Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 മക്കബായര്‍

,

പതിനാറാം അദ്ധ്യായം


അദ്ധ്യായം 16

    സെന്തെബേയൂസിന്റെ മേല്‍ വിജയം
  • 1 : യോഹന്നാന്‍ ഗസറായില്‍ നിന്നു തന്റെ പിതാവ് ശിമയോന്റെ അടുക്കലെത്തി, സെന്തെബേയൂസ് പ്രവര്‍ത്തിച്ചതൊക്കെയും അറിയിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : ശിമയോന്‍ തന്റെ മൂത്തപുത്രന്‍മാരായ യൂദാസിനെയും യോഹന്നാനെയും വിളിച്ച് ഇങ്ങനെ പറഞ്ഞു: ഞങ്ങളുടെ ചെറുപ്പം മുതല്‍ ഈ ദിവസംവരെ ഞാനും എന്റെ സഹോദരന്‍മാരും പിതൃഭവനവും ഇസ്രായേലിനു വേണ്ടി യുദ്ധം ചെയ്തു. ഞങ്ങളുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ഭംഗിയായി നടക്കുകയും ഞങ്ങള്‍ പലപ്പോഴും ഇസ്രായേലിനു മോചനം നേടിക്കൊടുക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 3 : ഇപ്പോള്‍ എനിക്കു വയസ്‌സായി, ദൈവകൃപയാല്‍ നിങ്ങള്‍ക്കു പ്രായപൂര്‍ത്തി വന്നിരിക്കുന്നു. അതിനാല്‍, എന്റെയും എന്റെ സഹോദരന്‍മാരുടെയും സ്ഥാനം ഏറ്റെടുത്ത് നമ്മുടെ രാജ്യത്തിനു വേണ്ടി പൊരുതുക. സ്വര്‍ഗത്തില്‍നിന്നുള്ള സഹായം നിങ്ങള്‍ക്കുണ്ടാകട്ടെ! Share on Facebook Share on Twitter Get this statement Link
  • 4 : യോഹന്നാന്‍ രാജ്യത്തു നിന്ന് ഇരുപതിനായിരം യോദ്ധാക്കളെയും കുതിരപ്പടയാളികളെയും തിരഞ്ഞെടുത്ത് സെന്തെബേയൂസിനെതിരേ മുന്നേറി, രാത്രി മൊദെയിനില്‍ പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : അവര്‍ അതിരാവിലെ എഴുന്നേറ്റ് സമതലത്തിലേക്കു പുറപ്പെട്ടു. അപ്പോള്‍ ഭടന്‍മാരും കുതിരപ്പടയാളികളുമടങ്ങിയ ഒരു വലിയ സൈന്യം തങ്ങള്‍ക്കെതിരേ വരുന്നതു കണ്ടു. ഇരുവര്‍ക്കുമിടയില്‍ ഒരരുവി ഒഴുകിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : അവനും സൈന്യവും ശത്രുവിനെതിരേ അണിനിരന്നു. അരുവികടക്കാന്‍ ഭടന്‍മാര്‍ ഭയപ്പെടുന്നതു കണ്ട് അവന്‍ ആദ്യം അതു കടന്നു. അതുകണ്ട് പിന്നാലെ അവരും അരുവി കടന്നു. Share on Facebook Share on Twitter Get this statement Link
  • 7 : തന്റെ സേനയെ വിഭജിച്ച്, കുതിരപ്പടയാളികളെ അവന്‍ കാലാള്‍പ്പടയ്ക്കു മധ്യേ നിര്‍ത്തി. കാരണം, ശത്രുവിന്റെ കുതിരപ്പടയാളികള്‍ അസംഖ്യമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അവര്‍ കാഹളം മുഴക്കി. സെന്തെബേയൂസും സൈന്യവും പലായനം ചെയ്തു. അവരില്‍ പലരും മുറിവേറ്റുവീണു. അവശേഷിച്ചവര്‍ കോട്ടയ്ക്കുള്ളില്‍ അഭയം പ്രാപിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : യോഹന്നാന്റെ സഹോദരന്‍ യൂദാസിനു മുറിവേറ്റു. എന്നാല്‍, യോഹന്നാന്‍ സെന്തെബേയൂസിനെ അവന്‍ പണികഴിപ്പിച്ച കെദ്രോന്‍ കോട്ടവരെ പിന്തുടര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അസോത്തൂസ് വയലുകളിലെ ഗോപുരങ്ങളിലും അവര്‍ അഭയംപ്രാപിച്ചു. യോഹന്നാന്‍ അത് അഗ്‌നിക്കിരയാക്കി. ഏകദേശം രണ്ടായിരം പേര്‍ മരിച്ചുവീണു. യോഹന്നാന്‍ സുരക്ഷിതനായി യൂദയായിലേക്കു മടങ്ങി. Share on Facebook Share on Twitter Get this statement Link
  • ശിമയോന്റെ മരണം
  • 11 : അബൂബുസിന്റെ മകന്‍ ടോളമി, ജറീക്കോ സമതലത്തിന്റെ അധിപനായി നിയമിക്കപ്പെട്ടു. അവനു ധാരാളം സ്വര്‍ണവും വെള്ളിയും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : പ്രധാനപുരോഹിതന്റെ ജാമാതാവായിരുന്നു അവന്‍ . Share on Facebook Share on Twitter Get this statement Link
