Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിനാല്പത്താറാം അദ്ധ്യായം


അദ്ധ്യായം 146

    കര്‍ത്താവു മാത്രമാണു രക്ഷകന്‍
  • 1 : കര്‍ത്താവിനെ സ്തുതിക്കുവിന്‍; എന്റെ ആത്മാവേ, കര്‍ത്താവിനെസ്തുതിക്കുക. Share on Facebook Share on Twitter Get this statement Link
  • 2 : ആയുഷ്‌കാലമത്രയും ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും; ജീവിതകാലം മുഴുവന്‍ ഞാന്‍ എന്റെ ദൈവത്തിനു കീര്‍ത്തനം പാടും. Share on Facebook Share on Twitter Get this statement Link
  • 3 : രാജാക്കന്‍മാരില്‍, സഹായിക്കാന്‍ കഴിവില്ലാത്ത മനുഷ്യപുത്രനില്‍, ആശ്രയംവയ്ക്കരുത്. Share on Facebook Share on Twitter Get this statement Link
  • 4 : അവന്‍ മണ്ണിലേക്കു മടങ്ങുന്നു; അന്ന് അവന്റെ പദ്ധതികള്‍ മണ്ണടിയുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവന്‍, തന്റെ ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നവന്‍, ഭാഗ്യവാന്‍. Share on Facebook Share on Twitter Get this statement Link
  • 6 : അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്; അവിടുന്ന് എന്നേക്കും വിശ്വസ്തനാണ്. Share on Facebook Share on Twitter Get this statement Link
  • 7 : മര്‍ദിതര്‍ക്ക് അവിടുന്നു നീതിനടത്തിക്കൊടുക്കുന്നു; വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു; കര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു; അവിടുന്നു നിലംപറ്റിയവരെഎഴുന്നേല്‍പിക്കുന്നു; അവിടുന്നു നീതിമാന്‍മാരെ സ്‌നേഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു; വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു; എന്നാല്‍, ദുഷ്ടരുടെ വഴി അവിടുന്നുനാശത്തിലെത്തിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : കര്‍ത്താവ് എന്നേക്കും വാഴുന്നു; സീയോനേ, നിന്റെ ദൈവം തലമുറകളോളം വാഴും; കര്‍ത്താവിനെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 14:11:17 IST 2024
Back to Top