Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിപന്ത്രണ്ടാം അദ്ധ്യായം


അദ്ധ്യായം 112

    ദൈവഭക്തന്റെ സന്തോഷം
  • 1 : കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്‍പനകളില്‍ ആനന്ദിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. Share on Facebook Share on Twitter Get this statement Link
  • 2 : അവന്റെ സന്തതി ഭൂമിയില്‍ പ്രബലമാകും; സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും. Share on Facebook Share on Twitter Get this statement Link
  • 3 : അവന്റെ ഭവനം സമ്പത്‌സമൃദ്ധമാകും; അവന്റെ നീതി എന്നേക്കും നിലനില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 4 : പരമാര്‍ഥഹൃദയന് അന്ധകാരത്തില്‍പ്രകാശമുദിക്കും; അവന്‍ ഉദാരനും കാരുണ്യവാനും നീതിനിഷ്ഠനുമാണ്. Share on Facebook Share on Twitter Get this statement Link
  • 5 : ഉദാരമായി വായ്പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നന്‍മ കൈവരും. Share on Facebook Share on Twitter Get this statement Link
  • 6 : നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല; അവന്റെ സ്മരണ എന്നേക്കും നിലനില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 7 : ദുര്‍വാര്‍ത്തകളെ അവന്‍ ഭയപ്പെടുകയില്ല: അവന്റെ ഹൃദയം അചഞ്ചലവും കര്‍ത്താവില്‍ ആശ്രയിക്കുന്നതുമാണ്. Share on Facebook Share on Twitter Get this statement Link
  • 8 : അവന്റെ ഹൃദയം ദൃഢതയുള്ളതായിരിക്കും; അവന്‍ ഭയപ്പെടുകയില്ല; അവന്‍ ശത്രുക്കളുടെ പരാജയം കാണും. Share on Facebook Share on Twitter Get this statement Link
  • 9 : അവന്‍ ദരിദ്രര്‍ക്ക് ഉദാരമായി ദാനം ചെയ്യുന്നു; അവന്റെ നീതി എന്നേക്കും നിലനില്‍ക്കുന്നു; അവന്‍ അഭിമാനത്തോടെ ശിരസ്‌സുയര്‍ത്തി നില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 10 : ദുഷ്ടന്‍ അതുകണ്ടു കോപിക്കുന്നു,പല്ലിറുമ്മുന്നു; അവന്റെ ഉള്ളുരുകുന്നു; ദുഷ്ടന്റെ ആഗ്രഹം നിഷ്ഫലമാകും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 05:42:51 IST 2024
Back to Top