Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 മക്കബായര്‍

,

ഏഴാം അദ്ധ്യായം


അദ്ധ്യായം 7

    ദമെത്രിയൂസ് ഒന്നാമന്‍
  • 1 : നൂറ്റിയന്‍പത്തൊന്നാമാണ്ട് സെല്യൂക്കസിന്റെ മകന്‍ ദമെത്രിയൂസ് റോമായില്‍ നിന്നു കുറെ ആളുകളോടുകൂടെ ജലമാര്‍ഗം കടല്‍ത്തീരത്തുള്ള ഒരു നഗരത്തിലെത്തി അവിടെ ഭരണം തുടങ്ങി. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ പിതാക്കന്‍മാരുടെ രാജധാനിയില്‍ പ്രവേശിച്ചപ്പോള്‍, അവന് ഏല്‍പിച്ചുകൊടുക്കാന്‍ വേണ്ടി പട്ടാളം അന്തിയോക്കസിനെയും ലിസിയാസിനെയും പിടികൂടി. Share on Facebook Share on Twitter Get this statement Link
  • 3 : ഇതറിഞ്ഞ രാജാവു പറഞ്ഞു: അവരുടെ മുഖം കാണാന്‍ എനിക്ക് ഇടവരാതിരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 4 : അതനുസരിച്ച് സൈന്യം അവരെ വധിച്ചു; ദമെത്രിയൂസ് സിംഹാസനാരൂഢനായി. Share on Facebook Share on Twitter Get this statement Link
  • 5 : ഇസ്രായേലിലെ നിയമനിഷേധകരും അധര്‍മികളുമായ എല്ലാവരും അവനോടു ചേര്‍ന്നു. പ്രധാന പുരോഹിതനാകാന്‍ മോഹിച്ച അല്‍കിമൂസ് ആയിരുന്നു അവരുടെ നേതാവ്. Share on Facebook Share on Twitter Get this statement Link
  • 6 : അവര്‍ ജനങ്ങള്‍ക്കെതിരേ രാജസന്നിധിയില്‍ ഇപ്രകാരം കുറ്റാരോപണം നടത്തി. യൂദാസും സഹോദരന്‍മാരും കൂടി അങ്ങയുടെ മിത്രങ്ങളെ നശിപ്പിക്കുകയും ദേശത്തു നിന്നു ഞങ്ങളെ തുരത്തുകയും ചെയ്തിരിക്കുന്നു. അങ്ങ് വിശ്വസ്തനായ ഒരാളെ അയച്ചാലും. Share on Facebook Share on Twitter Get this statement Link
  • 7 : അവന്‍ ചെന്ന് ഞങ്ങള്‍ക്കും അങ്ങയുടെ രാജ്യത്തിനും യൂദാസ് എത്രയോ നാശങ്ങള്‍ വരുത്തിയെന്നു മനസ്‌സിലാക്കി, അവരെയും അവരുടെ പിണിയാളുകളെയും ശിക്ഷിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 8 : തന്റെ സുഹൃത്തുക്കളിലൊരുവനും നദിക്ക് അക്കരെയുള്ള പ്രദേശത്തെ ഭരണാധിപനുമായ ബക്കിദെസിനെ രാജാവ് തിരഞ്ഞെടുത്തു. അവന്‍ രാജ്യത്ത് സുസമ്മതനും രാജാവിനോടു വിശ്വസ്തനുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ഇസ്രായേല്യരോടു പ്രതികാരം ചെയ്യുന്നതിനുളള കല്‍പനയുമായി രാജാവ് അവനെ അയച്ചു. അധര്‍മിയായ അല്‍കിമൂസിനെ മഹാപുരോഹിതനായി നിയമിച്ച് അവനെയും കൂട്ടത്തില്‍ വിട്ടു. Share on Facebook Share on Twitter Get this statement Link
