P. O. C ബൈബിള്‍
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 120
വഞ്ചകരില്‍നിന്നു രക്ഷിക്കണമേ1 : എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എനിക്കുത്തരമരുളും.
2 : കര്‍ത്താവേ, വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നുംവഞ്ചനനിറഞ്ഞനാവില്‍നിന്നുംഎന്നെ രക്ഷിക്കണമേ!
3 : വഞ്ചന നിറഞ്ഞനാവേ, നിനക്ക് എന്തുലഭിക്കും? ഇനിയും എന്തു ശിക്ഷയാണ് നിനക്കു നല്‍കുക?
4 : ധീരയോദ്ധാവിന്റെ മൂര്‍ച്ചയുള്ള അസ്ത്രവും ചുട്ടുപഴുത്ത കനലും തന്നെ.
5 : മേഷെക്കില്‍ വസിക്കുന്നതുകൊണ്ടും കേദാര്‍കൂടാരങ്ങളില്‍ പാര്‍ക്കുന്നതുകൊണ്ടും എനിക്കു ദുരിതം!
6 : സമാധാനദ്വേഷികളോടുകൂടെയുള്ള വാസം എനിക്കു മടുത്തു.
7 : ഞാന്‍ സമാധാനത്തിനുവേണ്ടി വാദിക്കുന്നു; എന്നാല്‍ അവര്‍യുദ്ധത്തിനൊരുങ്ങുന്നു.