Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

ഇരുപത്താറാം അദ്ധ്യായം


അദ്ധ്യായം 26

    ജോബിന്റെ മറുപടി
  • 1 : ജോബ് പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 2 : ശക്തിയറ്റവനെ നീ എത്രമാത്രം സഹായിച്ചു! ബലഹീനമായ കരങ്ങളെ നീ എപ്രകാരം രക്ഷിച്ചു! Share on Facebook Share on Twitter Get this statement Link
  • 3 : ബുദ്ധിഹീനനെ നീ എപ്രകാരം ഉപദേശിക്കുകയും എത്ര ഉദാരമായി യഥാര്‍ഥ വിജ്ഞാനം പകര്‍ന്നു കൊടുക്കുകയും ചെയ്തു! Share on Facebook Share on Twitter Get this statement Link
  • 4 : ആരുടെ സഹായത്തോടെയാണ് നീ വാക്കുകള്‍ ഉച്ചരിച്ചത്? ആരുടെ ചൈതന്യമാണു നിന്നില്‍ നിന്നു പുറപ്പെട്ടത്? Share on Facebook Share on Twitter Get this statement Link
  • 5 : അധോലോകത്തിലെ നിഴലുകള്‍ വിറകൊള്ളുന്നു. ജലവും അതിലെ ജീവികളും പ്രകമ്പനം കൊള്ളുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : പാതാളം ദൈവത്തിന്റെ മുന്‍പില്‍ അനാവൃതമായിരിക്കുന്നു. നരകത്തെ ഒന്നും മറച്ചിട്ടില്ല. Share on Facebook Share on Twitter Get this statement Link
  • 7 : ശൂന്യതയുടെമേല്‍ അവിടുന്ന് ഉത്തരദിക്കിനെ വിരിക്കുന്നു. ഭൂമിയെ ശൂന്യതയുടെമേല്‍ തൂക്കിയിട്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ജലത്തെ അവിടുന്ന് തന്റെ കനത്തമേഘങ്ങളില്‍ ബന്ധിച്ചിരിക്കുന്നു. അതിന്റെ ഭാരത്താല്‍ മേഘം കീറിപ്പോകുന്നില്ല; Share on Facebook Share on Twitter Get this statement Link
  • 9 : ചന്ദ്രന്റെ മുഖം അവിടുന്ന് മറയ്ക്കുന്നു; തന്റെ മേഘത്തെ അതില്‍ വിരിച്ചിടുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും അതിര്‍ത്തിയില്‍ ജലോപരിതലത്തില്‍ അവിടുന്ന് ഒരു വൃത്തം വരച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : ആകാശത്തിന്റെ തൂണുകള്‍ കുലുങ്ങുന്നു. അവിടുത്തെ ശാസനയാല്‍ അവ ഭ്രമിച്ചുപോകുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : അവിടുന്ന് തന്റെ ശക്തിയാല്‍ സമുദ്രത്തെ നിശ്ചലമാക്കി; തന്റെ ജ്ഞാനത്താല്‍ റാഹാബിനെ തകര്‍ത്തുകളഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 13 : അവിടുന്ന് തന്റെ ശ്വാസത്താല്‍ ആകാശത്തെ പ്രശോഭിപ്പിച്ചു; പായുന്ന സര്‍പ്പത്തെ അവിടുത്തെ കരം പിളര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 14 : ഇതെല്ലാം അവിടുത്തെ നിസ്‌സാര പ്രവര്‍ത്തനങ്ങളാണ്. അവിടുത്തെപ്പറ്റി എത്ര നേരിയ ഒരു സ്വരം മാത്രമാണു നാം കേട്ടിട്ടുള്ളത്! അവിടുത്തെ ശക്തിയുടെ ഇടിമുഴക്കം ആര്‍ക്കു ഗ്രഹിക്കാന്‍ കഴിയും? Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 15:51:20 IST 2024
Back to Top