Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

യൂദിത്ത്

,

ഒന്നാം അദ്ധ്യായം


അദ്ധ്യായം 1

    നബുക്കദ്‌നേസറും അര്‍ഫക്‌സാദും തമ്മില്‍യുദ്ധം
  • 1 : മഹാനഗരമായ നിനെവേയില്‍ അസ്‌സീറിയാക്കാരെ ഭരിച്ചിരുന്ന നബുക്കദ്‌നേസറിന്റെ പന്ത്രണ്ടാം ഭരണവര്‍ഷം ആയിരുന്നു അത്. അര്‍ഫക്‌സാദ് രാജാവ് എക്ബത്താനായില്‍ മേദിയായുടെ അധിപതിയായി വാഴുകയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ മൂന്നു മുഴം കനത്തിലും ആറു മുഴം നീളത്തിലും ചെത്തിയെടുത്ത കല്ലുകൊണ്ട് എക്ബത്താനായ്ക്കു ചുറ്റും മതില്‍ പണിതു. മതിലിന് എഴുപതു മുഴം ഉയരവും അമ്പതു മുഴം വീതിയുമുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : കവാടത്തില്‍ നൂറു മുഴം ഉയരവും അടിത്തറയില്‍ അറുപതു മുഴം വീതിയുമുള്ള ഗോപുരങ്ങള്‍ നിര്‍മിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : സൈന്യത്തിന് ഒന്നിച്ചു കടന്നുപോകാനും കാലാള്‍പടയ്ക്കു നിരയായി നീങ്ങാനും കഴിയുമാറ് കവാടങ്ങള്‍ എഴുപതു മുഴം ഉയരത്തിലും നാല്‍പതു മുഴം വീതിയിലുമാണ് പണിതത്. Share on Facebook Share on Twitter Get this statement Link
  • 5 : അക്കാലത്താണ് നബുക്കദ്‌നേസര്‍ രാജാവ് റാഗാവിന്റെ അതിര്‍ത്തിയിലുള്ള വിശാലമായ സമതലത്തില്‍ വച്ച് അര്‍ഫക്‌സാദ് രാജാവിനോട് ഏറ്റുമുട്ടിയത്. Share on Facebook Share on Twitter Get this statement Link
  • 6 : മലമ്പ്രദേശത്തെ ജനങ്ങളും യൂഫ്രട്ടീസ്, ടൈഗ്രീസ്, ഹിദാസ്പസ് എന്നീ നദികളുടെ തീരങ്ങളില്‍ വസിച്ചിരുന്നവരും എലിമായരുടെ രാജാവായ അറിയോക്കും സമതലത്തില്‍ വച്ച് അവനോടു ചേര്‍ന്നു. അനവധി ജനതകള്‍ കല്‍ദായ സൈന്യങ്ങളോടു ചേര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അസ്‌സീറിയാക്കാരുടെ രാജാവായ നബുക്കദ്‌നേസര്‍, പേര്‍ഷ്യയിലും പടിഞ്ഞാറ് കിലിക്യ, ദമാസ്‌ക്കസ്, ലബനോന്‍, ലബനോന്റെ നേരേ കിടക്കുന്ന പ്രദേശങ്ങള്‍ എന്നിവയിലും സമുദ്രതീര പ്രദേശങ്ങളിലും വസിച്ചിരുന്നവര്‍ക്കും, Share on Facebook Share on Twitter Get this statement Link
  • 8 : കാര്‍മല്‍, ഗിലെയാദ്, ഉത്തരഗലീലി, വിശാലമായ എസ്ദ്രായേലോണ്‍ താഴ്‌വര എന്നിവിടങ്ങളിലും, Share on Facebook Share on Twitter Get this statement Link
  • 9 : സമരിയായിലും അതിനുചുറ്റുമുള്ള പട്ടണങ്ങളിലും ജോര്‍ദാന് അക്കരെ ജറുസലെം വരെയും ബഥനി, കെലുസ്, കാദെഷ്, ഈജിപ്തിലെ നദീതീരം, തഹ്ഫാനെസ്, റാംസെസ് എന്നിവിടങ്ങളിലും, Share on Facebook Share on Twitter Get this statement Link
