Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

യൂദിത്ത്

,

അഞ്ചാം അദ്ധ്യായം


അദ്ധ്യായം 5

    ഹോളോഫര്‍ണസിന്റെ യുദ്ധാലോചന
  • 1 : ഇസ്രായേല്‍ജനം മലമ്പാതകളടച്ച്, ഗിരിശൃംഗങ്ങള്‍ സുശക്തമാക്കി, സമതലങ്ങളില്‍ പ്രതിരോധങ്ങളേര്‍പ്പെടുത്തി യുദ്ധത്തിനു തയ്യാറായിരിക്കുന്നുവെന്ന് അസ്‌സീറിയന്‍ സൈന്യാധിപന്‍ ഹോളോഫര്‍ണസ് കേട്ടു. Share on Facebook Share on Twitter Get this statement Link
  • 2 : അവനു കഠിനമായ കോപമുണ്ടായി. അവന്‍ മൊവാബിലെ പ്രഭുക്കന്‍മാരെയും അമ്മോനിലെ സൈന്യാധിപന്‍മാരെയും തീരപ്രദേശങ്ങളിലെ ഭരണകര്‍ത്താക്കളെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 3 : കാനാന്യരേ, മലമ്പ്രദേശങ്ങളില്‍ ജീവിക്കുന്ന ഈ ജനം ഏതാണ്? ഏതെല്ലാം നഗരങ്ങളിലാണ് അവര്‍ വസിക്കുന്നത്? അവരുടെ സൈന്യം എത്രത്തോളം വലുതാണ്? അവരുടെ പ്രതാപവും ശക്തിയും എന്തിലടങ്ങിയിരിക്കുന്നു? അവരുടെ സൈന്യത്തെനയിക്കുകയും രാജാവെന്നനിലയില്‍ അവരെ ഭരിക്കുകയും ചെയ്യുന്നതാരാണ്? Share on Facebook Share on Twitter Get this statement Link
  • 4 : പശ്ചിമദിക്കില്‍ വസിക്കുന്നവരില്‍ ഇവര്‍ മാത്രം എന്നെ വന്നുകാണാന്‍ വിസമ്മതിച്ചത് എന്തുകൊണ്ടാണ്? Share on Facebook Share on Twitter Get this statement Link
  • ആഖിയോറിന്റെ ഉപദേശം
  • 5 : അമ്മോന്യരുടെ നേതാവ് ആഖിയോര്‍ പറഞ്ഞു: യജമാനന്‍ ഈ ദാസന്റെ വാക്കു കേട്ടാലും. സമീപമലമ്പ്രദേശത്തു ജീവിക്കുന്ന ഈ ജനത്തിന്റെ സത്യാവസ്ഥ ഞാന്‍ പറയാം. ഈ ദാസന്‍ അസത്യം പറയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 6 : കല്‍ദായ വംശത്തില്‍പ്പെട്ടവരാണീ ജനം. Share on Facebook Share on Twitter Get this statement Link
  • 7 : കല്‍ദായയില്‍ വസിച്ചിരുന്നതങ്ങളുടെ പിതാക്കന്‍മാരുടെ ദേവന്‍മാരെ ആരാധിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഒരു കാലത്ത് അവര്‍ക്ക് മെസൊപ്പൊട്ടാമിയായില്‍ പോയി താമസിക്കേണ്ടി വന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ഇവര്‍ പൂര്‍വികന്‍മാരുടെ മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച്, തങ്ങള്‍ക്ക് അറിയാന്‍ ഇടയായ സ്വര്‍ഗസ്ഥനായ ദൈവത്തെ ആരാധിച്ചു. അതിനാല്‍, അവരുടെ ദേവന്‍മാരുടെ മുന്‍പില്‍ നിന്ന് ഇവര്‍ പുറന്തള്ളപ്പെടുകയും മെസൊപ്പൊട്ടാമിയായിലേക്ക് ഓടിപ്പോയി അവിടെ ദീര്‍ഘകാലം വസിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 9 : തങ്ങള്‍ ജീവിച്ചിരുന്ന സ്ഥലം വിട്ട് കാനാന്‍ എന്ന ദേശത്തേക്കു പോകാന്‍ അവരുടെ ദൈവം കല്‍പിച്ചു. അവിടെ വാസമുറപ്പിച്ച അവര്‍ ധാരാളം സ്വര്‍ണവും വെള്ളിയും കന്നുകാലികളും കൊണ്ടു സമ്പന്നരായി. Share on Facebook Share on Twitter Get this statement Link
  • 10 : കാനാനില്‍ ക്ഷാമം ബാധിച്ചപ്പോള്‍ അവര്‍ ഈജിപ്തിലേക്കു പോവുകയും ഭക്ഷണം ലഭിച്ച കാലമത്രയും അവിടെ പാര്‍ക്കുകയും ചെയ്തു. അവര്‍ അവിടെ എണ്ണമറ്റ ഒരു വലിയ സമൂഹമായി വര്‍ധിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : അതിനാല്‍, ഈജിപ്തിലെ രാജാവ് അവരെ വെറുത്തു. അവന്‍ അവരെ ഇഷ്ടിക നിര്‍മിക്കാന്‍ നിയോഗിച്ച് അടിമകളാക്കി, പീഡിപ്പിച്ചു മുതലെടുത്തു. Share on Facebook Share on Twitter Get this statement Link
