Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

തൊണ്ണൂറാം അദ്ധ്യായം


അദ്ധ്യായം 90

  അനശ്വരനായ ദൈവവും നശ്വരനായ മനുഷ്യനും
 • 1 : കര്‍ത്താവേ, അങ്ങു തലമുറതലമുറയായിഞങ്ങളുടെ ആശ്രയമായിരുന്നു. Share on Facebook Share on Twitter Get this statement Link
 • 2 : പര്‍വതങ്ങള്‍ക്കുരൂപം നല്‍കുന്നതിനുമുന്‍പ്, ഭൂമിയും ലോകവും അങ്ങു നിര്‍മിക്കുന്നതിനുമുന്‍പ്, അനാദി മുതല്‍ അനന്തതവരെഅവിടുന്നു ദൈവമാണ്. Share on Facebook Share on Twitter Get this statement Link
 • 3 : മനുഷ്യനെ അവിടുന്നു പൊടിയിലേക്കുമടക്കി അയയ്ക്കുന്നു; മനുഷ്യമക്കളേ, തിരിച്ചുപോകുവിന്‍ എന്ന് അങ്ങു പറയുന്നു. Share on Facebook Share on Twitter Get this statement Link
 • 4 : ആയിരം വത്‌സരം അങ്ങയുടെ ദൃഷ്ടിയില്‍ കഴിഞ്ഞുപോയ ഇന്നലെപോലെയും രാത്രിയിലെ ഒരുയാമംപോലെയും മാത്രമാണ്. Share on Facebook Share on Twitter Get this statement Link
 • 5 : അവിടുന്നു മനുഷ്യനെ, ഉണരുമ്പോള്‍മാഞ്ഞുപോകുന്ന സ്വപ്നം പോലെതുടച്ചുമാറ്റുന്നു; പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍. Share on Facebook Share on Twitter Get this statement Link
 • 6 : പ്രഭാതത്തില്‍ അതു തഴച്ചുവളരുന്നു; സായാഹ്‌നത്തില്‍ അതുവാടിക്കരിയുന്നു, Share on Facebook Share on Twitter Get this statement Link
 • 7 : അങ്ങയുടെ കോപത്താല്‍ ഞങ്ങള്‍ ക്ഷയിക്കുന്നു; അങ്ങയുടെ ക്രോധത്താല്‍ ഞങ്ങള്‍പരിഭ്രാന്തരാകുന്നു. Share on Facebook Share on Twitter Get this statement Link
 • 8 : ഞങ്ങളുടെ അകൃത്യങ്ങള്‍ അങ്ങയുടെമുന്‍പിലുണ്ട്; ഞങ്ങളുടെ രഹസ്യപാപങ്ങള്‍ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തില്‍ വെളിപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
 • 9 : ഞങ്ങളുടെ ദിനങ്ങള്‍ അങ്ങയുടെ ക്രോധത്തിന്റെ നിഴലില്‍ കടന്നുപോകുന്നു; ഞങ്ങളുടെ വര്‍ഷങ്ങള്‍ ഒരു നെടുവീര്‍പ്പുപോലെ അവസാനിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 10 : ഞങ്ങളുടെ ആയുഷ്‌കാലം എഴുപതുവര്‍ഷമാണ്; ഏറിയാല്‍ എണ്‍പത്;എന്നിട്ടും അക്കാലമത്രയും അധ്വാനവും ദുരിതവുമാണ്; അവ പെട്ടെന്നു തീര്‍ന്നു ഞങ്ങള്‍ കടന്നുപോകും. Share on Facebook Share on Twitter Get this statement Link
 • 11 : അങ്ങയുടെ കോപത്തിന്റെ ഉഗ്രതയുംക്രോധത്തിന്റെ ഭീകരതയും ആര് അറിഞ്ഞിട്ടുണ്ട്? Share on Facebook Share on Twitter Get this statement Link
 • 12 : ഞങ്ങളുടെ ആയുസ്‌സിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണമാകട്ടെ! Share on Facebook Share on Twitter Get this statement Link
 • 13 : കര്‍ത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാള്‍ വൈകും? അങ്ങയുടെ ദാസരോട്അലിവു തോന്നണമേ! Share on Facebook Share on Twitter Get this statement Link
 • 14 : പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍ ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ. Share on Facebook Share on Twitter Get this statement Link
 • 15 : അവിടുന്നു ഞങ്ങളെ പീഡിപ്പിച്ചിടത്തോളം ദിവസങ്ങളും, ഞങ്ങള്‍ ദുരിതമനുഭവിച്ചിടത്തോളം വര്‍ഷങ്ങളും സന്തോഷിക്കാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ! Share on Facebook Share on Twitter Get this statement Link
 • 16 : അങ്ങയുടെ ദാസര്‍ക്ക് അങ്ങയുടെ പ്രവൃത്തിയും അവരുടെ മക്കള്‍ക്ക് അങ്ങയുടെ മഹത്വവും വെളിപ്പെടുമാറാകട്ടെ! Share on Facebook Share on Twitter Get this statement Link
 • 17 : ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കൃപഞങ്ങളുടെമേല്‍ ഉണ്ടാകട്ടെ! ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ!ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ! Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Sun Jun 04 14:03:05 IST 2023
Back to Top