  • 10 : അവര്‍ വലിയൊരു സൈന്യവുമായി യൂദാദേശത്തെത്തി. യൂദാസിനോടും സഹോദരന്‍മാരോടും സഖ്യം ചെയ്യാമെന്ന വ്യാജ സന്‌ദേശവുമായി ബക്കിദെസ് ദൂതന്‍മാരെ അയച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : എന്നാല്‍, അവരുടെ വാക്കുകള്‍ക്ക് യൂദാസും കൂട്ടരും ഒരു വിലയും കല്‍പിച്ചില്ല. കാരണം, വലിയ ഒരു സൈന്യത്തോടു കൂടിയാണ് ബക്കിദെസ് വന്നിരിക്കുന്നതെന്ന് അവര്‍ മനസ്‌സിലാക്കിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : ന്യായമായ വ്യവസ്ഥകള്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഒരു സംഘം നിയമജ്ഞര്‍ അല്‍കിമൂസിന്റെയും ബക്കിദെസിന്റെയും അടുത്തു ചെന്നു. Share on Facebook Share on Twitter Get this statement Link
  • 13 : ഇസ്രായേല്യരില്‍ ഹസിദേയരാണ് സമാധാനാഭ്യര്‍ഥനയുമായി ആദ്യം ചെന്നത്. Share on Facebook Share on Twitter Get this statement Link
  • 14 : അവര്‍ പറഞ്ഞു: അഹറോന്റെ വംശപരമ്പരയില്‍പ്പെട്ട ഒരു പുരോഹിതനാണല്ലോ സൈന്യവുമായി വന്നിരിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 15 : അവന്‍ നമ്മെ ദ്രോഹിക്കുകയില്ല. അല്‍കിമൂസ് സമാധാനപ്രിയനായി അവരോടു സംസാരിച്ചു. നിങ്ങളെയോ നിങ്ങളുടെ സ്‌നേഹിതന്‍മാരെയോ ഞങ്ങള്‍ ഒരിക്കലും ഉപദ്രവിക്കുകയില്ല എന്ന് അവന്‍ അവരോടു ശപഥം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 16 : അവര്‍ അവനെ വിശ്വസിച്ചു. പക്‌ഷേ, അവന്‍ ഒറ്റദിവസം കൊണ്ട് അവരില്‍ അറുപതുപേരെ പിടിച്ചു കൊന്നു കളഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 17 : അങ്ങയുടെ വിശുദ്ധരുടെ ശരീരങ്ങള്‍ അവര്‍ ജറുസലെമിനു ചുറ്റും ചിതറിച്ചു. അവരുടെ രക്തം അവിടെയെല്ലാം ചൊരിഞ്ഞു. അവരെ സംസ്‌കരിക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്ന് എഴുതപ്പെട്ടിരുന്ന വചനം അനുസരിച്ചുതന്നെ. Share on Facebook Share on Twitter Get this statement Link
  • 18 : അവരെക്കുറിച്ചുള്ള ഭയവും സംഭ്രാന്തിയും ജനത്തിനിടയില്‍ വ്യാപിച്ചു. അവര്‍ പറഞ്ഞു: സത്യവും നീതിയും ഇല്ലാത്തവരാണ് ഇവര്‍. ശപഥം ചെയ്തുറപ്പിച്ച ഉടമ്പടി ഇവര്‍ ലംഘിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : ഇതിനകം ബക്കിദെസ് ജറുസലെമില്‍ നിന്ന് ബത്‌സയ്ത്തില്‍ പോയി പാളയമടിച്ചു. തന്റെ പക്ഷം ചേര്‍ന്നവരില്‍ വളരെപ്പേരെയും ജനങ്ങളില്‍ ചിലരെയും അവന്‍ സൈന്യമയച്ചു പിടിച്ചുകൊന്ന് ഒരു വലിയ കുഴിയിലെറിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 20 : അവന്‍ രാജ്യം അല്‍ക്കിമൂസിനെ ഏല്‍പിച്ചു, സഹായത്തിന് ഒരു സേനയെയും നിര്‍ത്തി. ബക്കിദെസ് രാജസന്നിധിയിലേക്കു മടങ്ങി. Share on Facebook Share on Twitter Get this statement Link