  • 12 : അപ്പോള്‍ അവര്‍ തങ്ങളുടെ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും അവിടുന്ന് തീരാവ്യാധികളാല്‍ ഈ ജിപ്തിനെ മുഴുവന്‍ പീഡിപ്പിക്കുകയും ചെയ്തു. ഈജിപ്തുകാര്‍ തങ്ങളുടെ കണ്‍മുന്‍പില്‍ നിന്ന് അവരെ ആട്ടിപ്പായിച്ചു. Share on Facebook Share on Twitter Get this statement Link
  • 13 : ദൈവം അവരുടെ മുന്‍പില്‍ ചെങ്കടലിനെ വറ്റിച്ചു. Share on Facebook Share on Twitter Get this statement Link
  • 14 : അവിടുന്ന് സീനായ്, കാദെഷ്ബര്‍ണിയാ എന്നിവിടങ്ങളിലൂടെ അവരെ നയിക്കുകയും മരുഭൂമിയില്‍ ജീവിച്ചിരുന്നവരെ ഓടിച്ചുകളയുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 15 : അങ്ങനെ അവര്‍ അമോര്യരുടെ നാട്ടില്‍ വസിച്ചു. അവര്‍ തങ്ങളുടെ ശക്തികൊണ്ടു ഹെഷ്‌ബോണ്‍ നിവാസികളെ നശിപ്പിച്ചു; ജോര്‍ദാന്‍ കടന്ന്, മലമ്പ്രദേശമാകെ കൈവശപ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 16 : കാനാന്യര്‍, പെരീസ്യര്‍, ജബൂസ്യര്‍, ഷെക്കെംകാര്‍, ഗിര്‍ഗാഷ്യര്‍ എന്നിവരെ തുരത്തി, ദീര്‍ഘകാലം അവര്‍ അവിടെ പാര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 17 : തങ്ങളുടെ ദൈവത്തിനെതിരായി പാപം ചെയ്യാതിരുന്നിടത്തോളം കാലം അവര്‍ക്ക് അഭിവൃദ്ധിയുണ്ടായി. പാപത്തെ വെറുക്കുന്ന ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : എന്നാല്‍, അവിടുന്ന് നിര്‍ദേശിച്ച പാതയില്‍നിന്നു വ്യതിചലിച്ചപ്പോള്‍ അനേകം യുദ്ധങ്ങളില്‍ അവര്‍ ദയനീയമായി പരാജയമടഞ്ഞു. അവര്‍ക്കു വിദേശങ്ങളിലേക്ക് അടിമകളായി പോകേണ്ടി വന്നു. ശത്രുക്കള്‍ അവരുടെ ദൈവത്തിന്റെ ആലയം നിലംപരിചാക്കുകയും, നഗരങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 19 : എന്നാല്‍, ഇപ്പോള്‍ അവര്‍ തങ്ങളുടെ ദൈവത്തിങ്കലേക്കു മടങ്ങിവരുകയും, ചിതറിക്കപ്പെട്ടുപോയ ദിക്കുകളില്‍നിന്നു തിരിച്ചുവരുകയും, വിശുദ്ധമന്ദിരം സ്ഥിതിചെയ്യുന്ന ജറുസലെം കൈവശമാക്കുകയും, വിജനമായ മലമ്പ്രദേശത്തു വാസമുറപ്പിക്കുകയും ചെയ്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : അതിനാല്‍, എന്റെ യജമാനനായ പ്രഭോ, അറിവുകൂടാതെ വല്ല പിഴകളും ഇപ്പോള്‍ ഈ ജനത്തിനു വന്നു പോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ ദൈവത്തിനെതിരായി അവര്‍ പാപം ചെയ്യുകയും നാം അതു കണ്ടുപിടിക്കുകയും ചെയ്യുന്നെങ്കില്‍, നമുക്കു ചെന്ന് അവരെ തോല്‍പിക്കാം. Share on Facebook Share on Twitter Get this statement Link
  • 21 : എന്നാല്‍, അവരുടെ ദേശത്ത് ഒരു അതിക്രമവും ഇല്ലെങ്കില്‍, എന്റെ യജമാനന്‍ അവരെ വിട്ടുപോയാലും. അവരുടെ കര്‍ത്താവ് അവരെ രക്ഷിക്കും; അവരുടെ ദൈവം അവരെ കാത്തുസൂക്ഷിക്കും. നാം ലോകസമക്ഷം ലജ്ജിതരാകും. Share on Facebook Share on Twitter Get this statement Link
  • 22 : ആഖിയോര്‍ ഇതു പറഞ്ഞുതീര്‍ന്നപ്പോള്‍, പാളയത്തിന്റെ ചുറ്റും നിന്നവര്‍ ആ വലാതിപ്പെട്ടുതുടങ്ങി. ഹോളോഫര്‍ണസിന്റെ സേനാനായകന്‍മാരും കടല്‍ത്തീരത്തു നിന്നും മൊവാബില്‍ നിന്നും വന്നവരും അവനെ വധിക്കണമെന്നു നിര്‍ബന്ധം പിടിച്ചു. Share on Facebook Share on Twitter Get this statement Link
  • 23 : അവര്‍ പറഞ്ഞു: ഇസ്രായേല്യരെ ഞങ്ങള്‍ ഭയപ്പെടുകയില്ല. യുദ്ധം ചെയ്യുന്നതിനു ശക്തിയോ കഴിവോ ഇല്ലാത്ത ജനതയാണ് അവര്‍. Share on Facebook Share on Twitter Get this statement Link
  • 24 : ഹോളോഫര്‍ണസ് പ്രഭോ, നമുക്കു കയറിച്ചെല്ലാം. അങ്ങയുടെ വന്‍പിച്ച സൈന്യം അവരെ ഗ്രസിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 00:47:54 IST 2024
Back to Top