Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 മക്കബായര്‍

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

    മത്താത്തിയാസും പുത്രന്‍മാരും
  • 1 : ശിമയോന്റെ പുത്രനായ യോഹന്നാന്റെ പുത്രനും യൊവാറിബ് കുടുംബത്തില്‍പ്പെട്ട പുരോഹിതനുമായ മത്താത്തിയാസ് ജറുസലെമില്‍ നിന്നു മൊദെയിനിലേക്കു മാറിത്താമസിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : അവന് അഞ്ചു പുത്രന്‍മാരുണ്ടായിരുന്നു. ഗദ്ദി എന്ന യോഹന്നാന്‍, Share on Facebook Share on Twitter Get this statement Link
  • 3 : താസി എന്ന ശിമയോന്‍, Share on Facebook Share on Twitter Get this statement Link
  • 4 : മക്കബേയൂസ് എന്ന യൂദാസ്, Share on Facebook Share on Twitter Get this statement Link
  • 5 : അവരാന്‍ എന്ന എലെയാസര്‍, ആഫൂസ് എന്ന ജോനാഥാന്‍. Share on Facebook Share on Twitter Get this statement Link
  • 6 : യൂദായിലും ജറുസലെമിലും നടമാടുന്ന ദൈവദൂഷണങ്ങള്‍ കണ്ട് മത്താത്തിയാസ് വിലപിച്ചു: Share on Facebook Share on Twitter Get this statement Link
  • 7 : കഷ്ടം! ഞാന്‍ എന്തിനു ജനിച്ചു! എന്റെ ജനം നശിക്കുന്നതും വിശുദ്ധനഗരം തകരുന്നതും കാണാനോ! ജനങ്ങള്‍ ശത്രുക്കള്‍ക്ക് അടിയറവയ്ക്കപ്പെടുന്നതും വിശുദ്ധസ്ഥലം പരദേശികള്‍ക്ക് ഏല്‍പിക്കപ്പെടുന്നതും കണ്ട് വെറുതെയിരിക്കാനോ! Share on Facebook Share on Twitter Get this statement Link
  • 8 : അവളുടെ ദേവാലയം മഹത്വമറ്റവനെപ്പോലെയായിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : അവളുടെ വിശിഷ്ടപാത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. അവളുടെ കുഞ്ഞുങ്ങള്‍ തെരുവുകളില്‍ വച്ചു വധിക്കപ്പെട്ടു. യുവാക്കള്‍ ശത്രുക്കളുടെ വാളിന് ഇരയായി. Share on Facebook Share on Twitter Get this statement Link
  • 10 : അവളുടെ കൊട്ടാരങ്ങള്‍ കൈയടക്കുകയും അവളെ കൊള്ളയടിക്കുകയും ചെയ്യാത്ത ഏതു രാജ്യമുണ്ട്? Share on Facebook Share on Twitter Get this statement Link
  • 11 : അവളുടെ ആടയാഭരണങ്ങള്‍ അപഹരിക്കപ്പെട്ടിരിക്കുന്നു. ഇനിമേല്‍ അവള്‍ സ്വതന്ത്രയല്ല, അടിമയാണ്. Share on Facebook Share on Twitter Get this statement Link
  • 12 : നമ്മുടെ അഴകും മഹിമയുമായ വിശുദ്ധ സ്ഥലം നശിപ്പിക്കപ്പെട്ടിരിക്കുന്നു. വിജാതീയര്‍ അതിനെ അശുദ്ധമാക്കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : നാം ഇനി എന്തിനു ജീവിക്കുന്നു? Share on Facebook Share on Twitter Get this statement Link
  • 14 : മത്താത്തിയാസും പുത്രന്‍മാരും വസ്ത്രം കീറി, ചാക്കുടുത്ത്, ഏറെ വിലപിച്ചു. Share on Facebook Share on Twitter Get this statement Link
  • മത്താത്തിയാസ് എതിര്‍ക്കുന്നു
  • 15 : ജനങ്ങളെ മതത്യാഗത്തിനു നിര്‍ബന്ധിച്ചിരുന്ന രാജസേവകര്‍ അവരെക്കൊണ്ടു ബലിയര്‍പ്പണം ചെയ്യിക്കാന്‍ മൊദെയിന്‍ നഗരത്തിലെത്തി. Share on Facebook Share on Twitter Get this statement Link
