Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 മക്കബായര്‍

,

പതിനൊന്നാം അദ്ധ്യായം


അദ്ധ്യായം 11

  അലക്‌സാണ്ടറിന്റെ പതനം
 • 1 : ഈജിപ്തു രാജാവ് കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ അസംഖ്യം പടയാളികളെ ശേഖരിച്ചു; അനേകം കപ്പലുകള്‍ ഒരുക്കി. തന്ത്രപൂര്‍വം അലക്‌സാണ്ടറിന്റെ സാമ്രാജ്യം തട്ടിയെടുത്തു തന്റേതിനോടു ചേര്‍ക്കാന്‍ അവന്‍ ഉദ്യമിച്ചു. Share on Facebook Share on Twitter Get this statement Link
 • 2 : സമാധാന വചസ്‌സുകളുമായി അവന്‍ സിറിയായിലേക്കു പുറപ്പെട്ടു. അലക്‌സാണ്ടര്‍ രാജാവിന്റെ ആജ്ഞയനുസരിച്ചു ശ്വശുരനെ സ്വീകരിക്കാന്‍ കവാടങ്ങള്‍ തുറന്ന് ജനങ്ങള്‍ നഗരങ്ങളില്‍ നിന്നു പുറത്തുവന്നു. Share on Facebook Share on Twitter Get this statement Link
 • 3 : എന്നാല്‍, താന്‍ പ്രവേശിച്ച ഓരോ നഗരത്തിലും ടോളമി ഓരോ കാവല്‍സേനയെ നിര്‍ത്തി. Share on Facebook Share on Twitter Get this statement Link
 • 4 : അവന്‍ അസോത്തൂസിനെ സമീപിച്ചപ്പോള്‍ അഗ്‌നിക്കിരയായ ദാഗോണ്‍ ക്‌ഷേത്രവും നശിപ്പിക്കപ്പെട്ട അസോത്തൂസും ഉപനഗരങ്ങളും ചിതറിക്കിടക്കുന്ന ശരീരങ്ങളും ജോനാഥാന്‍ യുദ്ധത്തില്‍ ദഹിപ്പിച്ചവരുടെ കരിഞ്ഞ ജഡങ്ങളും അവനു കാണിച്ചു കൊടുത്തു. അവന്‍ പോകേണ്ട വഴിയില്‍ ശവശരീരങ്ങള്‍ കുന്നുകൂടിയിരുന്നു. Share on Facebook Share on Twitter Get this statement Link
 • 5 : ജോനാഥാനില്‍ കുറ്റമാരോപിക്കേണ്ടതിന് അവന്റെ ചെയ്തികളെല്ലാം അവര്‍ രാജാവിനോടു വിവരിച്ചു. രാജാവ് മൗനം ദീക്ഷിച്ചതേയുള്ളു. Share on Facebook Share on Twitter Get this statement Link
 • 6 : ജോപ്പായില്‍വച്ചു രാജോചിതമായ സ്വീകരണങ്ങള്‍ നല്‍കി, ജോനാഥാന്‍ രാജാവിനെ സ്വീകരിച്ചു. അവര്‍ പരസ്പരം അഭിവാദനം ചെയ്യുകയും അന്നു രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 7 : എലെവുത്തെരൂസ് നദിവരെ രാജാവിനെ അനുയാത്ര ചെയ്തതിനു ശേഷം ജോനാഥാന്‍ ജറുസലെമിലേക്കു തിരിച്ചു പോന്നു. Share on Facebook Share on Twitter Get this statement Link
 • 8 : സെലൂക്യവരെയുള്ള സമുദ്രതീരനഗരങ്ങളുടെ ഭരണാധികാരം ടോളമിരാജാവിനു ലഭിച്ചു. അവന്‍ അലക്‌സാണ്ടറിനെതിരേ ദുരാലോചനകള്‍ തുടര്‍ന്നു. Share on Facebook Share on Twitter Get this statement Link
