1 : കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്ക്കു ചെവിതരണമേ!
2 : എന്റെ പ്രാര്‍ഥന അങ്ങയുടെസന്നിധിയിലെ ധൂപാര്‍ച്ചനയായും ഞാന്‍ കൈകള്‍ ഉയര്‍ത്തുന്നതുസായാഹ്‌നബലിയായും സ്വീകരിക്കണമേ!
3 : കര്‍ത്താവേ, എന്റെ നാവിനുകടിഞ്ഞാണിടണമേ! എന്റെ അധരകവാടത്തിനുകാവലേര്‍പ്പെടുത്തണമേ!
4 : എന്റെ ഹൃദയം തിന്‍മയിലേക്കുചായാന്‍ സമ്മതിക്കരുതേ! അക്രമികളോടു ചേര്‍ന്നു ദുഷ്‌കര്‍മങ്ങളില്‍ മുഴുകാന്‍ എനിക്ക് ഇടയാക്കരുതേ! അവരുടെ ഇഷ്ടവിഭവങ്ങള്‍ രുചിക്കാന്‍എനിക്ക് ഇടവരുത്തരുതേ!
5 : എന്റെ നന്‍മയ്ക്കുവേണ്ടിനീതിമാന്‍ എന്നെ പ്രഹരിക്കുകയോശാസിക്കുകയോ ചെയ്യട്ടെ! എന്നാല്‍, ദുഷ്ടരുടെ തൈലംഎന്റെ ശിരസ്‌സിനെ അഭിഷേകം ചെയ്യാന്‍ ഇടയാകാതിരിക്കട്ടെ! എന്റെ പ്രാര്‍ഥന എപ്പോഴും അവരുടെ ദുഷ്പ്രവൃത്തികള്‍ക്കെതിരാണ്.
6 : അവരുടെന്യായാധിപന്‍മാര്‍ പാറയില്‍നിന്നു തള്ളിവീഴ്ത്തപ്പെടും; അപ്പോള്‍ എന്റെ വാക്ക് എത്രസൗമ്യമായിരുന്നെന്ന് അവര്‍ അറിയും.