  • 10 : താനിസ്, മെംഫിസ് ഇവയുള്‍പ്പെടെ ഗോഷന്‍ പ്രദേശം മുഴുവനിലും, ഈജിപ്തില്‍ എത്യോപ്യയുടെ അതിര്‍ത്തികള്‍വരെയും വസിച്ചിരുന്നവര്‍ക്കും സന്‌ദേശമയച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : എന്നാല്‍, ആ പ്രദേശങ്ങളിലെ ജനങ്ങള്‍ അസ്‌സീറിയാരാജാവായ നബുക്കദ്നേസറിന്റെ ആജ്ഞ അവഗണിക്കുകയും യുദ്ധത്തില്‍ അവനോടു ചേരാന്‍ വിസമ്മതിക്കുകയും ചെയ്തു. അവര്‍ അവനെ ഭയപ്പെട്ടിരുന്നില്ല. അവരുടെ ദൃഷ്ടിയില്‍ അവന്‍ ഒരു സാധാരണമനുഷ്യനായിരുന്നു. അവന്റെ ദൂതന്‍മാരെ അവര്‍ വെറും കൈയോടെ അപമാനിതരായി തിരിച്ചയച്ചു. Share on Facebook Share on Twitter Get this statement Link
  • 12 : ആ ദേശങ്ങളെല്ലാം നബുക്കദ്‌നേസറിന്റെ കടുത്ത രോഷത്തിനു പാത്രമായി. കിലിക്യ, ദമാസ്‌ക്കസ്, സിറിയ എന്നിവയുടെമേല്‍ നിശ്ചയമായും പ്രതികാരം നടത്തുമെന്നും മൊവാബ്‌നിവാസികളെയും അമ്മോന്‍ജനതയെയും, യൂദായിലും ഈജിപ്തില്‍ ഇരുകടലുകളുടെയും തീരങ്ങള്‍വരെയും വസിച്ചിരുന്ന എല്ലാവരെയും വാളിനിരയാക്കുമെന്നും അവന്‍ തന്റെ സിംഹാസനത്തിന്റെയും രാജ്യത്തിന്റെയും പേരില്‍ ശപഥം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 13 : പതിനേഴാം വര്‍ഷം അവന്‍ അര്‍ഫക്‌സാദ് രാജാവിനെതിരേ സൈന്യത്തെ അയച്ചു. അവനെ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയും അവന്റെ സൈന്യത്തെയും കുതിരപ്പടയെയും രഥങ്ങളെയും നിശ്‌ശേഷം നശിപ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 14 : അങ്ങനെ അവന്‍ അര്‍ഫക്‌സാദിന്റെ നഗരങ്ങള്‍ കീഴ്‌പെടുത്തി, എക്ബത്താനായില്‍ പ്രവേശിച്ച് ഗോപുരങ്ങള്‍ പിടിച്ചടക്കുകയും കച്ചവടസ്ഥലങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. പ്രതാപമുള്ള പട്ടണത്തെ പരിഹാസപാത്രമാക്കി. Share on Facebook Share on Twitter Get this statement Link
  • 15 : അവന്‍ അര്‍ഫക്‌സാദിനെ റാഗാവു പര്‍വതനിരകളില്‍വച്ച് ബന്ധനസ്ഥനാക്കി കുന്തം കൊണ്ടു കുത്തി. അവനെ പൂര്‍ണമായി നശിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : അനന്തരം, അവന്‍ തന്റെ വിപുലമായ സംയുക്ത സൈന്യവുമായി നിനെവേയിലേക്കു മടങ്ങി. അവിടെ അവനും സൈന്യവും നൂറ്റിയിരുപതു ദിവസം വിരുന്നിലും വിശ്രമത്തിലും ചെലവഴിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 18 21:13:44 IST 2024
Back to Top