  • 16 : ഇസ്രായേലില്‍ നിന്നു വളരെപ്പേര്‍ അവരുടെ അടുത്തു ചെന്നു. മത്താത്തിയാസും പുത്രന്‍മാരും അവിടെ ഒരുമിച്ചുകൂടി. Share on Facebook Share on Twitter Get this statement Link
  • 17 : രാജസേവകര്‍ മത്താത്തിയാസിനോടു പറഞ്ഞു: നീ ഈ നഗരത്തില്‍ ആദരിക്കപ്പെടുന്ന മഹാനായ നേതാവാണ്. പുത്രന്‍മാരുടെയും സഹോദരന്‍മാരുടെയും പിന്തുണയും നിനക്കുണ്ട്. Share on Facebook Share on Twitter Get this statement Link
  • 18 : സകല വിജാതീയരും യൂദായിലെ ജനങ്ങളും ജറുസലെമില്‍ അവശേഷിച്ചിട്ടുള്ളവരും ചെയ്തതുപോലെ ഇപ്പോള്‍ രാജശാസനമനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ നീ ഒന്നാമനായിരിക്കണം. എങ്കില്‍, നീയും പുത്രന്‍മാരും രാജാവിന്റെ സുഹൃത്തുക്കളായി പരിഗണിക്കപ്പെടും. സ്വര്‍ണവും വെള്ളിയും മറ്റനവധി പാരിതോഷികങ്ങളും കൊണ്ട് നീയും പുത്രന്‍മാരും ബഹുമാനിതരാവുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 19 : എന്നാല്‍, മത്താത്തിയാസ് മറുപടിയായി ദൃഢസ്വരത്തില്‍ പറഞ്ഞു: രാജാവിന്റെ ഭരണത്തിന്‍ കീഴിലുള്ള എല്ലാ ജനതകളും അവനെ അനുസരിക്കുകയും ഓരോരുത്തരും താന്താങ്ങളുടെ പിതാക്കന്‍മാരുടെ മതവിശ്വാസത്തില്‍ നിന്നു വ്യതിചലിച്ച് അവന്റെ കല്‍പനകള്‍ പാലിക്കാന്‍ തീരുമാനിക്കുകയും ചെയ്താലും Share on Facebook Share on Twitter Get this statement Link
  • 20 : ഞാനും എന്റെ പുത്രന്‍മാരും എന്റെ സഹോദരന്‍മാരും ഞങ്ങളുടെ പിതാക്കന്‍മാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും. Share on Facebook Share on Twitter Get this statement Link
  • 21 : നിയമവും കല്‍പനകളും ഞങ്ങള്‍ ഒരുനാളും തിരസ്‌കരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 22 : രാജകല്‍പന അനുസരിക്കാനായി ഞങ്ങളുടെ മതവിശ്വാസത്തില്‍ നിന്നു ഞങ്ങള്‍ അണുവിട വ്യതിചലിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 23 : മത്താത്തിയാസ് ഈ വാക്കുകള്‍ അവസാനിപ്പിച്ചപ്പോള്‍, എല്ലാവരും നോക്കിനില്‍ക്കേ, മൊദെയിനിലെ ബലിപീഠത്തില്‍ രാജകല്‍പന പ്രകാരം ബലിയര്‍പ്പിക്കാന്‍ ഒരു യഹൂദന്‍ മുന്നോട്ടു വന്നു. Share on Facebook Share on Twitter Get this statement Link
  • 24 : അതുകണ്ട് മത്താത്തിയാസ് തീക്ഷ്ണതകൊണ്ടു ജ്വലിച്ചു; അവന്റെ ഹൃദയം പ്രക്ഷുബ്ധമായി. ധാര്‍മികരോഷം പൂണ്ട് അവന്‍ പാഞ്ഞുചെന്ന് ആ യഹൂദനെ ബലിപീഠത്തില്‍വച്ചു തന്നെ വധിച്ചു. Share on Facebook Share on Twitter Get this statement Link
  • 25 : ബലിയര്‍പ്പിക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്ന രാജസേവകനെയും അവന്‍ വധിച്ചു; ബലിപീഠം ഇടിച്ചുനിരത്തി. Share on Facebook Share on Twitter Get this statement Link
  • 26 : സാലുവിന്റെ പുത്രനായ സിമ്രിക്കെതിരേ ഫിനെഹാസ് എന്നപോലെ, നിയമത്തെ പ്രതിയുള്ള തീക്ഷ്ണതയാല്‍ അവന്‍ ജ്വലിച്ചു. Share on Facebook Share on Twitter Get this statement Link
  • 27 : മത്താത്തിയാസ് സ്വരമുയര്‍ത്തി നഗരത്തില്‍ വിളിച്ചു പറഞ്ഞു: നിയമത്തെ പ്രതി തീക്ഷ്ണതയുള്ളവരും ഉടമ്പടി ആദരിക്കുന്നവരും എന്നോടൊത്തു വരുവിന്‍! Share on Facebook Share on Twitter Get this statement Link