 • 9 : ദൂതന്‍മാര്‍ വഴി അവന്‍ ദമെത്രിയൂസ് രാജാവിനെ ഇപ്രകാരം അറിയിച്ചു: നമുക്ക് ഒരു ഉടമ്പടി ചെയ്യാം. അലക്‌സാണ്ടറിനു ഭാര്യയായി നല്‍കിയ എന്റെ മകളെ നിനക്കു ഞാന്‍ വിവാഹം ചെയ്തു തരാം. നിനക്കു നിന്റെ പിതാവിന്റെ സാമ്രാജ്യത്തിന്‍മേല്‍ ഭരണം നടത്തുകയുമാകാം. Share on Facebook Share on Twitter Get this statement Link
 • 10 : എന്റെ മകളെ അവനു ഭാര്യയായി നല്‍കിയതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു. കാരണം, അവന്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു. Share on Facebook Share on Twitter Get this statement Link
 • 11 : അലക്‌സാണ്ടറിന്റെ സാമ്രാജ്യം മോഹിച്ചിരുന്നതിനാല്‍ ടോളമി അവനെതിരെ കുറ്റാരോപണം നടത്തി; Share on Facebook Share on Twitter Get this statement Link
 • 12 : തന്റെ മകളെ അലക്‌സാണ്ടറില്‍ നിന്നു തിരിച്ചെടുത്ത് അവന്‍ ദമെത്രിയൂസിനു നല്‍കി. അലക്‌സാണ്ടറുമായുള്ള സ്‌നേഹബന്ധം അവന്‍ വേര്‍പെടുത്തി; അവര്‍ തമ്മിലുള്ള ശത്രുത പരസ്യമായി. Share on Facebook Share on Twitter Get this statement Link
 • 13 : ടോളമി അന്ത്യോക്യായില്‍ പ്രവേശിച്ച് ഏഷ്യയുടെ കിരീടമണിഞ്ഞു. അങ്ങനെ അവന്‍ രണ്ടു രാജ്യങ്ങളുടെ - ഈജിപ്തിന്റെയും ഏഷ്യയുടെയും അധിപനായി. Share on Facebook Share on Twitter Get this statement Link
 • 14 : ആ സമയം കിലിക്യായിലുള്ള ജനങ്ങള്‍ ഒരു വിപ്ലവത്തിന് ഒരുമ്പെട്ടതിനാല്‍ അലക്‌സാണ്ടര്‍രാജാവ് അവിടെ വന്നിട്ടുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
 • 15 : വിവരങ്ങള്‍ അറിഞ്ഞ് അലക്‌സാണ്ടര്‍ ടോളമിക്കെതിരേ പുറപ്പെട്ടു. ടോളമി അതിശക്തമായ ഒരു സൈന്യത്തോടെ വന്ന് അവനെ തോല്‍പിച്ചോടിച്ചു. Share on Facebook Share on Twitter Get this statement Link
 • 16 : പലായനം ചെയ്ത അലക്‌സാണ്ടര്‍ അറേബ്യയില്‍ അഭയം പ്രാപിച്ചു. ടോളമിരാജാവ് അങ്ങനെ വിജയിയായി. Share on Facebook Share on Twitter Get this statement Link
 • 17 : അറേബ്യനായ സബ്ദിയേല്‍ അലക്‌സാണ്ടറിന്റെ ശിരസ്‌സ് ഛേദിച്ചു ടോളമിക്ക് അയച്ചു കൊടുത്തു. Share on Facebook Share on Twitter Get this statement Link
 • 18 : എന്നാല്‍, മൂന്നു ദിവസങ്ങള്‍ക്കുശേഷം ടോളമി രാജാവ് മരണമടഞ്ഞു. കോട്ടകളിലുണ്ടായിരുന്ന അവന്റെ സേന മുഴുവന്‍ തദ്‌ദേശവാസികളാല്‍ കൊല്ലപ്പെട്ടു. Share on Facebook Share on Twitter Get this statement Link
