Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

പതിനൊന്നാം അദ്ധ്യായം


അദ്ധ്യായം 11

    നീതിമാന്റെ ആശ്രയം
  • 1 : ഞാന്‍ കര്‍ത്താവില്‍ അഭയം തേടുന്നു; പക്ഷിയെപ്പോലെ പര്‍വതങ്ങളില്‍ പോയി ഒളിക്കുക എന്ന് നിങ്ങള്‍ക്കെന്നോട് എങ്ങനെ പറയാന്‍ കഴിയും? Share on Facebook Share on Twitter Get this statement Link
  • 2 : നിഷ്‌കളങ്കഹൃദയരെ ഇരുട്ടത്തെയ്യാന്‍ വേണ്ടി ദുഷ്ടന്‍മാര്‍ വില്ലുകുലച്ച് അമ്പു തൊടുത്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അടിത്തറ തകര്‍ന്നാല്‍ നീതിമാന്‍ എന്തുചെയ്യും? Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവു തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്; അവിടുത്തെ സിംഹാസനം സ്വര്‍ഗത്തിലാണ്. അവിടുത്തെ കണ്ണുകള്‍ മനുഷ്യമക്കളെ കാണുന്നു; അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവു നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്നു വെറുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : ദുഷ്ടരുടെമേല്‍ അവിടുന്നു തീക്കനലും ഗന്ധകവും വര്‍ഷിക്കും; അവരുടെ പാനപാത്രം നിറയെഉഷ്ണക്കാറ്റായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 7 : കര്‍ത്താവു നീതിമാനാണ്; അവിടുന്നു നീതിയുക്തമായ പ്രവൃത്തികള്‍ ഇഷ്ടപ്പെടുന്നു; പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 07:41:44 IST 2024
Back to Top