Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിമുപ്പത്താറാം അദ്ധ്യായം


അദ്ധ്യായം 136

    കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ്
  • 1 : കര്‍ത്താവിനു നന്ദി പറയുവിന്‍;അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 2 : ദേവന്‍മാരുടെ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 3 : നാഥന്‍മാരുടെ നാഥനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 4 : അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കാന്‍ കഴിയുന്നവന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 5 : ജ്ഞാനംകൊണ്ട് അവിടുന്ന്ആകാശത്തെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 6 : അവിടുന്നു സമുദ്രത്തിനുമേല്‍ഭൂമിയെ വിരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 7 : അവിടുന്നു മഹാദീപങ്ങളെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 8 : പകലിനെ ഭരിക്കാന്‍ അവിടുന്നുസൂര്യനെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 9 : രാത്രിയെ ഭരിക്കാന്‍ ചന്ദ്രനെയുംനക്ഷത്രങ്ങളെയും സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 10 : ഈജിപ്തിലെ ആദ്യജാതരെഅവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 11 : അവിടുന്ന് അവരുടെയിടയില്‍നിന്ന്ഇസ്രായേലിനെ മോചിപ്പിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 12 : കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലും അവിടുന്ന് അവരെ മോചിപ്പിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 13 : അവിടുന്നു ചെങ്കടലിനെ രണ്ടായി വിഭജിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 14 : അതിന്റെ നടുവിലൂടെ അവിടുന്ന്ഇസ്രായേലിനെ നടത്തി; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 15 : ഫറവോയെയും അവന്റെ സൈന്യത്തെയും അവിടുന്നു ചെങ്കടലില്‍ ആഴ്ത്തി; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 16 : തന്റെ ജനത്തെ അവിടുന്നുമരുഭൂമിയിലൂടെ നയിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 17 : മഹാരാജാക്കന്‍മാരെ അവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 18 : കീര്‍ത്തിയുറ്റ രാജാക്കന്‍മാരെഅവിടുന്നു നിഗ്രഹിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 19 : അമോര്യരാജാവായ സീഹോനെ അവിടുന്നു വധിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 20 : ബാഷാന്‍രാജാവായ ഓഗിനെ അവിടുന്നു സംഹരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 21 : അവിടുന്ന് അവരുടെ നാട്അവകാശമായി നല്‍കി; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 22 : അവിടുന്നു തന്റെ ദാസനായ ഇസ്രായേലിന് അത് അവകാശമായി നല്‍കി; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 23 : നമ്മുടെ ദുഃസ്ഥിതിയില്‍അവിടുന്നു നമ്മെ ഓര്‍ത്തു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 24 : അവിടുന്നു നമ്മെ ശത്രുക്കളില്‍നിന്നു രക്ഷിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 25 : അവിടുന്ന് എല്ലാ ജീവികള്‍ക്കുംആഹാരം കൊടുക്കുന്നു; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link
  • 26 : സ്വര്‍ഗസ്ഥനായ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 01:21:09 IST 2024
Back to Top