 • 19 : അങ്ങനെ നൂറ്റിയ റുപത്തിയേഴാമാണ്ടില്‍ ദമെത്രിയൂസ് രാജാവായി. Share on Facebook Share on Twitter Get this statement Link
 • ജോനാഥാനും ദമെത്രിയൂസും തമ്മില്‍ സഖ്യം
 • 20 : ജറുസലെമിലുള്ള കോട്ട പിടിച്ചടക്കുന്നതിനു വേണ്ടി യൂദയായിലുള്ള ജനങ്ങളെ മുഴുവന്‍ ജോനാഥാന്‍ വിളിച്ചുകൂട്ടി. അതിനെതിരേ പ്രയോഗിക്കാന്‍ പല യുദ്‌ധോപകരണങ്ങളും അവന്‍ നിര്‍മിച്ചു. Share on Facebook Share on Twitter Get this statement Link
 • 21 : സ്വന്തം ജനത്തെത്തന്നെ വെറുത്തിരുന്ന ചില അധര്‍മികള്‍ ചെന്ന്, ജോനാഥാന്‍ വലിയൊരു സൈന്യസന്നാഹത്തോടെ കോട്ട ആക്രമിക്കുന്ന വിവരം രാജാവിനെ ധരിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
 • 22 : ഇതു കേട്ട് അവന്‍ രോഷാകുലനായി, ഉടനെ തന്നെ, ടോളമായിസിലേക്കു വന്നു. ദുര്‍ഗാക്രമണം തുടരരുതെന്നും സംഭാഷണത്തിനായി എത്രയും വേഗം ടോളമായിസില്‍ വന്ന് തന്നെ കാണണമെന്നും ജോനാഥാന് എഴുതി. Share on Facebook Share on Twitter Get this statement Link
 • 23 : ഇതറിഞ്ഞപ്പോള്‍, ദുര്‍ഗാക്രമണം തുടരാനാണ് ജോനാഥാന്‍ ആജ്ഞാപിച്ചത്. ഇസ്രയേലിലെ ഏതാനും പുരോഹിതന്‍മാരെയും ശ്രേഷ്ഠന്‍മാരെയും തിരഞ്ഞെടുത്ത്, ആപത്തിനെ നേരിടാന്‍ അവന്‍ തീരുമാനിച്ചു. Share on Facebook Share on Twitter Get this statement Link
 • 24 : സ്വര്‍ണവും വെള്ളിയും തുണിത്തരങ്ങളും മറ്റു നിരവധി സമ്മാനങ്ങളുമായി അവന്‍ ടോളമായിസില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു. അവന്‍ രാജപ്രീതിക്കു പാത്രമായി. Share on Facebook Share on Twitter Get this statement Link
 • 25 : സ്വജനത്തില്‍ പെട്ട ചില അധര്‍മികള്‍ അവനെതിരേ പരാതി പറഞ്ഞു. Share on Facebook Share on Twitter Get this statement Link
 • 26 : എങ്കിലും രാജാവ് തന്റെ മുന്‍ഗാമികളെപ്പോലെതന്നെ അവനോട് വര്‍ത്തിക്കുകയും, സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് അവനെ ആദരിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 27 : രാജാവ് അവന്റെ പ്രധാനപുരോഹിതസ്ഥാനവും മുന്‍പുണ്ടായിരുന്ന മറ്റു ബഹുമതികളും സ്ഥിരീകരിക്കുകയും അവനെ തന്റെ പ്രമുഖസ്‌നേഹിതന്‍മാരില്‍ ഒരുവനായി പരിഗണിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 28 : യൂദയായെയും സമരിയായിലെ മൂന്നു പ്രവിശ്യകളെയും കപ്പത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അപ്പോള്‍ ജോനാഥാന്‍ രാജാവിനോടഭ്യര്‍ഥിച്ചു. പകരം മുന്നൂറു താലന്ത് അവന്‍ വാഗ്ദാനം ചെയ്തു. രാജാവ് അതു സമ്മതിച്ചു. Share on Facebook Share on Twitter Get this statement Link