  • 28 : അതിനുശേഷം അവനും പുത്രന്‍മാരും തങ്ങള്‍ക്കു നഗരത്തിലുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് മലകളിലേക്ക് ഓടിപ്പോയി. Share on Facebook Share on Twitter Get this statement Link
  • സാബത്തില്‍യുദ്ധം
  • 29 : നീതിക്കും ന്യായത്തിനും വേണ്ടി നിലകൊണ്ടിരുന്ന വളരെപ്പേര്‍ വനാന്തരങ്ങളിലേക്കു താമസം മാറ്റി; Share on Facebook Share on Twitter Get this statement Link
  • 30 : അവരോടൊപ്പം പുത്രന്‍മാരും ഭാര്യമാരും ആടുമാടുകളും ഉണ്ടായിരുന്നു. ദുരിതങ്ങളുടെ ആധിക്യമാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്. Share on Facebook Share on Twitter Get this statement Link
  • 31 : രാജകല്‍പന നിരസിച്ചവര്‍ വനാന്തരങ്ങളിലെ ഒളിസ്ഥലങ്ങളിലേക്കു പോയി എന്നു രാജസേവകന്‍മാര്‍ക്കും ദാവീദിന്റെ നഗരമായ ജറുസലെമിലെ ഭടന്‍മാര്‍ക്കും വിവരം കിട്ടി. Share on Facebook Share on Twitter Get this statement Link
  • 32 : വളരെപ്പേര്‍ അവരെ അനുധാവനം ചെയ്തു. അവരെ മറികടന്ന് അവര്‍ക്കെതിരായി പാളയമടിച്ചു. സാബത്തു ദിവസം അവരെ ആക്രമിക്കാന്‍ സന്നാഹങ്ങളൊരുക്കി. അവര്‍ വിളിച്ചു പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 33 : എതിര്‍പ്പ് അവസാനിപ്പിക്കുവിന്‍. പുറത്തുവന്ന് രാജാവു കല്‍പിക്കുന്നത് അനുസരിക്കുവിന്‍. എന്നാല്‍ നിങ്ങളുടെ ജീവന്‍ സുരക്ഷിതമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 34 : അവര്‍ പ്രതിവചിച്ചു: ഞങ്ങള്‍ വരുകയില്ല. രാജശാസന പ്രകാരം പ്രവര്‍ത്തിച്ച് ഞങ്ങള്‍ സാബത്തു ദിവസം അശുദ്ധമാക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 35 : ഉടനെ ശത്രുക്കള്‍ അവരെ ആക്രമിക്കാന്‍ പാഞ്ഞടുത്തു. Share on Facebook Share on Twitter Get this statement Link
  • 36 : എന്നാല്‍, അവര്‍ ശത്രുക്കള്‍ക്ക് ഉത്തരം നല്‍കുകയോ അവര്‍ക്കുനേരേ കല്ലെറിയുകയോ തങ്ങളുടെ ഒളിസങ്കേതങ്ങളില്‍ പ്രതിരോധം ഏര്‍പ്പെടുത്തുകയോ ചെയ്തില്ല. Share on Facebook Share on Twitter Get this statement Link
  • 37 : നിഷ്‌കളങ്കരായിത്തന്നെ ഞങ്ങള്‍ മരിക്കട്ടെ. അന്യായമാണ് നിങ്ങള്‍ ഞങ്ങളെ കൊല്ലുന്നത് എന്നതിന് ആകാശവും ഭൂമിയും സാക്ഷി - ഇതായിരുന്നു അവരുടെ പ്രതികരണം. Share on Facebook Share on Twitter Get this statement Link
  • 38 : ശത്രുക്കള്‍ സാബത്തുദിവസം അവരെ ആക്രമിച്ചു. ആയിരത്തോളമാളുകള്‍ ഭാര്യമാരോടും കുട്ടികളോടും ആടുമാടുകളോടുമൊപ്പം മരണമടഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 39 : ഇതറിഞ്ഞ് മത്താത്തിയാസും സ്‌നേഹിതരും അവരെയോര്‍ത്തു തീവ്രമായി വിലപിച്ചു. Share on Facebook Share on Twitter Get this statement Link
