Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസ്തേര്‍

,

ഇരുപതാം അദ്ധ്യായം


അദ്ധ്യായം 20

    മൊര്‍ദെക്കായുടെ മഹത്വം ,അദ്ധ്യായം 10
  • 1 : അഹസ്വേരൂസ് രാജാവ് ദേശത്തും തീരപ്രദേശങ്ങളിലും കരം ചുമത്തി. Share on Facebook Share on Twitter Get this statement Link
  • 2 : അവന്റെ വീരപ്രവൃത്തികളും മൊര്‍ദെക്കായ്ക്കു നല്‍കിയ ഉന്നതസ്ഥാനങ്ങളുടെ വിവരവും മേദിയായിലെയും പേര്‍ഷ്യയിലെയും രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ടല്ലോ. Share on Facebook Share on Twitter Get this statement Link
  • 3 : യഹൂദനായ മൊര്‍ദെക്കായ് അഹസ്വേരൂസ്‌ രാജാവിനു തൊട്ടടുത്ത സ്ഥാനമുള്ളവനും, യഹൂദരുടെ ഇടയില്‍ ഉന്നതനും, തന്റെ വിപുലമായ സഹോദര ഗണത്തിനു സുസമ്മതനും ആയിരുന്നു; എന്തെന്നാല്‍, അവന്‍ സ്വജനത്തിന്റെ ക്‌ഷേമത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : മൊര്‍ദെക്കായ് പറഞ്ഞു: ഇതെല്ലാം ദൈവത്തില്‍ നിന്നാണു വന്നത്. Share on Facebook Share on Twitter Get this statement Link
  • 5 : ഇവയെക്കുറിച്ച് എനിക്കുണ്ടായ സ്വപ്നം ഞാന്‍ ഓര്‍മിക്കുന്നു. അതിലൊന്നു പോലും സംഭവിക്കാതിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 6 : നദിയായി മാറിയ കൊച്ചരുവി; പ്രകാശവും, സൂര്യനും, സമൃദ്ധിയായ ജലവും! ആ നദിയാണ്, രാജാവു പരിഗ്രഹിച്ചു രാജ്ഞിയാക്കിയ എസ്‌തേര്‍. Share on Facebook Share on Twitter Get this statement Link
  • 7 : രണ്ടു ഭീകര സത്വങ്ങള്‍ ഹാമാനും ഞാനും ആണ്. Share on Facebook Share on Twitter Get this statement Link
  • 8 : ജനതകള്‍ യഹൂദരുടെ നാമം നശിപ്പിക്കാന്‍ ഒരുമിച്ചുകൂടിയവരാണ്. Share on Facebook Share on Twitter Get this statement Link
  • 9 : എന്റെ ജനമാകട്ടെ, ദൈവത്തോടു നിലവിളിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്ത ഈ ഇസ്രായേലാണ്. കര്‍ത്താവ് തന്റെ ജനത്തെ രക്ഷിച്ചിരിക്കുന്നു. ഈ തിന്‍മകളില്‍നിന്നെല്ലാം കര്‍ത്താവ് ഞങ്ങളെ മോചിപ്പിച്ചിരിക്കുന്നു; ജനതകളുടെയിടയില്‍ സംഭവിച്ചിട്ടില്ലാത്ത വലിയ അടയാളങ്ങളും അദ്ഭുതങ്ങളും ദൈവം ചെയ്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : ഈ ലക്ഷ്യത്തിനു വേണ്ടി ദൈവം തന്റെ ജനത്തിന് ഒന്നും മറ്റെല്ലാ ജനതയ്ക്കും വേണ്ടി മറ്റൊന്നുമായി രണ്ടു നറുക്ക് ഉണ്ടാക്കി. Share on Facebook Share on Twitter Get this statement Link
  • 11 : നറുക്കിന്‍പ്രകാരം സകല ജനതകളുടെയും ഇടയില്‍ ദൈവം നിശ്ചയിച്ച നാഴികയിലും നിമിഷത്തിലും ദിവസത്തിലും സംഭവിച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : കര്‍ത്താവ് തന്റെ ജനത്തെ സ്മരിക്കുകയും തന്റെ അവകാശത്തിനു വേണ്ടി പ്രതികാരം ചെയ്യുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 13 : ആകയാല്‍ , അവര്‍ ആദാര്‍മാസം പതിന്നാലും പതിനഞ്ചും ദിവസങ്ങളില്‍ ദൈവസന്നിധിയില്‍ ആനന്ദത്തോടും ആഹ്ലാദത്തോടും കൂടെ സമ്മേളിച്ച് തലമുറ തലമുറയായി, തന്റെ ജനമായ ഇസ്രായേലില്‍ എന്നേക്കും ഇത് ആചരിക്കണം. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 07:54:34 IST 2024
Back to Top