  • 13 : അഹങ്കാരം പൂണ്ട് രാജ്യം കൈയടക്കാന്‍ അവന്‍ തീരുമാനിച്ചു. ശിമയോനെയും പുത്രന്‍മാരെയും നശിപ്പിക്കാന്‍ അവന്‍ ദുരാലോചന നടത്തി. Share on Facebook Share on Twitter Get this statement Link
  • 14 : അപ്പോള്‍ ശിമയോന്‍ രാജ്യത്തെ നഗരങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ ആവശ്യങ്ങളില്‍ ശ്രദ്ധ പതിച്ചുകൊണ്ടിരുന്നു. നൂറ്റിയെഴുപത്തേഴാമാണ്ടു പതിനൊന്നാം മാസമായ ഷേബാത്തില്‍ അവന്‍ പുത്രന്‍മാരായ മത്താത്തിയാസും യൂദാസുമൊത്തു ജറീക്കോയിലേക്കു പോയി. Share on Facebook Share on Twitter Get this statement Link
  • 15 : അബൂബുസിന്റെ പുത്രന്‍ താന്‍ നിര്‍മിച്ച ദോക്ക് എന്ന ചെറിയ കോട്ടയില്‍ അവരെ വഞ്ചനാപൂര്‍വം സ്വീകരിച്ചു. അവര്‍ക്കു വലിയൊരു വിരുന്നു നല്‍കി. തന്റെ ആള്‍ക്കാരെ അവന്‍ അവിടെ ഒളിപ്പിച്ചുനിര്‍ത്തിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : ശിമയോനും പുത്രന്‍മാരും കുടിച്ചുന്‍മത്തരായപ്പോള്‍, ടോളമിയും അവന്റെ ആള്‍ക്കാരും ആയുധങ്ങളുമായി അടുത്ത്, വിരുന്നുശാലയില്‍വച്ച് ശിമയോനെയും ഇരുപുത്രന്‍മാരെയും ഏതാനും സേവകരെയും വധിച്ചു. Share on Facebook Share on Twitter Get this statement Link
  • 17 : അങ്ങനെ അവന്‍ വന്‍ചതി കാണിക്കുകയും നന്‍മയ്ക്കു പകരം തിന്‍മ പ്രവര്‍ത്തിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 18 : ഈ വിവരങ്ങളെല്ലാം കാണിച്ച് ടോളമി, രാജാവിന് എഴുതി. തന്റെ സഹായത്തിനായി സൈന്യങ്ങളെ അയയ്ക്കണമെന്നും നഗരങ്ങളും രാജ്യവും തനിക്ക് ഏല്‍പിച്ചുതരണ മെന്നും അവന്‍ അഭ്യര്‍ഥിച്ചു. Share on Facebook Share on Twitter Get this statement Link
  • 19 : യോഹന്നാനെ നിഗ്രഹിക്കാന്‍ ഗസറായിലേക്ക് അവന്‍ ഒരുസേനാവിഭാഗത്തെ അയച്ചു. സ്വര്‍ണവും, വെള്ളിയും സമ്മാനങ്ങളും സ്വീകരിക്കാന്‍ വരണമെന്നഭ്യര്‍ഥിച്ചു കൊണ്ട് അവന്‍ സേനാധിപന്‍മാര്‍ക്കു കത്തുകളയച്ചു. Share on Facebook Share on Twitter Get this statement Link
  • 20 : മറ്റൊരു വിഭാഗത്തെ ജറുസലെമും ദേവാലയഗിരിയും അധീനമാക്കാന്‍ അയച്ചു. Share on Facebook Share on Twitter Get this statement Link
  • 21 : ഗസറായിലുള്ള യോഹന്നാന്റെ അടുത്തേക്ക് ആരോ ഓടിച്ചെന്ന്, അവന്റെ പിതാവും സഹോദരന്‍മാരും കൊല്ലപ്പെട്ടുവെന്നും, അവനെയും വധിക്കാന്‍ ടോളമി ആളയച്ചിരിക്കുന്നു എന്നും അറിയിച്ചു. Share on Facebook Share on Twitter Get this statement Link
  • 22 : ഇതുകേട്ട് അവന്‍ സ്തബ്ധനായി. തന്നെ നശിപ്പിക്കാന്‍ വന്നവരെ അവന്‍ പിടികൂടി വധിച്ചു. തന്നെ വധിക്കാനാണ് അവര്‍ വന്നിരുന്നതെന്ന് അവന് അറിവു കിട്ടിയിരുന്നല്ലോ. Share on Facebook Share on Twitter Get this statement Link
  • 23 : യോഹന്നാന്റെ മറ്റു പ്രവര്‍ത്തനങ്ങളും അവന്റെ യുദ്ധങ്ങളും ധീരകൃത്യങ്ങളും മതില്‍നിര്‍മാണവുമെല്ലാം Share on Facebook Share on Twitter Get this statement Link
  • 24 : പിതാവിന്റെ മരണത്തിനു ശേഷം അവന്‍ പുരോഹിതനായ നാള്‍മുതലുള്ള പ്രധാന പൗരോഹിത്യത്തിന്റെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 19:04:45 IST 2024
Back to Top