  • 21 : അല്‍കിമൂസ് പ്രധാനപുരോഹിതനാകാന്‍ കിണഞ്ഞു പരിശ്രമിച്ചു. Share on Facebook Share on Twitter Get this statement Link
  • 22 : ജനത്തെ അലട്ടിയിരുന്നവര്‍ അവനോടു ചേര്‍ന്നു. യൂദാദേശം അവര്‍ കീഴടക്കി. ഇസ്രായേലിനു കനത്തനാശം വരുത്തുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 23 : അല്‍കിമൂസും അനുയായികളും ഇസ്രായേല്‍ക്കാരോടു ചെയ്ത ദ്രോഹങ്ങള്‍ യൂദാസ് കണ്ടു. അതു വിജാതീയര്‍ ചെയ്തതിനെക്കാള്‍ അധികമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : യൂദായില്‍ ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് കൂറുമാറിയ ആളുകളോടു യൂദാസ് പ്രതികാരം ചെയ്തു. നഗരവാസികള്‍ നാട്ടിന്‍പുറത്തേക്കു കടക്കാതെ പ്രതിരോധവും ഏര്‍പ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 25 : യൂദാസും കൂട്ടരും ശക്തിയാര്‍ജ്ജിച്ചുവരുകയാണെന്നും അവരെ എതിരിടാന്‍ തനിക്കു സാധ്യമല്ലെന്നും അല്‍കിമൂസ് മനസ്‌സിലാക്കി. അതിനാല്‍ അവന്‍ രാജാവിന്റെ അടുക്കലെത്തി, അവര്‍ക്കെതിരേ ദുരാരോപണങ്ങള്‍ നടത്തി. Share on Facebook Share on Twitter Get this statement Link
  • നിക്കാനോര്‍ യൂദായില്‍
  • 26 : തന്‍മൂലം, രാജാവ് യഹൂദരെ നശിപ്പിക്കാനുള്ള കല്‍പനയുമായി തന്റെ പ്രഗദ്ഭസൈന്യാധിപന്‍മാരില്‍ ഒരുവനും ഇസ്രായേലിന്റെ ബദ്ധശത്രുവുമായ നിക്കാനോറിനെ അയച്ചു. നിക്കാനോര്‍ ഒരു വലിയ സൈന്യവുമായി ജറുസലെമില്‍ ചെന്നു. Share on Facebook Share on Twitter Get this statement Link
  • 27 : അവന്‍ യൂദാസിനും സഹോദരന്‍മാര്‍ക്കും വഞ്ചനാപരമായ ഈ സമാധന സന്‌ദേശമയച്ചു: Share on Facebook Share on Twitter Get this statement Link
  • 28 : നമ്മള്‍ തമ്മില്‍ യുദ്ധം ഉണ്ടാകാതിരിക്കട്ടെ. നിങ്ങളെ സൗഹാര്‍ദപൂര്‍വം സന്ദര്‍ശിക്കാന്‍ കുറച്ചുപേരുമായി ഞാന്‍ വരാം. അവര്‍ യൂദാസിന്റെ അടുത്തെത്തി. Share on Facebook Share on Twitter Get this statement Link
  • 29 : അവര്‍ പരസ്പരം സമാധാനാശംസകള്‍ നേര്‍ന്നു. എന്നാല്‍, വൈരി യൂദാസിനെ പിടികൂടാന്‍ ഒരുങ്ങിയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 30 : ചതിക്കണമെന്ന ഉദ്‌ദേശ്യത്തോടെയാണ് നിക്കാനോര്‍ വന്നിരിക്കുന്നതെന്നു യൂദാസ് ഗ്രഹിച്ചു. അവന്‍ ഭയപ്പെട്ട് നിക്കാനോറിനെ വീണ്ടും കാണാന്‍ വിസമ്മതിച്ചു. Share on Facebook Share on Twitter Get this statement Link