 • 29 : അതിനെക്കുറിച്ച് രാജാവ് ജോനാഥാനെഴുതിയതിന്റെ ഉള്ളടക്കം ഇതായിരുന്നു: Share on Facebook Share on Twitter Get this statement Link
 • 30 : സഹോദരനായ ജോനാഥാനും യഹൂദജനതയ്ക്കും ദമെത്രിയൂസ് രാജാവിന്റെ അഭിവാദനം! Share on Facebook Share on Twitter Get this statement Link
 • 31 : നിങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ ബന്ധുവായ ലാസ്‌തെനസിന് ഞാന്‍ എഴുതിയ കത്തിന്റെ ഉള്ളടക്കം ഗ്രഹിക്കേണ്ടതിന് അതിന്റെ പകര്‍പ്പ് നിങ്ങള്‍ക്കും അയയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 32 : പിതാവായ ലാസ്‌തെനസിന് ദമെത്രിയൂസ് രാജാവിന്റെ അഭിവാദനം! Share on Facebook Share on Twitter Get this statement Link
 • 33 : ഞങ്ങളുടെ മിത്രങ്ങളും ഞങ്ങളോടുള്ള കടപ്പാട് നിര്‍വഹിക്കുന്നവരുമായ യഹൂദ ജനത്തിന്, അവര്‍ കാണിച്ച സന്‍മനസ്‌സിനെ പ്രതി നന്‍മ ചെയ്യാന്‍ ഞങ്ങള്‍ ഉറച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 34 : യൂദയായും സമരിയായില്‍നിന്നു യൂദയായോടു ചേര്‍ക്കപ്പെട്ട അഫൈറേമാ, ലിദ്ദാ, റഥാമിന്‍ എന്നീ പ്രവിശ്യകളും അവയുടെ പ്രാന്തപ്രദേശങ്ങളും അവര്‍ക്കവകാശപ്പെട്ടതാണെന്നു ഞങ്ങള്‍ തീര്‍പ്പുകല്‍പിക്കുന്നു. ജറുസലെമില്‍ ബലിയര്‍പ്പിക്കുന്നവര്‍ക്കു മുന്‍കാലങ്ങളില്‍ ആണ്ടുതോറും ധാന്യങ്ങളില്‍ നിന്നും വൃക്ഷഫലങ്ങളില്‍ നിന്നും ഈടാക്കിയിരുന്ന രാജകീയനികുതി ഞങ്ങള്‍ ഇളവു ചെയ്തുകൊടുക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 35 : കൂടാതെ ദശാംശം, കപ്പം, ഉപ്പളങ്ങളിന്‍മേലുള്ള ഭോഗങ്ങള്‍, കിരീടനികുതി എന്നീ ഇനങ്ങളില്‍ ഞങ്ങള്‍ക്കു ലഭിക്കേണ്ട വിഹിതവും ഞങ്ങള്‍ ഇളവു ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
 • 36 : ഈ ആനുകൂല്യങ്ങളില്‍ ഒന്നും മേലില്‍ നീക്കം ചെയ്യപ്പെടുകയില്ല. Share on Facebook Share on Twitter Get this statement Link
 • 37 : അതിനാല്‍ ഇതിന്റെ ഒരു പകര്‍പ്പെടുക്കാന്‍ ശ്രദ്ധിക്കുക. അത് ജോനാഥാനു നല്‍കുകയും അവന്‍ വിശുദ്ധഗിരിയില്‍ ശ്രദ്‌ധേയമായ ഒരിടത്ത് അതു സ്ഥാപിക്കുകയും ചെയ്യട്ടെ. Share on Facebook Share on Twitter Get this statement Link