  • 40 : അവര്‍ പരസ്പരം പറഞ്ഞു: നമ്മുടെ സഹോദരരെ അനുകരിച്ചു ജീവനും പ്രമാണങ്ങള്‍ക്കും വേണ്ടി നമ്മളും വിജാതീയര്‍ക്കെതിരേ യുദ്ധം ചെയ്യാതിരുന്നാല്‍, അവര്‍ വേഗം നമ്മെ ഭൂമുഖത്തുനിന്നു നിര്‍മാര്‍ജനം ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 41 : അന്ന് അവര്‍ ഇങ്ങനെ തീരുമാനിച്ചു: സാബത്തുദിവസം നമ്മെ ആക്രമിക്കാന്‍ വരുന്നവരോടു നാം യുദ്ധം ചെയ്യണം; നമ്മുടെ സഹോദരര്‍ ഒളിസങ്കേതങ്ങളില്‍ മരിച്ചു വീണതുപോലെ നമുക്കു സംഭവിക്കാന്‍ ഇടയാകരുത്. Share on Facebook Share on Twitter Get this statement Link
  • 42 : ഇസ്രായേലിലെ ധീരയോദ്ധാക്കളായ ഹസിദേയരുടെ ഒരു സമൂഹം അവരോടു ചേര്‍ന്നു. നിയമത്തിനു വേണ്ടി സ്വമനസാ തങ്ങളെത്തന്നെ സമര്‍പ്പിച്ചവരായിരുന്നു അവര്‍. Share on Facebook Share on Twitter Get this statement Link
  • 43 : ക്ലേശങ്ങളില്‍ നിന്നു രക്ഷനേടാന്‍ വേണ്ടി പലായനം ചെയ്തവരും അവരോടു ചേര്‍ന്ന് അവരുടെ ശക്തി വര്‍ദ്ധിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 44 : അവര്‍ ഒരു സൈന്യം സംഘടിപ്പിച്ച് പാപികളെയും നിയമ നിഷേധകരെയും ഉഗ്രകോപത്തോടെ അരിഞ്ഞുവീഴ്ത്തി. രക്ഷപെട്ടവര്‍ വിജാതീയരുടെ അടുക്കല്‍ അഭയംതേടി. Share on Facebook Share on Twitter Get this statement Link
  • 45 : മത്താത്തിയാസും കൂട്ടരും ചുറ്റിനടന്നു ബലിപീഠങ്ങള്‍ തകര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 46 : ഇസ്രായേലിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ അപരിച്ഛേദിതരായി കണ്ട ബാലന്‍മാരെ അവര്‍ ബലമായി പരിച്‌ഛേദനം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 47 : ധിക്കാരികളെ അവര്‍ വേട്ടയാടി. അവരുടെ ഉദ്യമം ഫലമണിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 48 : വിജാതീയരുടെയും രാജാക്കന്‍മാരുടെയും കൈകളില്‍ നിന്നു നിയമത്തെ അവര്‍ പരിരക്ഷിച്ചു. പാപിയുടെ കരം പ്രബലമാകാന്‍ അവര്‍ അനുവദിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • മത്താത്തിയാസിന്റെ അന്ത്യശാസനം
  • 49 : മത്താത്തിയാസിന്റെ മരണം അടുത്തു. അവന്‍ പുത്രന്‍മാരെ വിളിച്ചു പറഞ്ഞു: അഹങ്കാരവും നിന്ദയും ശക്തി പ്രാപിച്ചിരിക്കുന്നു. ഉഗ്രകോപത്തിന്റെയും നാശത്തിന്റെയും നാളുകളാണിത്. Share on Facebook Share on Twitter Get this statement Link
  • 50 : അതിനാല്‍, എന്റെ മക്കളേ, നിയമത്തെ പ്രതി തീക്ഷ്ണ തയുള്ളവരായിരിക്കുവിന്‍. നമ്മുടെ പിതാക്കന്‍മാരുടെ ഉടമ്പടിക്കായി ജീവന്‍ തന്നെ അര്‍പ്പിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 51 : തലമുറകളായി പിതാക്കന്‍മാര്‍ ചെയ്ത പ്രവൃത്തികള്‍ ഓര്‍ക്കുവിന്‍. ഉന്നതമഹത്വവും അനശ്വരകീര്‍ത്തിയും ആര്‍ജിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 52 : പരീക്ഷിക്കപ്പെട്ടപ്പോള്‍ അബ്രാഹം വിശ്വസ്തനായി കാണപ്പെട്ടില്ലേ? അത് അവനു നീതിയായി പരിഗണിക്കപ്പെട്ടുവല്ലോ. Share on Facebook Share on Twitter Get this statement Link
  • 53 : കഷ്ടതയുടെ കാലത്ത് ജോസഫ് കല്‍പനകള്‍ പാലിക്കുകയും ഈജിപ്തിന്റെ അധികാരിയായി ഉയരുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 54 : നമ്മുടെ പിതാവ് ഫിനെഹാസ് തീക്ഷ്ണത നിറഞ്ഞവനാകയാല്‍, ശാശ്വതമായ പൗരോഹിത്യത്തിന്റെ ഉടമ്പടിക്ക് അര്‍ഹനായി. Share on Facebook Share on Twitter Get this statement Link
