Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

തൊണ്ണൂറ്റൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 99

    കര്‍ത്താവു പരിശുദ്ധനാണ്
  • 1 : കര്‍ത്താവു വാഴുന്നു; ജനതകള്‍വിറകൊള്ളട്ടെ; അവിടുന്നു കെരൂബുകളുടെമേല്‍ സിംഹാസനസ്ഥനായിരിക്കുന്നു; ഭൂമി കുലുങ്ങട്ടെ! Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവു സീയോനില്‍ വലിയവനാണ്; അവിടുന്നു സകല ജനതകളുടെയുംമേല്‍ ഉന്നതനാണ്. Share on Facebook Share on Twitter Get this statement Link
  • 3 : അവിടുത്തെ മഹത്തും ഭീതിജനകവുമായ നാമത്തെ അവര്‍ സ്തുതിക്കട്ടെ! അവിടുന്നു പരിശുദ്ധനാണ്. Share on Facebook Share on Twitter Get this statement Link
  • 4 : ശക്തനായരാജാവേ, നീതിയെസ്‌നേഹിക്കുന്നവനേ, അവിടുന്നുന്യായത്തെ സുസ്ഥാപിതമാക്കിയിരിക്കുന്നു; അവിടുന്നു യാക്കോബില്‍ നീതിയുംന്യായവും നടത്തി. Share on Facebook Share on Twitter Get this statement Link
  • 5 : നമ്മുടെ ദൈവമായ കര്‍ത്താവിനെപുകഴ്ത്തുവിന്‍; അവിടുത്തെ പാദപീഠത്തിങ്കല്‍ പ്രണമിക്കുവിന്‍;അവിടുന്നു പരിശുദ്ധനാണ്. Share on Facebook Share on Twitter Get this statement Link
  • 6 : മോശയും അഹറോനും അവിടുത്തെപുരോഹിതന്‍മാരില്‍പെട്ടവരാണ്; അവിടുത്തെനാമം വിളിച്ചപേക്ഷിച്ചവരില്‍ സാമുവേലും ഉള്‍പ്പെടുന്നു; അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; അവിടുന്ന് അവര്‍ക്ക് ഉത്തരമരുളി. Share on Facebook Share on Twitter Get this statement Link
  • 7 : മേഘസ്തംഭത്തില്‍നിന്ന് അവിടുന്ന്അവരോടു സംസാരിച്ചു; അവര്‍ അവിടുത്തെ കല്‍പനകളും ചട്ടങ്ങളും അനുസരിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ് അവര്‍ക്ക് ഉത്തരമരുളി; അങ്ങ് അവര്‍ക്ക് ക്ഷമിക്കുന്ന ദൈവമായിരുന്നു; തെറ്റുകള്‍ക്കു ശിക്ഷ നല്‍കുന്നവനും. Share on Facebook Share on Twitter Get this statement Link
  • 9 : ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍! അവിടുത്തെ വിശുദ്ധപര്‍വതത്തില്‍ ആരാധന അര്‍പ്പിക്കുവിന്‍; നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 27 10:12:19 IST 2024
Back to Top