 • 38 : തന്റെ ഭരണത്തില്‍ രാജ്യം ശാന്തമാണെന്നും തന്നോട് ആര്‍ക്കും എതിര്‍പ്പില്ലെന്നും കണ്ട്, ദമെത്രിയൂസ്‌ രാജാവ് വിജാതീയ ദ്വീപുകളില്‍ നിന്നു ശേഖരിച്ച വിദേശീയസേനയൊഴികെ മറ്റു സേനാവിഭാഗങ്ങളെ അവരവരുടെ നാടുകളിലേക്കു പിരിച്ചയച്ചു. തന്‍മൂലം, അവന്റെ പിതാക്കന്‍മാരെ സേവിച്ചു പോന്ന പടയാളികള്‍ അവനെ വെറുത്തു. Share on Facebook Share on Twitter Get this statement Link
 • 39 : മുന്‍കാലത്ത് അലക്‌സാണ്ടറിനെ തുണച്ചിരുന്ന ഒരുവനാണ് ട്രിഫൊ. സൈന്യം മുഴുവന്‍ ദമെത്രിയൂസിനെതിരേ പിറുപിറുക്കുന്നു എന്നു കണ്ട് അവന്‍ അലക്‌സാണ്ടറിന്റെ കൊച്ചുമകന്‍ അന്തിയോക്കസിനെ വളര്‍ത്തിയിരുന്ന അറബിയായ ഇമാല്‍ക്കുവേയുടെ അടുത്തുചെന്നു. Share on Facebook Share on Twitter Get this statement Link
 • 40 : പിതാവിന്റെ സ്ഥാനത്ത് രാജാവാകേണ്ടതിന് അന്തിയൊക്കസിനെ വിട്ടുതരണമെന്നു ട്രിഫൊ നിര്‍ബന്ധിച്ചു. ദമെത്രിയൂസിന്റെ ചെയ്തികളെക്കുറിച്ചും അവനെ സ്വന്തം സേനകള്‍ വെറുക്കുന്നതിനെക്കുറിച്ചും ഇമാല്‍ക്കുവേയ്ക്കു വിശദീകരിച്ചു കൊടുത്തു. കുറെ ദിവസം അവന്‍ അവിടെ താമസിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 41 : ജറുസലെം കോട്ടയിലും മറ്റു ശക്തിദുര്‍ഗങ്ങളിലും ഉള്ള സേനാനികളെ, ഇസ്രായേലിനെതിരേ പടപൊരുതുക കാരണം, അവിടെനിന്നു ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു ജോനാഥാന്‍ ദമെത്രിയൂസ്‌ രാജാവിന് അഭ്യര്‍ഥന അയച്ചു. Share on Facebook Share on Twitter Get this statement Link
 • 42 : ദമെത്രിയൂസ് ജോനാഥാന് ഈ സന്‌ദേശം അയച്ചു: നിനക്കും ജനത്തിനും വേണ്ടി ഇതുചെയ്യുക മാത്രമല്ല, സന്ദര്‍ഭമുണ്ടായാല്‍ വലിയ ബഹുമതികള്‍ നല്‍കുവാനും ഞാന്‍ തയ്യാറാണ്. Share on Facebook Share on Twitter Get this statement Link
 • 43 : സേനകള്‍ എന്നോടു വിധേയത്വം പുലര്‍ത്തായ്കയാല്‍ എന്നെ സഹായിക്കാന്‍ കുറെപ്പേരെ അയച്ചുതന്നാല്‍ കൊള്ളാം. Share on Facebook Share on Twitter Get this statement Link
 • 44 : അതനുസരിച്ച്, മൂവായിരത്തോളം വീരയോദ്ധാക്കളെ ജോനാഥാന്‍ അന്ത്യോക്യായിലേക്ക് അയച്ചു. അവര്‍ അടുക്കലെത്തിയപ്പോള്‍ അവരുടെ ആഗമനത്തില്‍ രാജാവ് അത്യധികമായി സന്തോഷിച്ചു. Share on Facebook Share on Twitter Get this statement Link
