‍കാനും തന്നെ. Share on Facebook Share on Twitter Get this statement Link
  • 8 : അവരുടെ രാജാക്കന്‍മാരെ ചങ്ങലകള്‍കൊണ്ടും പ്രഭുക്കന്‍മാരെ ഇരുമ്പുവിലങ്ങുകള്‍കൊണ്ടും ബന്ധിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 9 : എഴുതപ്പെട്ടിരിക്കുന്ന വിധി അവരുടെമേല്‍ നടത്തട്ടെ! അവിടുത്തെ വിശ്വസ്തര്‍ക്ക് ഇതു മഹത്വമാണ്. കര്‍ത്താവിനെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 22:58:08 IST 2024
Back to Top