Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിപതിമൂന്നാം അദ്ധ്യായം


അദ്ധ്യായം 113

    ഉന്നതനും കാരുണ്യവാനുമായ ദൈവം
  • 1 : കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍! Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കുംവാഴ്ത്തപ്പെടട്ടെ! Share on Facebook Share on Twitter Get this statement Link
  • 3 : ഉദയം മുതല്‍ അസ്തമയംവരെ കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ! Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു; അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്? അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : അവിടുന്നു കുനിഞ്ഞ് ആകാശത്തെയുംഭൂമിയെയും നോക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അവിടുന്നു ദരിദ്രനെ പൊടിയില്‍നിന്ന്ഉയര്‍ത്തുന്നു; അഗതിയെ ചാരക്കൂനയില്‍നിന്ന് ഉദ്ധരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അവരെ പ്രഭുക്കന്‍മാരോടൊപ്പം, തന്റെ ജനത്തിന്റെ പ്രഭുക്കന്‍മാരോടൊപ്പം, ഇരുത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : അവിടുന്നു വന്ധ്യയ്ക്കു വസതി കൊടുക്കുന്നു; മക്കളെ നല്‍കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 15:43:10 IST 2024
Back to Top