Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

മൂന്നാം അദ്ധ്യായം


അദ്ധ്യായം 3

    ജോബിന്റെ പരാതി
  • 1 : അതിനുശേഷം ജോബ് സംസാരിച്ചു. ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട് Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 3 : ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ! ഒരാണ്‍കുട്ടി രൂപംകൊണ്ടിരിക്കുന്നു എന്നു പറഞ്ഞ രാത്രി ശപിക്കപ്പെടട്ടെ! Share on Facebook Share on Twitter Get this statement Link
  • 4 : ആദിവസം അന്ധകാരാവൃതമാകട്ടെ! ആ ദിനത്തെ ദൈവം വിസ്മരിക്കട്ടെ! അതിന്റെ മേല്‍ പ്രകാശം ചൊരിയാതിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 5 : അന്ധകാരം - സാന്ദ്രതമസ്‌സുതന്നെ - അതിനെ ഗ്രസിക്കട്ടെ! കാര്‍മേഘം അതിനെ ആവരണം ചെയ്യട്ടെ! അന്ധകാരം കൊണ്ട് അത് ഭീകരമായിത്തീരട്ടെ! Share on Facebook Share on Twitter Get this statement Link
  • 6 : ആ രാത്രി കട്ടിപിടിച്ച ഇരുട്ടുകൊണ്ടുനിറയട്ടെ! ആണ്ടുവട്ടത്തിലെ മാസങ്ങളുടെയും ദിവസങ്ങളുടെയും ഗണത്തില്‍ അതുള്‍പ്പെടാതെ പോകട്ടെ! Share on Facebook Share on Twitter Get this statement Link
  • 7 : ആ രാത്രി ശൂന്യമായിപ്പോകട്ടെ! അതില്‍നിന്ന് ആനന്ദാരവം ഉയരാതിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 8 : ലവിയാഥനെ ഇളക്കിവിടാന്‍ കഴിവുള്ളവര്‍ അതിനെ ശപിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 9 : അതിന്റെ പ്രഭാതനക്ഷത്രങ്ങള്‍ ഇരുണ്ടുപോകട്ടെ! പ്രകാശത്തിനുവേണ്ടിയുള്ള അതിന്റെ അഭിലാഷം പാഴായിപ്പോകട്ടെ! പ്രഭാതം വിടരുന്നതു കാണാതിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 10 : അമ്മയുടെ ഉദരം അടച്ച് അത് എന്റെ ജനനം തടഞ്ഞില്ല; എന്റെ കണ്‍മുന്‍പില്‍ നിന്ന് ദുരിതങ്ങളെ മറച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 11 : ജനിച്ചയുടനെ ഞാന്‍ മരിക്കാഞ്ഞതെന്ത്? അമ്മയുടെ ഉദരത്തില്‍ നിന്ന് പുറത്തുവന്നയുടനെ എന്തുകൊണ്ട് എന്റെ ജീവിതം അവസാനിച്ചില്ല? Share on Facebook Share on Twitter Get this statement Link
  • 12 : എന്റെ അമ്മ എന്തിന് എന്നെ മടിയില്‍കിടത്തി ഓമനിച്ചു? എന്തിനെന്നെ പാലൂട്ടി വളര്‍ത്തി? Share on Facebook Share on Twitter Get this statement Link
  • 13 : ഞാന്‍ നിദ്രയണഞ്ഞ് ശാന്തി അനുഭവിക്കുമായിരുന്നല്ലോ. Share on Facebook Share on Twitter Get this statement Link
  • 14 : നഷ്ടനഗരങ്ങള്‍ പുനരുധരിച്ച രാജാക്കന്‍മാരെയും അവരുടെ ഉപദേഷ്ടാക്കളെയും പോലെ, Share on Facebook Share on Twitter Get this statement Link
  • 15 : തങ്ങളുടെ കൊട്ടാരങ്ങള്‍ സ്വര്‍ണവും വെള്ളിയുംകൊണ്ടു നിറച്ചപ്രഭുക്കന്‍മാരെപ്പോലെ ഞാന്‍ ശാന്തനായി ശയിക്കുമായിരുന്നല്ലോ. Share on Facebook Share on Twitter Get this statement Link
  • 16 : പ്രകാശം നുകരാന്‍ ഇടകിട്ടാതെ മാതൃഗര്‍ഭത്തില്‍വച്ചു മരിച്ചശിശുക്കളുടെ ഗണത്തില്‍ ഞാന്‍ ഉള്‍പ്പെടാഞ്ഞതെന്തുകൊണ്ട്? Share on Facebook Share on Twitter Get this statement Link
  • 17 : അവിടെ ദുഷ്ടരുടെ ഉപദ്രവം കടന്നുവരുന്നില്ല. ക്ഷീണിച്ചവര്‍ക്ക് അവിടെ വിശ്രമം ലഭിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : തടവുകാര്‍പോലും അവിടെസ്വസ്ഥതയനുഭവിക്കുന്നു. മേലാളന്‍മാരുടെ ആജ്ഞാസ്വരം അവരെ അലട്ടുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 19 : ചെറിയവരും വലിയവരും അവിടെയുണ്ട്. അടിമ യജമാനനില്‍നിന്നു മോചനം നേടിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : കഷ്ടപ്പെടുന്നവന് എന്തിനു പ്രകാശം? തപ്തഹൃദയന് എന്തിനു ജീവിതം? Share on Facebook Share on Twitter Get this statement Link
  • 21 : അവന്‍ മരണത്തെ തീവ്രമായിവാഞ്ഛിക്കുന്നു; അതു വന്നണയുന്നില്ല. നിധി തേടുന്നവനെക്കാള്‍ ശ്രദ്ധയോടെ അവന്‍ മരണം അന്വേഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : ശവകുടീരം പ്രാപിക്കുമ്പോള്‍ അവര്‍ അത്യധികം ആനന്ദിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : വഴികാണാത്തവന്, ദൈവം വഴിയടച്ചവന്, വെളിച്ചം എന്തിനാണ്? Share on Facebook Share on Twitter Get this statement Link
  • 24 : നെടുവീര്‍പ്പുകളാണ് എന്റെ ഭക്ഷണം. ജലപ്രവാഹം പോലെ ഞാന്‍ നിരന്തരം ഞരങ്ങുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : ഞാന്‍ ഭയപ്പെട്ടിരുന്നത് എന്റെ മേല്‍പതിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 26 : ഞാന്‍ അസ്വസ്ഥനും ആശ്വാസരഹിതനുമാണ്; എനിക്കു വിശ്രമമില്ല; ദുരിതങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 04:59:39 IST 2024
Back to Top