Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിനാല്പത്തെട്ടാം അദ്ധ്യായം


അദ്ധ്യായം 148

    ആകാശവും ഭൂമിയും കര്‍ത്താവിനെ സ്തുതിക്കട്ടെ
  • 1 : കത്താവിനെ സ്തുതിക്കുവിന്‍; ആകാശത്തുനിന്നു കര്‍ത്താവിനെസ്തുതിക്കുവിന്‍. ഉന്നതങ്ങളില്‍അവിടുത്തെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവിന്റെ ദൂതന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ സൈന്യങ്ങളെ, അവിടുത്തെ സ്തുതിക്കുവിന്‍. സൂര്യചന്ദ്രന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍; Share on Facebook Share on Twitter Get this statement Link
  • 3 : മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ,അവിടുത്തെ സ്തുതിക്കുവിന്‍. ഉന്നതവാനിടമേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍; Share on Facebook Share on Twitter Get this statement Link
  • 4 : ആകാശത്തിനുമേലുള്ള ജലസഞ്ചയമേ,അവിടുത്തെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 5 : അവ കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ; എന്തെന്നാല്‍, അവിടുന്നു കല്‍പിച്ചു,അവ സൃഷ്ടിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 6 : അവയെ അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കി; അലംഘനീയമായ അതിര്‍ത്തികള്‍അവിടുന്ന് അവയ്ക്കു നിശ്ചയിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : ഭൂമിയില്‍നിന്നു കര്‍ത്താവിനെസ്തുതിക്കുവിന്‍; കടലിലെ ഭീകരജീവികളേ, അഗാധങ്ങളേ,കര്‍ത്താവിനെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 8 : അഗ്‌നിയും കന്‍മഴയും മഞ്ഞും,പൊടിമഞ്ഞും, അവിടുത്തെ കല്‍പന അനുസരിക്കുന്ന കൊടുങ്കാറ്റും കര്‍ത്താവിനെ സ്തുതിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 9 : പര്‍വതങ്ങളും മലകളുംഫലവൃക്ഷങ്ങളും ദേവദാരുക്കളും Share on Facebook Share on Twitter Get this statement Link
  • 10 : വന്യമൃഗങ്ങളും കന്നുകാലികളുംഇഴജന്തുക്കളും പറവകളും, Share on Facebook Share on Twitter Get this statement Link
  • 11 : ഭൂമിയിലെ രാജാക്കന്‍മാരും ജനതകളുംപ്രഭുക്കന്‍മാരും ഭരണാധികാരികളും, Share on Facebook Share on Twitter Get this statement Link
  • 12 : യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും, Share on Facebook Share on Twitter Get this statement Link
  • 13 : കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ! അവിടുത്തെനാമം മാത്രമാണു സമുന്നതം; അവിടുത്തെ മഹത്വം ഭൂമിയെയുംആകാശത്തെയുംകാള്‍ ഉന്നതമാണ്. Share on Facebook Share on Twitter Get this statement Link
  • 14 : അവിടുന്നു തന്റെ ജനത്തിനുവേണ്ടിഒരു കൊമ്പ് ഉയര്‍ത്തിയിരിക്കുന്നു; തന്നോടു ചേര്‍ന്നുനില്‍ക്കുന്ന ഇസ്രായേല്‍ ജനത്തിന്റെ മഹത്വംതന്നെ. കര്‍ത്താവിനെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 08:42:44 IST 2024
Back to Top