Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

പതിനാറാം അദ്ധ്യായം


അദ്ധ്യായം 16

    ജോബിന്റെ മറുപടി
  • 1 : ജോബ് പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 2 : ഇതൊക്കെ മുന്‍പും ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ നല്‍കുന്ന ആശ്വാസം ദയനീയമാണ്. Share on Facebook Share on Twitter Get this statement Link
  • 3 : പൊള്ളവാക്കുകള്‍ക്ക് അറുതിയില്ലേ? അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നിന്നെ പ്രേരിപ്പിക്കുന്നതെന്ത്? Share on Facebook Share on Twitter Get this statement Link
  • 4 : നീ എന്റെ സ്ഥാനത്തായിരുന്നെങ്കില്‍ നിന്നെപ്പോലെ സംസാരിക്കാന്‍ എനിക്കും കഴിയുമായിരുന്നു. നിനക്കെതിരേ സംസാരിക്കാനും നിന്നെ പരിഹസിക്കാനും എനിക്കു കഴിയുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : എന്നാല്‍ , എന്റെ സംസാരം കൊണ്ടു നിന്നെ ഞാന്‍ ശക്തിപ്പെടുത്തുമായിരുന്നു. സാന്ത്വനവാക്കുകള്‍ കൊണ്ടു നിന്റെ വേദന ലഘൂകരിക്കുകമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : ഞാന്‍ സംസാരിച്ചതു കൊണ്ട് എന്റെ വേദന ശമിക്കുന്നില്ല. മിണ്ടാതിരുന്നാലും അതെന്നെ വിട്ടുമാറുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 7 : ദൈവം ഇപ്പോള്‍ എന്നെ തളര്‍ത്തിയിരിക്കുകയാണ്. എന്റെ സ്‌നേഹിതന്‍മാരെയും അവിടുന്ന് അകറ്റിക്കളഞ്ഞിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അവിടുന്ന് എന്നെ എല്ലും തോലും ആക്കിയിരിക്കുന്നു. അത് എന്റെ മുഖത്തുനോക്കി എനിക്കെതിരേ സാക്ഷ്യം നല്‍കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : അവിടുന്ന് എന്നെ വെറുക്കുകയും തന്റെ ക്രോധത്തില്‍ എന്നെ ചീന്തിക്കളയുകയും ചെയ്തു. അവിടുന്ന് എന്റെ നേരേ പല്ലിറുമ്മി, ശത്രു എന്നെതീക്ഷ്ണമായി നോക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : മനുഷ്യര്‍ എന്റെ നേരേ വായ് പിളര്‍ന്നു, അവര്‍ ഗര്‍വോടെ എന്റെ മുഖത്തടിച്ചു; എനിക്കെതിരേ അവര്‍ സംഘം ചേരുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : അധര്‍മികള്‍ക്ക് അവിടുന്ന് എന്നെ വിട്ടുകൊടുക്കുന്നു; ക്രൂരന്‍മാരുടെ കൈകളില്‍ എന്നെ ഏല്‍പിച്ചുകൊടുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : ഞാന്‍ സ്വസ്ഥമായി വസിച്ചിരുന്നു; അവിടുന്നെന്നെ തകര്‍ത്തു, അവിടുന്നെന്റെ കഴുത്തിനുപിടിച്ച്‌ നിലത്തടിച്ചു ചിതറിച്ചു. അവിടുന്ന് എന്റെ നേരേ ഉന്നം വച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : അവിടുത്തെ വില്ലാളികള്‍ എന്നെ വലയം ചെയ്തിരിക്കുന്നു. അവിടുന്ന് എന്റെ ആന്തരാവയവങ്ങളെ കരുണയില്ലാതെ പിളര്‍ക്കുന്നു. അവിടുന്ന് എന്റെ പിത്തനീര് ഒഴുക്കിക്കളയുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : അവിടുന്ന് എന്നെ ആവര്‍ത്തിച്ചു മര്‍ദിച്ചു തകര്‍ക്കുന്നു. പടയാളിയെപ്പോലെ അവിടുന്ന് എന്റെ മേല്‍ ചാടിവീഴുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : ശരീരത്തിനു ഞാന്‍ ചാക്കുവസ്ത്രം തുന്നിയിരിക്കുന്നു. എന്റെ നെറ്റി പൊടിയില്‍ ആണ്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : കരഞ്ഞു കരഞ്ഞ് എന്റെ മുഖം ചെമന്നു; എന്റെ കണ്‍പോളകളില്‍ അന്ധകാരം കുടിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : എന്റെ കൈകള്‍ അക്രമം പ്രവര്‍ത്തിച്ചിട്ടില്ല, എന്റെ പ്രാര്‍ഥന നിര്‍മലമാണ്. Share on Facebook Share on Twitter Get this statement Link
  • 18 : ഭൂമി എന്റെ രക്തം മറച്ചുകളയാതിരിക്കട്ടെ! എന്റെ വിലാപം അവസാനിക്കാതിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 19 : ഇപ്പോഴും എന്റെ സാക്ഷി സ്വര്‍ഗത്തിലും എന്റെ ജാമ്യക്കാരന്‍ ഉന്നതത്തിലും ഇരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : സ്‌നേഹിതന്‍മാര്‍ എന്നെ പരിഹസിക്കുന്നു. എന്റെ കണ്ണുകള്‍ ദൈവസന്നിധിയില്‍ കണ്ണീരൊഴുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : ഒരുവന്‍ അയല്‍ക്കാരന്റെ മുന്‍പില്‍ വാദിക്കുന്നതുപോലെ അത് എനിക്കുവേണ്ടി ദൈവത്തിന്റെ മുന്‍പില്‍ ന്യായവാദം നടത്തട്ടെ. Share on Facebook Share on Twitter Get this statement Link
  • 22 : ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തിരിച്ചുവരാന്‍ കഴിയാത്ത പാതയിലൂടെ ഞാന്‍ കടന്നുപോകും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 12:22:08 IST 2024
Back to Top