  • 31 : തന്റെ തന്ത്രം പുറത്തായെന്ന് അറിഞ്ഞപ്പോള്‍ അവനുമായി ഏറ്റുമുട്ടുന്നതിനു നിക്കാനോര്‍ കഫര്‍സലാമയിലേക്കു പോയി. Share on Facebook Share on Twitter Get this statement Link
  • 32 : അവന്റെ സൈന്യത്തിലെ അഞ്ഞൂറോളം പേര്‍ നിലംപതിച്ചു. ശേഷിച്ചവര്‍ നഗരത്തിലേക്കു പലായനം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 33 : ഇതുകഴിഞ്ഞ് നിക്കാനോര്‍ സീയോന്‍മലയിലേക്കു പോയി. ദേവാലയത്തില്‍നിന്നു ചില പുരോഹിതന്‍മാരും ജനപ്രമാണികളും അവനെ സൗഹാര്‍ദപൂര്‍വം സ്വീകരിക്കാനും രാജാവിനു വേണ്ടി അര്‍പ്പിക്കപ്പെട്ടുകൊണ്ടിരുന്ന ദഹനബലി കാണിക്കാനും വേണ്ടി പുറത്തേക്കുവന്നു. Share on Facebook Share on Twitter Get this statement Link
  • 34 : എന്നാല്‍ അവന്‍ അവരെ പരിഹസിക്കുകയും നിന്ദിക്കുകയും ധിക്കാരപൂര്‍വം ദുഷിച്ചു സംസാരിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 35 : അവന്‍ രോഷാകുലനായി ശപഥം ചെയ്തു: ഇപ്രാവശ്യം യൂദാസും സൈന്യവും എന്റെ കൈയില്‍ ഏല്‍പിക്കപ്പെടുന്നില്ലെങ്കില്‍ ഞാന്‍ സുരക്ഷിതനായി മടങ്ങിവരുമ്പോള്‍ ഈ ആലയം അഗ്‌നിക്കിരയാക്കും. അനന്തരം, അവന്‍ ക്രുദ്ധനായി ഇറങ്ങിപ്പോയി. Share on Facebook Share on Twitter Get this statement Link
  • 36 : ഇതുകേട്ട പുരോഹിതന്‍മാര്‍ അകത്തേക്കുകയറി, ബലിപീഠത്തിനും ശ്രീകോവിലിനും അഭിമുഖമായി നിന്നു വിലപിച്ചു കൊണ്ടു പറഞ്ഞു: അങ്ങയുടെ നാമത്തില്‍ അറിയപ്പെടാന്‍ ഈ ആലയത്തെ അങ്ങ് തിരഞ്ഞെടുത്തു. Share on Facebook Share on Twitter Get this statement Link
  • 37 : അങ്ങയുടെ ജനത്തിനു പ്രാര്‍ഥിക്കാനും യാചിക്കാനുമുള്ള ആലയമായിട്ടുതന്നെ. Share on Facebook Share on Twitter Get this statement Link
  • 38 : ഇവനോടും ഇവന്റെ സൈന്യത്തോടും പ്രതികാരം ചെയ്യുക. അവരെല്ലാവരും വാളിനിരയാകട്ടെ. അവരുടെ ദൈവദൂഷണങ്ങള്‍ അങ്ങ് ഓര്‍ക്കുക. അവര്‍ ഇനി നിമിഷനേരം ജീവിക്കാതിരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 39 : നിക്കാനോര്‍ ജറുസലെമില്‍നിന്നു ബേത്‌ഹോറോണിലെത്തി പാളയമടിച്ചു. സിറിയന്‍പട്ടാളം അവനോടു ചേര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 40 : യൂദാസ് മൂവായിരം സൈനികരോടുകൂടി അദാസായിലും പാളയമടിച്ചു. അവന്‍ പ്രാര്‍ഥിച്ചു: Share on Facebook Share on Twitter Get this statement Link