  • 55 : കല്‍പന നിറവേറ്റിയതിനാല്‍ ജോഷ്വ ഇസ്രായേലിലെ ന്യായാധിപനായി. Share on Facebook Share on Twitter Get this statement Link
  • 56 : സഭയില്‍ സാക്ഷ്യം നല്‍കിയ കാലെബിന് ദേശത്ത് അവകാശം ലഭിച്ചു. Share on Facebook Share on Twitter Get this statement Link
  • 57 : ദയാലുവായ ദാവീദ് സിംഹാസനത്തിനു ശാശ്വതാവകാശിയായി. Share on Facebook Share on Twitter Get this statement Link
  • 58 : നിയമത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ ജ്വലിച്ച ഏലിയാ സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 59 : ഹനനിയായും അസറിയായും മിഷായേലും വിശ്വാസം നിമിത്തം അഗ്‌നിയില്‍നിന്നു രക്ഷിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 60 : ദാനിയേല്‍ തന്റെ നിഷ്‌കളങ്കതയാല്‍ സിംഹ വക്ത്രത്തില്‍ നിന്നു രക്ഷ നേടി. Share on Facebook Share on Twitter Get this statement Link
  • 61 : തലമുറ തലമുറയായി ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നവരാരും അശക്തരാവുകയില്ല എന്നു ഗ്രഹിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 62 : പാപിയുടെ വാക്കുകളെ ഭയപ്പെടേണ്ടാ. അവന്റെ പ്രതാപം ചാണകവും പുഴുക്കളുമായി മാറും. Share on Facebook Share on Twitter Get this statement Link
  • 63 : ഇന്ന് അവന്‍ പ്രകീര്‍ത്തിക്കപ്പെടുന്നു; നാളെ അവനെ കാണുകയില്ല. അവന്‍ പൊടിയിലേക്കു മടങ്ങിക്കഴിഞ്ഞു; അവന്റെ പദ്ധതികള്‍ തകര്‍ന്നടിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 64 : എന്റെ മക്കളേ, ധൈര്യമായിരിക്കുവിന്‍. നിയമത്തില്‍ ഉറച്ചുനില്‍ക്കുവിന്‍. അതുവഴി നിങ്ങള്‍ക്കു ബഹുമതി ലഭിക്കും. Share on Facebook Share on Twitter Get this statement Link
  • 65 : നിങ്ങളുടെ സഹോദരനായ ശിമയോന്‍ ഉപദേശം നല്‍കുന്നതില്‍ വിജ്ഞനാണ്. അവനെ സദാ അനുസരിക്കുവിന്‍. അവന്‍ നിങ്ങള്‍ക്കു പിതാവായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 66 : യൂദാസ്മക്കബേയൂസ്‌ യൗവനം മുതലേ ശക്തനായ യോദ്ധാവാണ്. അവന്‍ നിങ്ങളുടെ സൈന്യത്തെനയിച്ച് ജനതകള്‍ക്കെതിരേ യുദ്ധം ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 67 : നിയമം അനുഷ്ഠിക്കുന്നവരായി നിങ്ങള്‍ക്കു ചുറ്റുമുള്ള എല്ലാവരെയും കൂട്ടി നിങ്ങളുടെ ജനത്തോടു ചെയ്യപ്പെട്ട ദ്രോഹത്തിനു പ്രതികാരം ചെയ്യണം. Share on Facebook Share on Twitter Get this statement Link
  • 68 : വിജാതീയര്‍ക്കു തക്ക തിരിച്ചടി നല്‍കുവിന്‍; നിയമം പാലിക്കുകയും ചെയ്യുവിന്‍. Share on Facebook Share on Twitter Get this statement Link
  • 69 : അനന്തരം, അവന്‍ അവരെ അനുഗ്രഹിച്ചു. അവന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 70 : നൂറ്റിനാല്‍പത്താറാം വര്‍ഷം അവന്‍ മരിച്ചു. മൊദെയിനില്‍ പിതാക്കന്‍മാരുടെ ശവകുടീരത്തില്‍ അവനെ സംസ്‌കരിച്ചു. ഇസ്രായേല്‍ മുഴുവന്‍ വലിയ വിലാപത്തോടെ അവനെ പ്രതി ദുഃഖമാചരിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 19:30:03 IST 2024
Back to Top