Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

യൂദിത്ത്

,

പതിനാലാം അദ്ധ്യായം


അദ്ധ്യായം 14

    യഹൂദര്‍ അസ്‌സീറിയാക്കാരെ ആക്രമിക്കുന്നു
  • 1 : യൂദിത്ത് അവരോടു പറഞ്ഞു: സഹോദരന്‍മാരേ, ശ്രദ്ധിക്കുവിന്‍. ഈ തല കൊണ്ടുപോയി കോട്ടമതിലില്‍ തൂക്കിയിടണം. Share on Facebook Share on Twitter Get this statement Link
  • 2 : പ്രഭാതമായി സൂര്യന്‍ ഉദിച്ചുതുടങ്ങുമ്പോള്‍ വീരന്‍മാരെല്ലാവരും ആയുധങ്ങളുമെടുത്ത് ഒരു നേതാവിന്റെ കീഴില്‍, പട്ടണം കടന്ന് അസ്‌സീറിയരുടെ പുറംതാവളത്തിനെതിരേ എന്ന ഭാവേന സമതലത്തിലേക്കു പുറപ്പെടണം. എന്നാല്‍, താഴേക്ക് ഇറങ്ങരുത്. Share on Facebook Share on Twitter Get this statement Link
  • 3 : അവര്‍ ആയുധങ്ങളുമെടുത്തു പാളയത്തിലേക്കു ചെന്ന് അസ്‌സീറിയന്‍ സേനാധിപതികളെ ഉണര്‍ത്തും; അവര്‍ ഉടനെ ഹോളോഫര്‍ണസിന്റെ കൂടാരത്തിലേക്ക് ഓടും. പക്‌ഷേ അവനെ കാണുകയില്ല. അപ്പോള്‍ ഭയവിഹ്വലരായി അവര്‍ പലായനം ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 4 : തത്‌സമയം നിങ്ങളും ഇസ്രായേലിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ വസിക്കുന്നവരും പിന്തുടര്‍ന്നു ചെന്ന് അവരെ വെട്ടിവീഴ്ത്തണം. Share on Facebook Share on Twitter Get this statement Link
  • 5 : ഇതിനെല്ലാം മുന്‍പേ, അമ്മോന്യനായ ആഖിയോറിനെ ഇങ്ങോട്ടു നയിക്കുക. ഇസ്രായേല്‍ഭവനത്തെനിന്ദിച്ചവനും മരണത്തിലേക്കെന്നപോലെതന്നെ നമ്മുടെ അടുക്കലേക്കയച്ചവനും ആയ മനുഷ്യനെ അവന്‍ കണ്ടു തിരിച്ചറിയട്ടെ. Share on Facebook Share on Twitter Get this statement Link
  • 6 : അവര്‍ ആഖിയോറിനെ ഉസിയായുടെ ഗൃഹത്തില്‍നിന്നു വിളിപ്പിച്ചു. അവന്‍ വന്നപ്പോള്‍, ജനക്കൂട്ടത്തിലൊരാളുടെ കൈയില്‍ ഹോളോഫര്‍ണസിന്റെ തല കണ്ട് മൂര്‍ച്ഛിച്ചു കമിഴ്ന്നുവീണു. Share on Facebook Share on Twitter Get this statement Link
  • 7 : അവര്‍ എഴുന്നേല്‍പിച്ച ഉടനെ അവന്‍ യൂദിത്തിന്റെ പാദത്തില്‍ വീണു മുട്ടിന്‍മേല്‍ നിന്നുകൊണ്ടു പറഞ്ഞു: യൂദായുടെ കൂടാരങ്ങളിലെങ്ങും നീ വാഴ്ത്തപ്പെടും. ഏതു രാജ്യത്തായാലും ആളുകള്‍ നിന്റെ പേരു കേട്ടാല്‍ ഭയചകിതരാകും. Share on Facebook Share on Twitter Get this statement Link
  • 8 : ഈ ദിവസങ്ങളില്‍ നീ എന്തെല്ലാമാണു ചെയ്തതെന്നു പറഞ്ഞാലും. അപ്പോള്‍ യൂദിത്ത്, താന്‍ അവരെ പിരിഞ്ഞുപോയ ദിവസം മുതല്‍ അവരോടു സംസാരിക്കുന്ന ആ നിമിഷം വരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ജനത്തിന്റെ മുന്‍പില്‍വച്ച് അവനെ വിവരിച്ചു കേള്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : അവള്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ ജനം ആര്‍പ്പുവിളിക്കുകയും നഗരമാകെ ആഹ്ലാദധ്വനികള്‍ മുഴക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 10 : ഇസ്രായേലിന്റെ ദൈവം ചെയ്ത പ്രവൃത്തികള്‍ കണ്ട ആഖിയോര്‍ ദൈവത്തില്‍ ഗാഢമായി വിശ്വസിക്കുകയും പരിച്‌ഛേദനം സ്വീകരിച്ച് ഇസ്രായേല്‍ഭവനത്തോടു ചേരുകയും ചെയ്തു. ഇന്നും അങ്ങനെ തുടരുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : പ്രഭാതമായപ്പാള്‍ അവര്‍ ഹോളോഫര്‍ണസിന്റെ ശിരസ്‌സ് മതിലില്‍ തൂക്കി. അവര്‍ ആയുധവുമേന്തി, ഗണങ്ങളായി മലമ്പാത കളിലേക്കു പുറപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 12 : അസ്‌സീറിയാക്കാര്‍ ഇതു കണ്ട് തങ്ങളുടെ സേനാപതികളെ വിവരമറിയിക്കുകയും സൈന്യാധിപന്‍മാര്‍, മറ്റുപടത്തലവന്‍മാര്‍, ഗണനായകന്‍മാര്‍ എന്നിവരുടെ അടുത്തേക്കു പോവുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 13 : അവര്‍ ഹോളോഫര്‍ണസിന്റെ കൂടാരത്തില്‍ എത്തി. അവന്റെ സ്വകാര്യ പരിചാരകനോടു പറഞ്ഞു: ഞങ്ങളുടെ യജമാനനെ ഉണര്‍ത്തുക. ഇതാ, ആ അടിമകള്‍ തങ്ങളുടെ സമ്പൂര്‍ണനാശത്തിനു നമുക്കെതിരേ യുദ്ധത്തിനു പുറപ്പെടാനുള്ള ധൈര്യം കാണിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : ബഗോവാസ് അകത്തു പ്രവേശിച്ച് കൂടാരവാതിലില്‍ മുട്ടി; അവന്‍ യൂദിത്തിന്റെ കൂടെ ഉറങ്ങുകയാണന്നത്രേ അവന്‍ ധരിച്ചത്. Share on Facebook Share on Twitter Get this statement Link
  • 15 : മറുപടി ലഭിക്കായ്കയാല്‍ അവന്‍ വാതില്‍ തുറന്ന് ഉറക്കറയില്‍ പ്രവേശിച്ചപ്പോള്‍, ഹോളോഫര്‍ണസ് ശിരസ്‌സറ്റ് തറയില്‍ കിടക്കുന്നതാണു കണ്ടത്. ശിരസ്‌സ് അപ്രത്യക്ഷമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : അവന്‍ ഉറക്കെ നിലവിളിക്കുകയും, ഏങ്ങിക്കരയുകയും വസ്ത്രം കീറുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 17 : അവന്‍ യൂദിത്ത് പാര്‍ത്തിരുന്ന കൂടാരത്തിലെത്തി, അവളെ കാണാഞ്ഞതിനാല്‍ പുറത്ത് ആളുകളുടെ അടുത്തേക്ക് ഓടിച്ചെന്നു വിളിച്ചു പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 18 : ആ അടിമകള്‍ നമ്മെ ചതിച്ചു. ഒരു ഹെബ്രായക്കാരി നബുക്കദ്‌നേസര്‍ രാജാവിന്റെ ഭവനത്തിന് അപമാനം വരുത്തിയിരിക്കുന്നു; ഇതാ, ഹോളോഫര്‍ണസ് നിലത്തു കിടക്കുന്നു. അവന്റെ ശിരസ്‌സ് ജഡത്തില്‍ കാണുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 19 : അസ്‌സീറിയന്‍ സൈന്യാധിപന്‍മാര്‍ ഇതു കേട്ടപ്പോള്‍ പരിഭ്രാന്തരായി, വസ്ത്രം കീറി. പാളയത്തില്‍ അവരുടെ നിലവിളികളും അട്ടഹാസങ്ങളും ഉയര്‍ന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 22:51:59 IST 2024
Back to Top