  • 41 : ഒരിക്കല്‍ രാജദൂതന്‍മാര്‍ ദൈവദൂഷണം പറഞ്ഞപ്പോള്‍ അവിടുത്തെ ദൂതന്‍ നൂറ്റിയെണ്‍പത്തയ്യായിരം അസീറിയാക്കാരെ വധിച്ചുവല്ലോ. Share on Facebook Share on Twitter Get this statement Link
  • 42 : അതുപോലെ ഇന്ന് ഈ സൈന്യത്തെ ഞങ്ങളുടെ മുന്‍പില്‍വച്ചു നശിപ്പിക്കുക. നിക്കാനോര്‍ അവിടുത്തെ ആലയത്തിനെതിരായി ദൂഷണം പറഞ്ഞുവെന്ന് എല്ലാവരും അറിയട്ടെ. അവന്റെ ദുഷ്ടതയ്ക്കനുസൃതമായി അവനെ വിധിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 43 : ആദാര്‍മാസം പതിമൂന്നാം ദിവസം ഇരുസൈന്യവും ഏറ്റുമുട്ടി. നിക്കാനോറിന്റെ സൈന്യം പരാജയമടഞ്ഞു. അവന്‍ തന്നെയാണ് ആദ്യം നിലംപതിച്ചത്. Share on Facebook Share on Twitter Get this statement Link
  • 44 : നിക്കാനോര്‍ കൊല്ലപ്പെട്ടതു കണ്ടപ്പോള്‍ സൈന്യം ആയുധങ്ങള്‍ ഉപേക്ഷിച്ച് ഓടിപ്പോയി. Share on Facebook Share on Twitter Get this statement Link
  • 45 : അദാസായില്‍ നിന്നു ഗസാറാവരെ ഒരു ദിവസത്തെ ദൂരം യഹൂദര്‍ അവരെ പിന്തുടര്‍ന്നു. അപ്പോഴും യുദ്ധകാഹളം മുഴക്കിക്കൊണ്ടിരുന്നു. Share on Facebook Share on Twitter Get this statement Link
  • 46 : ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്നു ജനങ്ങള്‍ പുറത്തുവന്ന്, ഓടിപ്പോയ ശത്രുക്കളെ തടഞ്ഞ് അവരെ അനുധാവനം ചെയ്തിരുന്നവരുടെ നേരേ തിരിച്ചോടിച്ചു. അങ്ങനെ അവരെല്ലാവരും വാളിനിരയായി. ഒരുവന്‍ പോലും ശേഷിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 47 : യഹൂദര്‍ അവരെ കൊള്ളയടിച്ചു. നിക്കാനോറിന്റെ ശിരസ്‌സും അവന്‍ ധിക്കാരപൂര്‍വം നീട്ടിയ വലത്തുകൈയും ഛേദിച്ച് ജറുസലെമിനു തൊട്ടുവെളിയില്‍ കൊണ്ടുവന്ന് പ്രദര്‍ശനത്തിനുവച്ചു. Share on Facebook Share on Twitter Get this statement Link
  • 48 : ജനങ്ങള്‍ ആനന്ദതുന്ദിലരായി. ആ ദിവസം അവര്‍ ആഹ്‌ളാദപൂര്‍വം കൊണ്ടാടി. Share on Facebook Share on Twitter Get this statement Link
  • 49 : ആണ്ടുതോറും ആദാര്‍മാസം പതിമൂന്നാം ദിവസം ഇതിന്റെ ഓര്‍മ ദിനമായി ആഘോഷിക്കണമെന്ന് അവര്‍ നിശ്ചയിച്ചു. Share on Facebook Share on Twitter Get this statement Link
  • 50 : അങ്ങനെ യൂദാദേശത്തു കുറെക്കാലത്തേക്കു സ്വസ്ഥത കൈവന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 18:54:30 IST 2024
Back to Top