Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

പതിനൊന്നാം അദ്ധ്യായം


അദ്ധ്യായം 11

    സോഫാറിന്റെ പ്രഭാഷണം
  • 1 : നാമാത്യനായ സോഫാര്‍ പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 2 : അതിഭാഷണത്തിനു മറുപടി ലഭിക്കാതിരിക്കുമോ? ഏറെപ്പറഞ്ഞാല്‍ ന്യായീകരണമാകുമോ? Share on Facebook Share on Twitter Get this statement Link
  • 3 : നിന്റെ ജല്‍പനം മനുഷ്യരെ നിശ്ശബ്ദരാക്കുമോ? നിന്റെ പരിഹാസത്തിന് ആരും നിന്നെലജ്ജിതനാക്കുകയില്ലേ? Share on Facebook Share on Twitter Get this statement Link
  • 4 : ഞാന്‍ പറയുന്നത് കളങ്കരഹിതമാണ്; ദൈവത്തിന്റെ ദൃഷ്ടിയില്‍ ഞാന്‍ നിര്‍മലനാണ് എന്നു നീ പറയുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ദൈവം അധരം തുറന്ന് നിന്നോടു സംസാരിക്കുകയും Share on Facebook Share on Twitter Get this statement Link
  • 6 : ദുര്‍ഗ്രഹമായ ജ്ഞാനത്തിന്റെ രഹസ്യങ്ങള്‍ നിന്നെ അറിയിക്കുകയും ചെയ്തിരുന്നെങ്കില്‍ ! നിന്റെ അകൃത്യങ്ങള്‍ അര്‍ഹിക്കുന്നതിനെക്കാള്‍ കുറച്ചുമാത്രമേ ദൈവം നിന്നില്‍ നിന്ന് ഈടാക്കിയിട്ടുള്ളു എന്നു മനസ്‌സിലാക്കുക. Share on Facebook Share on Twitter Get this statement Link
  • 7 : ദൈവത്തിന്റെ ദുരൂഹരഹസ്യങ്ങള്‍ഗ്രഹിക്കാന്‍ നിനക്കു കഴിയുമോ? സര്‍വശക്തന്റെ സീമ നിര്‍ണയിക്കാന്‍ നിനക്കു സാധിക്കുമോ? Share on Facebook Share on Twitter Get this statement Link
  • 8 : അത് ആകാശത്തെക്കാള്‍ ഉന്നതമാണ്; നിനക്കെന്തു ചെയ്യാന്‍ കഴിയും? അതു പാതാളത്തെക്കാള്‍ അഗാധമാണ്; നിനക്കെന്തു മനസ്‌സിലാക്കാന്‍ സാധിക്കും? Share on Facebook Share on Twitter Get this statement Link
  • 9 : അതു ഭൂമിയെക്കാള്‍ നീളമുള്ളതും സമുദ്രത്തെക്കാള്‍ വീതിയേറിയതുമാണ്. Share on Facebook Share on Twitter Get this statement Link
  • 10 : അവിടുന്ന് കടന്നുവന്ന് ബന്ധനത്തിലാക്കുകയും ന്യായവിധിക്കു വിളിക്കുകയും ചെയ്താല്‍ ആര്‍ക്ക് അവിടുത്തെ തടയാന്‍ കഴിയും? Share on Facebook Share on Twitter Get this statement Link
  • 11 : എന്തെന്നാല്‍, നിസ്‌സാരരായ മനുഷ്യരെ അവിടുന്നറിയുന്നു; അകൃത്യങ്ങള്‍ കാണുമ്പോള്‍ അവിടുന്ന് അത് കണക്കിലെടുക്കാതിരിക്കുമോ? Share on Facebook Share on Twitter Get this statement Link
  • 12 : കാട്ടുകഴുതയുടെ കുട്ടി മനുഷ്യനായി പിറക്കുമ്പോള്‍ മൂഢന്‍ ബുദ്ധിമാനായിത്തീരും. Share on Facebook Share on Twitter Get this statement Link
  • 13 : ഹൃദയത്തെ ദൈവത്തിലുറപ്പിച്ച് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചിരുന്നെങ്കില്‍ ! Share on Facebook Share on Twitter Get this statement Link
  • 14 : നിന്റെ കൈകള്‍ അകൃത്യം ചെയ്യുന്നതെങ്കില്‍ , അതു നീക്കിക്കളയുക. നിന്റെ കൂടാരത്തില്‍ ദുഷ്ടത കുടിപാര്‍ക്കാതിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 15 : അപ്പോള്‍ നിശ്ചയമായും കളങ്കരഹിതനായി നീ നിന്റെ മുഖമുയര്‍ത്തും. നീ സുരക്ഷിതനും നിര്‍ഭയനും ആയിരിക്കും. Share on Facebook Share on Twitter Get this statement Link
  • 16 : നിന്റെ ദുരിതങ്ങള്‍ നീ വിസ്മരിക്കും. ഒഴുകിപ്പോയ ജലംപോലെയേ നീ അതിനെ ഓര്‍ക്കുകയുള്ളു. Share on Facebook Share on Twitter Get this statement Link
  • 17 : നിന്റെ ജീവിതം മധ്യാഹ്‌നത്തെക്കാള്‍ പ്രകാശമേറിയതായിരിക്കും; അതിന്റെ ഇരുട്ട് പ്രഭാതം പോലെയായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 18 : പ്രത്യാശയുള്ളതുകൊണ്ട് നിനക്ക് ആത്മവിശ്വാസം ഉണ്ടാകും. നീ സംരക്ഷിക്കപ്പെടുകയും സുരക്ഷിതനായി വിശ്രമിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 19 : വിശ്രമിക്കുന്ന നിന്നെ ആരും ഭയപ്പെടുത്തുകയില്ല. അനേകര്‍ നിന്റെ പ്രസാദം യാചിക്കും. Share on Facebook Share on Twitter Get this statement Link
  • 20 : ദുഷ്ടരുടെ കണ്ണുകള്‍ നിഷ്പ്രഭമാകും. രക്ഷാമാര്‍ഗങ്ങള്‍ അവര്‍ക്കു ലഭിക്കുകയില്ല. മരണം മാത്രമാണ് അവര്‍ക്കു പ്രത്യാശിക്കാനുള്ളത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 15:35:46 IST 2024
Back to Top