 • 45 : രാജാവിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെ, ഒരു ലക്ഷത്തിയിരുപതിനായിരത്തോളം വരുന്ന നഗരവാസികള്‍ നഗരത്തില്‍ ഒന്നിച്ചു കൂടി. Share on Facebook Share on Twitter Get this statement Link
 • 46 : രാജാവ് കൊട്ടാരത്തില്‍ അഭയം പ്രാപിച്ചു. നഗരത്തിലെ പ്രധാന നിരത്തുകള്‍ കൈയേറി, നഗരവാസികള്‍ യുദ്ധം തുടങ്ങി. Share on Facebook Share on Twitter Get this statement Link
 • 47 : രാജാവ് യഹൂദരെ സഹായത്തിനു വിളിച്ചു. അവര്‍ ഓടിയെത്തി, നഗരത്തിലെങ്ങും നിരന്നു. ഒരുലക്ഷത്തോളം പേരെ അന്നുതന്നെ കൊന്നൊടുക്കി. Share on Facebook Share on Twitter Get this statement Link
 • 48 : അവര്‍ നഗരത്തെ അഗ്‌നിക്കിരയാക്കി. ധാരാളം കൊള്ളവസ്തുക്കള്‍ കൈക്കലാക്കി. അങ്ങനെ രാജാവിനെ രക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
 • 49 : യഹൂദര്‍ നഗരം കൈയടക്കുകയും യഥേഷ്ടം അതിന്‍മേല്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്നതു കണ്ട് നഗരവാസികള്‍ അസ്തധൈര്യരായി, രാജസന്നിധിയില്‍ ഇങ്ങനെ കേണപേക്ഷിച്ചു: Share on Facebook Share on Twitter Get this statement Link
 • 50 : ഞങ്ങള്‍ക്കു സമാധാനം നല്‍കണമേ! ഞങ്ങള്‍ക്കും നഗരത്തിനുമെതിരേയുള്ള യുദ്ധത്തില്‍ നിന്നു യഹൂദരെ പിന്തിരിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
 • 51 : അവര്‍ ആയുധം ഉപേക്ഷിച്ച് സമാധാന ഉടമ്പടിയില്‍ ഏര്‍പ്പെട്ടു. രാജാവിന്റെയും ജനത്തിന്റെയും മുന്‍പില്‍, യഹൂദര്‍ ഏറെ ബഹുമാനിതരായി. ധാരാളം കൊള്ളവസ്തുക്കളുമായി അവര്‍ ജറുസലെമിലേക്കു മടങ്ങി. Share on Facebook Share on Twitter Get this statement Link
 • 52 : ദമെത്രിയൂസ് രാജാവ് സിംഹാസനത്തില്‍ തുടര്‍ന്നു. അവന്റെ ഭരണത്തിന്‍കീഴില്‍ ദേശത്തു സമാധാനം നിലനിന്നു. Share on Facebook Share on Twitter Get this statement Link
 • ദമെത്രിയൂസിനെതിരേ
 • 53 : എന്നാല്‍, അവന്‍ തന്റെ വാഗ്ദാനങ്ങളെല്ലാം ലംഘിച്ചു. ജോനാഥാനില്‍ നിന്ന് അകന്നു. ജോനാഥാന്‍ ചെയ്ത ഉപകാരങ്ങള്‍ക്കു പ്രത്യുപകാരം ചെയ്തില്ലെന്നു മാത്രമല്ല, അവനെ വളരെയേറെ ദ്രോഹിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 54 : ബാലനായ അന്തിയോക്കസുമായി ട്രിഫൊ തിരിച്ചെത്തി. അന്തിയോക്കസ് കിരീടം ധരിച്ചു ഭരണമാരംഭിച്ചു. Share on Facebook Share on Twitter Get this statement Link
