Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

പതിമൂന്നാം അദ്ധ്യായം


അദ്ധ്യായം 13

    ദുഃഖിതന്റെ പ്രാര്‍ഥന
  • 1 : കര്‍ത്താവേ, എത്രനാള്‍ അങ്ങെന്നെ മറക്കും? എന്നേക്കുമായി എന്നെ വിസ്മരിക്കുമോ? എത്രനാള്‍ അങ്ങയുടെ മുഖം എന്നില്‍ നിന്നു മറച്ചുപിടിക്കും? Share on Facebook Share on Twitter Get this statement Link
  • 2 : എത്രനാള്‍ ഞാന്‍ വേദന സഹിക്കണം? എത്രനാള്‍ രാപകല്‍ ഹൃദയവ്യഥയനുഭവിക്കണം? എത്രനാള്‍ എന്റെ ശത്രു എന്നെ ജയിച്ചുനില്‍ക്കും? Share on Facebook Share on Twitter Get this statement Link
  • 3 : എന്റെ ദൈവമായ കര്‍ത്താവേ, എന്നെ കടാക്ഷിച്ച് ഉത്തരമരുളണമേ! ഞാന്‍ മരണനിദ്രയില്‍ വഴുതി വീഴാതിരിക്കാന്‍ എന്റെ നയനങ്ങളെ പ്രകാശിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 4 : ഞാനവനെ കീഴ്‌പെടുത്തി എന്ന്എന്റെ ശത്രു പറയാന്‍ ഇടയാക്കരുതേ! ഞാന്‍ പരിഭ്രമിക്കുന്നതുകണ്ട് എന്റെ ശത്രു ആനന്ദിക്കാന്‍ ഇടവരുത്തരുതേ! Share on Facebook Share on Twitter Get this statement Link
  • 5 : ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു; എന്റെ ഹൃദയം അങ്ങയുടെ രക്ഷയില്‍ ആനന്ദം കൊള്ളും. Share on Facebook Share on Twitter Get this statement Link
  • 6 : ഞാന്‍ കര്‍ത്താവിനെ പാടിസ്തുതിക്കും; അവിടുന്ന് എന്നോട് അതിരറ്റകരുണ കാണിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 15:41:47 IST 2024
Back to Top