Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

മുപ്പത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 33

    എലീഹു ജോബിനെ കുറ്റപ്പെടുത്തുന്നു
  • 1 : ജോബ് എന്റെ സംസാരം ശ്രവിക്കട്ടെ, എന്റെ വാക്കു ശ്രദ്ധിക്കുക. Share on Facebook Share on Twitter Get this statement Link
  • 2 : ഇതാ ഞാന്‍ വാ തുറക്കുകയും എന്റെ നാവ് സംസാരിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : എന്റെ ഹൃദയത്തിന്റെ നിഷ്‌കളങ്കതയെ എന്റെ വാക്കു പ്രഖ്യാപിക്കുന്നു. എന്റെ അധരം സത്യസന്ധമായി സംസാരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : ദൈവചൈതന്യം എന്നെ സൃഷ്ടിച്ചു; സര്‍വശക്തന്റെ ശ്വാസം എനിക്കു ജീവന്‍ തന്നു. Share on Facebook Share on Twitter Get this statement Link
  • 5 : കഴിയുമെങ്കില്‍ എനിക്കു മറുപടി നല്‍കുക; നിന്റെ വാദം ഒരുക്കിവയ്ക്കുക, തയ്യാറാവുക. Share on Facebook Share on Twitter Get this statement Link
  • 6 : നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവനാണ്; ഞാനും ഒരു കളിമണ്‍കട്ടകൊണ്ടു നിര്‍മിക്കപ്പെട്ടവനാണ്. Share on Facebook Share on Twitter Get this statement Link
  • 7 : എന്നെ നീ ഭയപ്പെടേണ്ടതില്ല, ഞാന്‍ നിന്റെ മേല്‍ ദുസ്‌സഹമായ സമ്മര്‍ദം ചെലുത്തുകയില്ല. Share on Facebook Share on Twitter Get this statement Link
  • 8 : ഞാന്‍ കേള്‍ക്കെ നീ സംസാരിക്കുകയും നിന്റെ വാക്കുകളുടെ സ്വരം ഞാന്‍ ശ്രവിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 9 : നീ പറയുന്നു: ഞാന്‍ പാപമില്ലാത്ത നിര്‍മലനാണ്; ഞാന്‍ കുറ്റമറ്റവനാണ്; എന്നില്‍ അനീതിയില്ല. Share on Facebook Share on Twitter Get this statement Link
  • 10 : ഇതാ, അവിടുന്ന് എന്നെ തന്റെ ശത്രുവായി പരിഗണിക്കുകയും എനിക്കെതിരേ കാരണം കണ്ടുപിടിക്കുകയും ചെയ്യുന്നു; Share on Facebook Share on Twitter Get this statement Link
  • 11 : അവിടുന്ന് എന്റെ മാര്‍ഗങ്ങളെ നിരീക്ഷിക്കുകയും എന്റെ കാലുകള്‍ ആമത്തിലിടുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : നീ പറഞ്ഞതു ശരിയല്ല. ഞാന്‍ മറുപടി പറയാം: ദൈവം മനുഷ്യനെക്കാള്‍ ഉന്നതനാണ്. Share on Facebook Share on Twitter Get this statement Link
  • 13 : അവിടുന്ന് എന്റെ വാക്കുകള്‍ക്കൊന്നും മറുപടി പറയുകയില്ല എന്നു പറഞ്ഞ് നീ അവിടുത്തേക്കെതിരേ സംസാരിക്കുന്നതെന്ത്? Share on Facebook Share on Twitter Get this statement Link
  • 14 : ദൈവം ഒരിക്കല്‍ ഒരു രീതിയില്‍ പറയുന്നു; പിന്നെ വേറൊരു രീതിയില്‍; എന്നാല്‍, മനുഷ്യന്‍ ഗ്രഹിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 15 : മനുഷ്യന്‍ കിടക്കയില്‍ മയങ്ങുമ്പോള്‍, ഗാഢനിദ്രയില്‍ അമരുമ്പോള്‍, ഒരു സ്വപ്നത്തില്‍, ഒരു നിശാദര്‍ശനത്തില്‍, Share on Facebook Share on Twitter Get this statement Link
  • 16 : അവിടുന്ന് അവന്റെ ചെവികള്‍ തുറന്ന് മുന്നറിയിപ്പുകള്‍കൊണ്ട് അവനെ ഭയപ്പെടുത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : മനുഷ്യന്റെ അഹങ്കാരം അവസാനിപ്പിക്കാനും ദുഷ്പ്രവൃത്തികളില്‍ നിന്ന് അവനെ പിന്‍തിരിപ്പിക്കാനും ആണ് ഇത്. Share on Facebook Share on Twitter Get this statement Link