 • 55 : ദമെത്രിയൂസ് പിരിച്ചുവിട്ട സേനകള്‍ അവന്റെ പക്ഷം ചേര്‍ന്നു; ദമെത്രിയൂസിനെതിരേ പൊരുതി. ദമെത്രിയൂസ് പരാജിതനായി പലായനം ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 56 : ട്രിഫൊ ആനകളെ കൈ വശപ്പെടുത്തുകയും അന്ത്യോക്യാ തന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 57 : യുവരാജാവായ അന്തിയോക്കസ് ജോനാഥാന് ഈ വിധം എഴുതി: പ്രധാനപുരോഹിതനായി ഞാന്‍ നിന്നെ സ്ഥിരീകരിക്കുകയും നാലു പ്രവിശ്യകളുടെ ആധിപത്യം ഏല്‍പിക്കുകയും രാജമിത്രങ്ങളില്‍ ഒരാളായി നിന്നെ പരിഗണിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
 • 58 : രാജാവ് അവനൊരു സ്വര്‍ണത്തളികയും മറ്റു ഭോജനോപകരണങ്ങളും കൊടുത്തയച്ചു. സുവര്‍ണചഷകങ്ങളില്‍നിന്നു പാനം ചെയ്യാനും, രാജവസ്ത്രവും സ്വര്‍ണക്കൊളുത്തും ധരിക്കാനുമുള്ള അവകാശവും നല്‍കി. Share on Facebook Share on Twitter Get this statement Link
 • 59 : ജോനാഥാന്റെ സഹോദരനായ ശിമയോനെ ടയിറിലെ ലാദര്‍ മുതല്‍ ഈജിപ്തിന്റെ അതിര്‍ത്തികള്‍വരെയുള്ള പ്രദേശങ്ങളുടെ അധിപനാക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 60 : ജോനാഥാന്‍ പുറപ്പെട്ടു നദിക്കക്കരെയുള്ള ദേശത്തും നഗരങ്ങളിലും സഞ്ചരിച്ചു. സിറിയാ സൈന്യം അവനോടു സഖ്യം ചേര്‍ന്നു. അസ്‌കലോണിലെത്തിയപ്പോള്‍ നഗരവാസികള്‍ അവനെ സ്വീകരിക്കുകയും ആദരങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 61 : അവിടെ നിന്ന് അവന്‍ ഗാസായിലേക്കു പോയി. എന്നാല്‍, ഗാസാ നിവാസികള്‍ അവനെതിരേ നഗര കവാടങ്ങള്‍ അടച്ചുകളഞ്ഞു. അതിനാല്‍ അവന്‍ നഗരം വളയുകയും സമീപപ്രദേശങ്ങള്‍ അഗ്‌നിക്കിരയാക്കുകയും കൊള്ളയടിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 62 : ഗാസാ നിവാസികള്‍ ജോനാഥാനോടു കേണപേക്ഷിക്കുകയും അവന്‍ അവരുമായി സമാധാനയുടമ്പടി സ്ഥാപിക്കുകയും ചെയ്തു. അവരുടെ ഭരണാധിപന്‍മാരുടെ മക്കളെ ജാമ്യത്തടവുകാരായിപ്പിടിച്ച് അവന്‍ ജറുസലെമിലേക്കയച്ചു. ദമാസ്‌ക്കസ്‌വരെ അവന്‍ രാജ്യത്തുടനീളം സഞ്ചരിച്ചു. Share on Facebook Share on Twitter Get this statement Link
 • 63 : തന്നെ അധികാരത്തില്‍ നിന്നു തുരത്താനുദ്‌ദേശിച്ചുകൊണ്ട് വലിയൊരു സൈന്യവുമായി ദമെത്രിയൂസിന്റെ സേനകള്‍ ഗലീലിയിലെ കാദെഷില്‍ എത്തിയിട്ടുണ്ടെന്നു ജോനാഥാന്‍ കേട്ടു. Share on Facebook Share on Twitter Get this statement Link
 • 64 : സഹോദരനായ ശിമയോനെ നാട്ടില്‍ത്തന്നെ നിര്‍ത്തിയിട്ട്, അവരെ നേരിടുന്നതിനായി അവന്‍ പുറപ്പെട്ടു. Share on Facebook Share on Twitter Get this statement Link
 • 65 : ശിമയോന്‍ ബേത്‌സൂറിനു മുന്‍പില്‍ പാളയമടിക്കുകയും അനേകദിവസം അതിനെതിരേ പടപൊരുതുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 66 : അവര്‍ അപ്പോള്‍ സമാധാനയുടമ്പടികള്‍ക്കായി അപേക്ഷിക്കുകയും അവന്‍ അതിനു സമ്മതിക്കുകയും ചെയ്തു. അവന്‍ അവിടെ നിന്ന് അവരെ പുറത്താക്കി, നഗരം കൈവശപ്പെടുത്തുകയും, ഒരു കാവല്‍ സൈന്യത്തെ അവിടെ ഏര്‍പ്പെടുത്തുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 67 : ഗനസരെത്ത്തടാകത്തിനരികെ ജോനാഥാനും സേനയും പാളയമടിച്ചു. അതിരാവിലെ തന്നെ അവര്‍ ഹാസോര്‍ സമതലത്തിലേക്കു തിരിച്ചു. Share on Facebook Share on Twitter Get this statement Link
 • 68 : അവിടെവച്ച് വിദേശീയസൈന്യം അവനുമായി ഏറ്റുമുട്ടി. അവനെതിരേ മലകളില്‍ അവര്‍ കെണിയൊരുക്കിയിരുന്നു. അവര്‍ അവനെ മുഖത്തോടുമുഖം എതിര്‍ത്തു. Share on Facebook Share on Twitter Get this statement Link
 • 69 : അപ്പോള്‍, പതിയിരുന്നവര്‍ ഒളിസ്ഥലങ്ങളില്‍ നിന്നു വന്നു യുദ്ധത്തില്‍ ചേര്‍ന്നു. Share on Facebook Share on Twitter Get this statement Link
 • 70 : ജോനാഥാനോടൊപ്പം ഉണ്ടായിരുന്നവരെല്ലാം പലായനം ചെയ്തു. അബ്‌സലോമിന്റെ മകന്‍ മത്താത്തിയാസും കാല്‍ഫിയുടെ മകന്‍ യൂദാസുമൊഴികെ ആരും അവശേഷിച്ചില്ല. ഇരുവരും സൈന്യാധിപന്‍മാരായിരുന്നു. Share on Facebook Share on Twitter Get this statement Link
 • 71 : ജോനാഥാന്‍ വസ്ത്രം കീറി, തലയില്‍ പൂഴിവിതറി പ്രാര്‍ഥിച്ചു. Share on Facebook Share on Twitter Get this statement Link
 • 72 : അവന്‍ മടങ്ങിച്ചെന്നു ശത്രുവിനോടു യുദ്ധം ചെയ്ത് അവരെ തുരത്തി. അവര്‍ പലായനം ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 73 : അവനെ വിട്ട് ഓടിപ്പോയവര്‍ ഇതു കണ്ടു തിരിച്ചുവന്ന് അവനോടു ചേര്‍ന്നു. അവര്‍ ശത്രുക്കളെ പിന്‍തുടര്‍ന്ന് കാദെഷിലുള്ള അവരുടെ പാളയത്തിലെത്തുകയും അവിടെ പാളയമടിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 74 : വിദേശീയരില്‍ മൂവായിരം പേര്‍ അന്നു മരിച്ചുവീണു. അനന്തരം ജോനാഥാന്‍ ജറുസലെമിലേക്കു മടങ്ങി. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Wed Aug 10 11:18:01 IST 2022
Back to Top