  • 18 : അവിടുന്ന് അവന്റെ ആത്മാവിനെ പാതാളത്തില്‍ നിന്നും, അവന്റെ ജീവനെ വാളില്‍ നിന്നും രക്ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : മനുഷ്യനു കിടക്കയില്‍ വേദനകൊണ്ട്, അസ്ഥിയുടെ തുടര്‍ച്ചയായ കഴപ്പു കൊണ്ട്, ശിക്ഷണം ലഭിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : അവന്റെ ജീവന്‍ അപ്പവും, വിശപ്പ്‌ സ്വാദുള്ള ഭക്ഷണവും വെറുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : അവന്റെ മാംസം ക്ഷയിച്ച് ഇല്ലാതായിരിക്കുന്നു; മറഞ്ഞിരുന്ന അസ്ഥികള്‍ എഴുന്നു നില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : അവന്റെ ആത്മാവ് പാതാളത്തെയും ജീവന്‍ മൃത്യുവിന്റെ ദൂതന്‍മാരെയും സമീപിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : മനുഷ്യനു ധര്‍മം ഉപദേശിക്കാന്‍ ഒരു ദൈവദൂതന്‍, ആയിരങ്ങളിലൊരുവനായ മധ്യസ്ഥന്‍, ഉണ്ടായിരുന്നെങ്കില്‍; Share on Facebook Share on Twitter Get this statement Link
  • 24 : ദൂതന്‍ അവനോടു കരുണ തോന്നി പറയുന്നു: ഞാനൊരു മോചനദ്രവ്യം കണ്ടെണ്ടത്തിയിരിക്കുന്നു. പാതാളത്തില്‍ പതിക്കുന്നതില്‍ നിന്ന് അവനെ രക്ഷിക്കുക. Share on Facebook Share on Twitter Get this statement Link
  • 25 : അവന്‍ മാംസം വച്ചു യുവത്വം വീണ്ടെടുക്കട്ടെ. യൗവനോന്‍മേഷത്തിന്റെ നാളുകളിലേക്ക് അവന്‍ മടങ്ങിവരട്ടെ. Share on Facebook Share on Twitter Get this statement Link
  • 26 : അപ്പോള്‍ മനുഷ്യന്‍ ദൈവത്തോടു പ്രാര്‍ഥിക്കുകയും അവിടുന്ന് അവനെ സ്വീകരിക്കുകയും ചെയ്യും, അവിടുത്തെ സന്നിധിയില്‍ അവന്‍ സന്തോഷത്തോടെ പ്രവേശിക്കും. അവന്‍ തന്റെ രക്ഷയെക്കുറിച്ച് മനുഷ്യരോട് ആവര്‍ത്തിച്ചു പറയും. Share on Facebook Share on Twitter Get this statement Link
  • 27 : അവന്‍ മനുഷ്യരുടെ മുന്‍പില്‍ പാടിപ്രഘോഷിക്കും: ഞാന്‍ പാപം ചെയ്തു; നീതി വിട്ടകന്നു; എങ്കിലും, എനിക്ക് അതിനു ശിക്ഷ ലഭിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 28 : പാതാളത്തില്‍ പതിക്കാതെ അവിടുന്ന് എന്നെ രക്ഷിച്ചു. എന്റെ ജീവന്‍ പ്രകാശം കാണും. Share on Facebook Share on Twitter Get this statement Link
  • 29 : ദൈവം മനുഷ്യനോട് ഇപ്രകാരം രണ്ടോ മൂന്നോ തവണ പ്രവര്‍ത്തിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 30 : അവന്റെ ആത്മാവിനെ പാതാളത്തില്‍ നിന്നു തിരിച്ചെടുക്കുകയും അവന്‍ ജീവന്റെ പ്രകാശം കാണുകയും ചെയ്യേണ്ടതിനു തന്നെ. Share on Facebook Share on Twitter Get this statement Link
  • 31 : ജോബേ, ശ്രദ്ധിക്കുക, നിശ്ശബ്ദനായിരുന്നു കേള്‍ക്കുക, ഞാന്‍ പറയാം; Share on Facebook Share on Twitter Get this statement Link
  • 32 : നിനക്കു പറയാനുണ്ടെങ്കില്‍ എന്നോടു മറുപടി പറയുക; സംസാരിക്കുക, ശരിയാണെങ്കില്‍, സമ്മതിക്കാന്‍ എനിക്കു സന്തോഷമേയുള്ളു. Share on Facebook Share on Twitter Get this statement Link
  • 33 : ഇല്ലെങ്കില്‍, നിശ്ശബ്ദനായിരുന്നു ശ്രവിക്കുക. നിനക്കു ഞാന്‍ ജ്ഞാനം പകര്‍ന്നു തരാം. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 17:14:31 IST 2024
Back to Top